നഷ്ടം പെരുകി : ഐടിഡിസി വില്‍പ്പനക്ക്

ടിഎന്‍എല്‍ ബ്യൂറോ

ന്യൂഡല്‍ഹി : നഷ്ടം പെരുകിയതോടെ ഐടിഡിസിയില്‍ നിന്ന് തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യ ടൂറിസം ഡെവലപ് മെന്‍റ് കോര്‍പറേഷനിലെ 87% ഓഹരികളും വില്‍ക്കാനാണ് കേന്ദ്ര നീക്കം. വില്‍പ്പനക്ക് കേന്ദ്ര മന്ത്രിസഭയുടെ സാങ്കേതിക അനുമതി മാത്രമേ ബാക്കിയുള്ളൂ.

Jaipur Asok

ഓഹരി വിറ്റഴിക്കലിന്‍റെ ഭാഗമായി കഴിഞ്ഞ സെപ്തംബറില്‍ ജയ്പൂരിലെ അശോക്‌, മൈസൂരിലെ ലളിത് മഹല്‍ ഹോട്ടലുകള്‍ രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇറ്റാനഗറിലെ ഡോണി പോളോ അശോകിന്‍റെ 51% ഓഹരികള്‍ അരുണാചലിന് കൈമാറിയതും അടുത്തിടെയാണ്.

ഡല്‍ഹി, പട്ന , ജമ്മു, റാഞ്ചി ,ഭുവനേശ്വര്‍, പുരി, ഭോപ്പാല്‍ , ഭരത്പൂര്‍,ജയ്പൂര്‍ ,ഗുവാഹാത്തി,മൈസൂര്‍,പുതുച്ചേരി, ഇറ്റാനഗര്‍ എന്നിങ്ങനെ പതിനാറു സ്ഥലങ്ങളിലാണ് ഐടിഡിസി ഹോട്ടലുകള്‍ ഉള്ളത്. ഇതില്‍ പതിനാലെണ്ണം വിറ്റഴിച്ചേക്കും. ഹോട്ടലുകളുടെ നടത്തിപ്പ് സര്‍ക്കാര്‍ നടത്തേണ്ടതല്ല എന്നാണു വിശദീകരണം.
എയര്‍ ഇന്ത്യയുടെയും ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍റെയും ഓഹരികള്‍ വിറ്റഴിക്കാനും കേന്ദ്രം തീരുമാനിച്ചത് ഈയിടെയാണ്.