Tag: valparai

ആനവണ്ടിയെക്കൊണ്ട് തോറ്റു; ആനത്താരയ്ക്ക് അരികിലൂടെ ഇനി തോട്ടത്തില്‍ ഓടില്ല

ചാലക്കുടി അതിരപ്പിള്ളി വഴി വാല്‍പ്പാറ റൂട്ടില്‍ ഓടുന്ന സ്വകാര്യ  ബസുകളില്‍ ഒന്ന് ഞായറാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമയക്രമം മാറ്റിയതാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ കഴിഞ്ഞ ആറു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് സർവീസ് അവസാനിപ്പിക്കുന്നത്. മലയോര മേഖലയ്ക്കു താങ്ങും തണലുമായ ബസ്. തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു. ചാലക്കുടി വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന തോട്ടത്തിൽ ട്രാൻസ്പോർട്ടിന്റെ രണ്ടു സർവീസുകളിൽ ഒന്നാണ് നിര്‍ത്തുന്നത്. രാവിലെ വാൽപ്പാറയിൽ നിന്ന് പുറപ്പെട്ട് ചാലക്കുടിയിൽ വന്ന് തിരിച്ചു 1.20ന് മടങ്ങുന്ന സര്‍വീസാണിത്. ഈ ബസിന്റെ തൊട്ടു മുമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയം മാറ്റി. ഇതോടെ, സ്വകാര്യ ബസിന് ആളെ കിട്ടാത്ത സ്ഥിതിയായി. നാട്ടുകാരും തൊഴിലാളികളും വ്യാപാരികളും പ്രതിഷേധത്തിലാണ്.

വാല്‍പ്പാറ യാത്രാനുഭവം

തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒരു യാത്രപോയാലോ? അത്തരം യാത്രക്ക് പറ്റിയ ഇടമാണ് വാല്‍പ്പാറ. മനോരമ, മാതൃഭൂമി, ഇന്ത്യാവിഷന്‍ ചാനലുകളില്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ച തങ്കം തോമസ്‌ വലിയവീട് വാല്‍പ്പാറ യാത്രയെക്കുറിച്ച് എഴുതുന്നു   ചില സ്ഥലങ്ങളെക്കുറിച്ചുള്ള കേട്ടറിവുകള്‍ നമ്മെ വല്ലാതെ ഭ്രമിപ്പിക്കും. ഒരിക്കലെങ്കിലും ഒന്നു പോകാന്‍ കൊതിപ്പിക്കുന്ന ഇടങ്ങള്‍. അങ്ങനെ ഒരിടമാണ് വാല്‍പ്പാറ. അത്യാവശ്യം നല്ല ബഹളക്കാരിയാണ് ഞാനെങ്കിലും യാത്ര ചെയ്യാനിഷ്ടം, വനത്തിന്‍റെ നിഗൂഢ സൗന്ദര്യത്തിലേക്കാണ്. വല്ലപ്പോഴുമൊക്കെ നമ്മോടു തന്നെ ഒന്നു സംസാരിക്കാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങളിലേക്ക് ഒരു ഒളിച്ചോട്ടം. വാല്‍പ്പാറയിലേക്കുള്ള ഒളിച്ചോട്ടം പലതവണ പ്ലാന്‍ ചെയ്തെങ്കിലും നടന്നില്ല. ചാലക്കുടിയില്‍ നിന്ന് ബസില്‍ പോകാനായിരുന്നു പദ്ധതിയെങ്കിലും സുഹൃത്തുക്കളും കൂടെക്കൂടാന്‍ തയ്യാറായതോടെ കാറിലാക്കി യാത്ര. വനപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കാടിന്‍റെ നിശബ്ദതയെ ആദരിക്കുന്നവര്‍ക്ക് ഒപ്പം വേണം പോകാന്‍. സുഹൃത്തുക്കള്‍ എല്ലാവരും കാടിനെ നന്നായി അറിയുന്നവരായിരുന്നു. ഓരോ മരവും ഓരോ കിളിയും അവര്‍ക്ക് സുപരിചിതം. കൊച്ചിയില്‍ നിന്ന് രാവിലെ 5 മണിയോടെ നാല്‍വര്‍ സംഘം യാത്രപുറപ്പെട്ടു. ഒറ്റ സ്ട്രെച്ചില്‍ ... Read more