Tag: Vaisakholsavam

ദക്ഷിണകാശി കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖോത്സവം

മലബാറിന്റെ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ വൈശാഖോത്സവം ലോക പ്രശസ്തമാണ്. പരമശിവനും പാര്‍വതിയും പ്രധാന ആരാധനമൂര്‍ത്തികളായ കൊട്ടിയൂര്‍ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ്. മലബാറിന്റെ മഹോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. സഹ്യ മല നിരകളുടെ താഴ്‌വരയില്‍ പ്രകൃതി ഭംഗിയാല്‍ അലങ്കരിക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വയനാടന്‍ ചുരങ്ങളിലൂടെ ഒഴുകി വരുന്ന ഔഷധ ഗുണമുള്ള ബാവലി പുഴ ക്ഷേത്രത്തിന്റെ വശങ്ങളിലൂടെ ഒഴുകുന്നു. തിരവാണിച്ചിറ കായല്‍ പുഴയുടെ വടക്ക് വശത്ത് ഉണ്ട്. ഇതിന്റെ രണ്ടിന്റെയും നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുഴയുടെ അക്കരയും ഇക്കരയും സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍. ഇക്കര കൊട്ടിയൂര്‍ ക്ഷേത്രം എന്നും ഭക്തര്‍ക്കായി തുറന്ന് കൊടുക്കും എന്നാല്‍ വടക്ക് ഭാഗത്തുള്ള അക്കര കൊട്ടിയൂര്‍ വൈശാഖ ഉത്സവക്കാലത്ത് മാത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്ത് ഇക്കര കൊട്ടിയൂര്‍ പൂജകള്‍ ഉണ്ടാവില്ല. സ്ഥിര ക്ഷേത്രമായ അക്കര കൊട്ടിയൂരില്‍ സ്വയംഭൂവായ ശിവലിംഗമാണ് ഉള്ളത്. മണിത്തറയില്‍ പൂജിക്കുന്ന ശിവലിംഗം. ... Read more