Tag: periyar tiger park

സഞ്ചാരികളുടെ പ്രവേശന നിരക്ക് പുതുക്കി പെരിയാര്‍ പാര്‍ക്ക്

അവധിക്കാല വിനോദ സഞ്ചാരികളുടെ തിരക്കിനെത്തുടര്‍ന്ന് പെരിയാര്‍ പാര്‍ക്കിന്റെ പ്രവേശന നിരക്കും, ബസ് ചാര്‍ജ് നിരക്കും പുതുക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത നിരക്കിലാണ് പെരിയാര്‍ പാര്‍ക്കില്‍ പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന വ്യക്തിക്ക് 40 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 10 രൂപയും, ബസ് ചാര്‍ജ് 20 രൂപയുമാണ്. പുതുക്കിയ നിരക്കില്‍ വിദേശിയായ മുതിര്‍ന്ന വ്യക്തിക്ക് 475 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. വിദേശത്ത് നിന്ന് വരുന്ന കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 170 രൂപയും ബസ് ചാര്‍ജ് 20 രൂപയുമാണ്.

പെരിയാര്‍ കടുവാ സങ്കേതം സജീവം: വനയാത്രകള്‍ പുനരാരംഭിക്കുന്നു

കുരങ്ങണി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ടൂറിസം പരിപാടികള്‍ നാളെ പുനരാരംഭിക്കും. നേച്ചര്‍ വാക്ക്, ഗ്രീന്‍ വാക്ക്, ബാംബു റാഫ്റ്റിങ് മുഴുവന്‍ ദിവസവും അര ദിവസവും, ജംഗിള്‍ സ്‌കൗട്ട്, ടൈഗര്‍ ട്രയല്‍, പഗ്മാര്‍ക്ക് ട്രയല്‍, ബാംബു പ്രോവ് വിത്ത് പാക്കേജ്, ജംഗിള്‍ ക്യാമ്പ് താമസം മാത്രം എന്നീ പരിപാടികളാണ് വീണ്ടും ആരംഭിക്കുന്നത്. ബോര്‍ഡര്‍ ഹൈക്കിങ്, ജംഗിള്‍ ക്യാമ്പ് എന്നീ പരിപാടികള്‍ നിലവിലെ സാഹചര്യത്തിലുണ്ടാകില്ലെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ പി.കുമാര്‍ അറിയിച്ചു.

കടുവകളുടെ കണക്കെടുപ്പ് ഇന്ന് തുടങ്ങും

രാജ്യവ്യാപകമായി കടുവകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. പെരിയാര്‍ കടുവാ സങ്കേതത്തിലെ 59 ബ്ലോക്കുകളിലും കണക്കെടുപ്പ് നടക്കും. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഓരോ ബ്ലോക്കുകളിലും ഉണ്ടാകുക. കടുവ ഉള്‍പ്പെടയുള്ള മാംസഭോജികളുടെയും അവയുടെ ഇരജീവികളുടെയും സാന്നിധ്യവും എണ്ണവും ഒന്‍പത് വരെ നടക്കുന്ന കണക്കെടുപ്പില്‍ തിട്ടപ്പെടുത്തും. മാംസഭോജികളുടെയും വലിയ സസ്യഭുക്കുകളുടെയും വിവരങ്ങളാവും ആദ്യ മൂന്ന് ദിവസം ശേഖരിക്കുക. പിന്നീട് വരുന്ന രണ്ട് ദിവസങ്ങളില്‍ രണ്ടുകിലോമീറ്റര്‍ നേര്‍രേഖയില്‍ ട്രാന്‍സെക്ട് എടുക്കും. അവസാന മൂന്ന് ദിവസം ടാന്‍സെക്ടില്‍ കാണുന്ന ഇരജീവികളുടെ എണ്ണമാണ് രേഖപെടുത്തുക. ശേഖരിക്കുക വിവരങ്ങള്‍ MSTRIPES എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ ശേഖരിച്ച് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് കൈമാറും.