Tag: nipha

നിപ: ഭീതി വേണ്ടെന്ന ഐഎംഎ പ്രസിഡന്റിന്റെ  പ്രസ്താവന സ്വാഗതാർഹമെന്ന്  ടൂറിസം മന്ത്രി 

നിപ വൈറസിനെപ്പറ്റി അനാവശ്യ ഭീതി വേണ്ടെന്ന  ഐ എം എ ദേശീയ പ്രസിഡന്റ് ഡോ.രവി വങ്കടേക്കറുടെ  പ്രസ്താവന  സ്വാഗതാർഹമാണെന്ന് ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളം തികച്ചും സുരക്ഷിതമാണ്. അതിനാലാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുന്നൂറോളം ഡോക്ടർമാർ രാജ്യാന്തര സെമിനാറിന് വേണ്ടി കേരളത്തിൽ എത്തിയത്. ഈ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സന്ദർശനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.  ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ തന്നെയാണ് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞത്. സർക്കാരിന് വേണ്ടി ഞാൻ അവരെ  അഭിവാദ്യം ചെയ്യുന്നു. മന്ത്രി പറഞ്ഞു. കോവളത്ത്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന  അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവെയാണ് ഡോ. രവി വങ്കഡേക്കർ നിപ വൈറസിനെപ്പറ്റിയുള്ള അനാവശ്യ ഭീതികൾ പരത്തുന്നത് ഒഴിവാക്കണം എന്ന് അഭിപ്രായപ്പെട്ടത്.

സുരക്ഷിത കേരളം സുന്ദരകേരളം : ആശങ്കയില്ലാതെ സഞ്ചാരികൾ

കോഴിക്കോട്ടെ നിപവൈറസ് ബാധ കേരളീയരില്‍ ആശങ്ക സൃഷ്ടിച്ചു എന്നത് ശരി തന്നെ. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പടര്‍ന്നത് പരിഭ്രാന്തിയാണ്. ഇതാകട്ടെ കേരളത്തെക്കുറിച്ച് അനാവശ്യ പേടി മറുനാട്ടുകാരില്‍ സൃഷ്ടിക്കാനും ഇടയാക്കി. വാസ്തവം തിരിച്ചറിയാതെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ കേരളത്തിന് ചെയ്യുന്ന ദ്രോഹവും ചെറുതല്ല. ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രി പനിയില്ലന്നു പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ജോലിക്ക് കയറിയാല്‍ മതിയെന്ന് മലയാളി നെഴ്‌സുമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. കേരളത്തിന് വന്‍ വരുമാനം നേടിത്തരുന്ന ടൂറിസത്തേയും വ്യാജപ്രചാരണം ബാധിക്കുന്നുണ്ട്. വാസ്തവം തിരിച്ചറിയുക കേരളമെമ്പാടും നിപ വൈറസ് ബാധിച്ച രോഗികളില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ പതിനാലു ജില്ലകളില്‍ ഒന്നായ വടക്കന്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര എന്ന സ്ഥലത്തെ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം. ഇവിടെ വിരലില്‍ എണ്ണാവുന്നവര്‍ക്കാണ് രോഗബാധ. പേരാമ്പ്രയിലും മലപ്പുറത്തും മരിച്ചവര്‍ക്ക് രോഗബാധയേറ്റത് രോഗീ സാമീപ്യത്തില്‍ നിന്നാണ്. എന്നാല്‍ രോഗം വേഗം തിരിച്ചറിയുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ വൈറസ് ബാധ വളരെവേഗം ... Read more

നിപ വൈറസ്: സര്‍വകക്ഷി യോഗം 25ന്

നിപ വൈറസ് ഭീതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 25ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോഴിക്കോട് സര്‍വകക്ഷി യോഗം വിളിക്കും. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിക്കുന്നത്. എം പിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് നാലു മണിക്ക് പഞ്ചായത്ത് പ്രസിഡന്‍റ്മാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ യോഗം കൂടുമെന്നും മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം നിപ വൈറസിനെ നേരിടാന്‍ റിബാവിറിന്‍ മരുന്നെത്തിക്കും. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും പിന്തിരിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മന്ത്രിസഭ യോഗം തൃപ്തി രേഖപ്പെടുത്തി. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ... Read more