Tag: mutthanga wildlife

കാടറിഞ്ഞ് കാനനഭംഗി കണ്ട് മുത്തങ്ങാ യാത്ര

താമരശ്ശേരി ചുരം കയറി വയനാടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ്  സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്. Pic Courtesy: Wandertrails@Wander_Trails സഹ്യന്‍റെ മകള്‍ : കേരളത്തിന്‍റെയും, തമിഴ്നാടിന്‍റെയും, കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. വ​ന്യ​ജീ​വി​ക​ൾ സ്വ​സ്ഥ​മാ​യി വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പാ​ത​ക​ൾ. കാ​ടി​ന്‍റെ​ പച്ചപ്പാണ് മു​ത്ത​ങ്ങ​യെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ ഇ​ട​മാ​ക്കുന്നത്. മു​തു​മ​ല, ബ​ന്ദി​പ്പൂ​ര്‍ വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളോ​ട് ചേ​ര്‍ന്നാ​ണ് മു​ത്ത​ങ്ങ വ​നം. വ​ന​സ​സ്യ​ങ്ങ​ളും അ​പൂ​ര്‍വ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളും ഈ ​മ​ഴ​ക്കാ​ടി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​ന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനോഹരമായ കാ​ഴ്ച​ക​ളാ​ണ് മു​ത്ത​ങ്ങ ഒരുക്കുക. മു​ത്ത​ങ്ങ വ​ന്യ​ജീ​വി​ക​ളു​ടെ സു​ര​ക്ഷി​ത മേ​ഖ​ല​യാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​ത്തി​ലെ ബ​ന്ദി​പ്പൂ​ർ, ത​മി​ഴ്‌​നാ​ട്ടി​ലെ മു​തു​മ​ല ക​ടു​വ​സ​ങ്കേ​ത​ങ്ങ​ൾ മു​ത്ത​ങ്ങ​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് മൈ​സൂ​റി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് മു​ത്ത​ങ്ങ. ‍ Pic Courtasy: Wandertrails@Wander_Trails വന്യജീവികള്‍ കണ്‍മുന്നില്‍: ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും കേ​ര​ള​വും ചേ​രു​ന്ന ഈ ​സ്ഥ​ല​ത്തി​നെ ട്ര​യാ​ങ്കി​ൾ പോ​യി​ന്‍റ് ... Read more