Tag: liga

ലിഗയുടെ മരണം: ടൂറിസം സെക്രട്ടറി ഇല്‍സിയെയും ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ചു

തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ ലാത്വിയന്‍ സ്വദേശി ലിഗ സ്‌ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്      ലിഗയുടെസഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ച കേരള ടൂറിസം  സെക്രട്ടറി  റാണി ജോര്‍ജ് പറഞ്ഞു. കോവളത്ത്  മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇൽസിയെ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് സന്ദർശിക്കുന്നു ലീഗയുടെ മരണത്തില്‍ ടൂറിസം  സെക്രട്ടറിഅനുശോചനം രേഖപ്പെടുത്തി.തന്റെ സഹോദരിയുടെമൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്  റാണി ജോര്‍ജ്  ഉറപ്പു നല്‍കി. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ടൂറിസം സെക്രറട്ടറി ഇല്‍സിയെ അറിയിച്ചു

ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാർ സഹായം നൽകും

കോവളത്ത് മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ് അറിയിച്ചു. ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കുമെന്ന് ടൂറിസം ഡയറക്ടർ ഇൻസിയെ അറിയിച്ചു. കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണി ജോർജും അനുശോചനം രേഖപ്പെടുത്തി. അതേസമയം ലിഗയുടെ മരണത്തിൽ അസ്വാഭാവികത ... Read more

തിരുവനന്തപുരത്ത് കണ്ട അജ്ഞാത മൃതദേഹം ലിഗയുടേതെന്ന് സംശയം

തിരുവല്ലം പനത്തുറ ചേലന്തിക്കരയിലെ കണ്ടല്‍ക്കാട്ടില്‍ തലവേര്‍പ്പെട്ട നിലയില്‍ കണ്ട തിരിച്ചറിയാത്ത മൃതദേഹം കാണാതായ വിദേശവനിതയുടേതാണോ എന്ന സംശയത്തില്‍ പൊലീസ്. മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേത് തന്നെയാണെന്ന് സഹോദരി സ്ഥിരീകരിച്ചെങ്കിലും ഒപ്പമുള്ള ജാക്കറ്റും ഷൂസും അവരുടേതല്ലെന്ന് സഹോദരി ഉറപ്പിച്ചു പറഞ്ഞു. ഇതാണ് പൊലീസിനെ ഇപ്പോള്‍ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. ഏതാണ്ട് ഒരുമാസം പഴക്കമുള്ള മൃതദേഹമാണ് ഇപ്പോള്‍ കണ്ടല്‍ക്കാട്ടില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. തലവേര്‍പെട്ട് കിടക്കുന്നതിനാല്‍ കൊലപാതകമായിരിക്കുമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ലിഗയെ കാണാതായതിനാല്‍ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും ലിത്വാനയിലേക്ക് മടങ്ങാതെ ഇവിടെതന്നെ തുടരുകയായിരുന്നു. കണ്ടല്‍ക്കാട്ടില്‍ അജ്ഞാത മൃതദേഹം കിടക്കുന്നതായി പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയതാണ് ബന്ധുക്കള്‍. അപ്പോഴാണ് ലിഗയുടെ വസ്ത്രം തിരിച്ചറിഞ്ഞതും ജാക്കറ്റും ഷൂസും മറ്റാരുടെയോ ആണെന്ന് പൊലീസിനോട് പറഞ്ഞതും. മൃതദേഹം ലിഗയുടേത് തന്നെയാണോ എന്ന സ്ഥിരീകരിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നുണ്ട്. കണ്ടല്‍ക്കാട്ടില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും മൂന്ന് സിഗരറ്റ് കൂടുകള്‍, ലൈറ്റര്‍, കുപ്പിവെള്ളം തുടങ്ങിയവ പൊലീസിന് ലഭിച്ചിട്ടുണ്ട്. ... Read more

Missing Latvian tourist believed to be dead; DNA tests to be conducted

Liga Skromane, the Latvian tourist who has been missing from Thiruvananthapuram, is believed to be dead. Liga’s sister Ilze has identified her body and the dresses the foreign tourist was wearing at the time she was missing. But, the police is yet to confirm the death as the bosy was spotted in a putrified state. The head of the body was found lying away from the rest of it, in a marshy spot. The police department will conduct a forensic examination, including DNA sample matching to confirm that the body is that of the 33-year-old foreigners’. The body, which is assumed ... Read more

ലിഗയെ കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി

ആയുർവേദ ചികിൽസക്കെത്തി കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താനുള്ള അന്വേഷണ ഭാഗമായി നാവിക സേനയിൽനിന്നുനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി. കൊച്ചി നാവിക ആസ്ഥാനത്തെ കമാൻഡ് ക്ലിയറൻസ് ഡൈവിങ് വിഭാഗത്തിലെ ആറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോവളം ഗ്രോവ് ബീച്ചിലെ കടലിൽ തിരച്ചിൽ നടത്തിയത്. തിരച്ചിൽ ഇന്നും തുടരും. ചീഫ് പെറ്റി ഓഫിസർ പ്രമേന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ എസ് കുശവ, രാജ്ബിർ, ടി.എസ്.കെ റെഡ്ഡി, അക്ഷയ്‌വിനോദ്, ദീപക് യാദവ് എന്നിവരങ്ങിയ സംഘമാണു ഡിങ്കി ബോട്ടിൽ തിരച്ചിലിറങ്ങിയത്. ഗ്രോവ് ബീച്ച് കൂടാതെ ലൈറ്റ് ഹൗസ് തീരം മുതൽ രാജ്യാന്തര തുറമുഖ നിർമാണ കേന്ദ്രം വരെയുള്ള കടലിൽ സംഘം തിരച്ചില്‍ നടത്തും. ഇന്നലെ പ്രാഥമിക പരിശോധനയെന്ന നിലയ്ക്കായിരുന്നു തിരച്ചിൽ. ഇന്നു രാവിലെ മുതൽ പരമാവധി സ്ഥലങ്ങളിൽ തിരച്ചില്‍ തുടങ്ങി. ലിത്വേനിയ ഡബ്ളിൻ സ്വദേശിനി ലിഗ(33)യെ ഒന്നരയാഴ്ച മുമ്പ് പോത്തൻകോട്ടുനിന്നാണു കാണാതായത്. വിഷാദ രോഗത്തിനടിമയായ ലിഗ ചികിൽസയ്ക്കിടെ ആരുമറിയാതെ കോവളത്ത് എത്തിയതായാണു വിവരം.