Tag: Liga Skromane

മൃതദേഹം ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍

ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയെ കോവളത്ത് എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ ഷാജി. ഷാജി ലിഗയുമായി കോവളത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ ലിഗയുടെ മരണത്തില്‍ ഷാജി ദുരൂഹത ചൂണ്ടിക്കാട്ടി. ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് അവരുടേതല്ലെന്ന് ഷാജി പറഞ്ഞു. മരുതുംമൂട് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ അവരെ കോവളത്താണ് താന്‍ ഇറക്കിയത്. 800 രൂപ തനിക്ക് തന്നുവെന്നും ഒരു സിഗരറ്റ് പാക്കല്ലാതെ മറ്റൊന്നും അവരുട കൈയില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി പ്രതികരിച്ചു.

ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി

അയര്‍ലന്‍ഡ് സ്വദേശിനി ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്നും വന്ന ഒരാള്‍ക്ക്‌ കേരളത്തില്‍ വച്ച് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് കേസിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് പോലീസ് ഈ കേസിനെ സമീപിച്ചിട്ടുള്ളത്.   വളരെ സൂഷ്മതയോടെ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കുന്നത്. ഏറ്റവും മികച്ച വിദഗദ്ധന്‍മാരുടെ സേവനമാണ് അന്വേഷണസംഘം ഉപയോഗിക്കുന്നത്. ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്‍ക്വസ്റ്റ് നടപടികളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തെ നയിക്കുന്ന ഐജി മനോജ് എബ്രഹാമുമായി നിരന്തരമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ലിഗയുടെ സഹോദരി എലിസ സ്വാഗതം ചെയ്തു. ലിഗ ആത്മഹത്യ ചെയ്യില്ലെന്നും വാഴമുട്ടത്ത് ലിഗയ്ക്ക് ഒറ്റയ്ക്ക് എത്താന്‍ കഴിയില്ലെന്നും എലിസ ആരോപിച്ചു.

ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാർ സഹായം നൽകും

കോവളത്ത് മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ് അറിയിച്ചു. ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കുമെന്ന് ടൂറിസം ഡയറക്ടർ ഇൻസിയെ അറിയിച്ചു. കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണി ജോർജും അനുശോചനം രേഖപ്പെടുത്തി. അതേസമയം ലിഗയുടെ മരണത്തിൽ അസ്വാഭാവികത ... Read more

Missing Latvian tourist believed to be dead; DNA tests to be conducted

Liga Skromane, the Latvian tourist who has been missing from Thiruvananthapuram, is believed to be dead. Liga’s sister Ilze has identified her body and the dresses the foreign tourist was wearing at the time she was missing. But, the police is yet to confirm the death as the bosy was spotted in a putrified state. The head of the body was found lying away from the rest of it, in a marshy spot. The police department will conduct a forensic examination, including DNA sample matching to confirm that the body is that of the 33-year-old foreigners’. The body, which is assumed ... Read more

ലിഗ രാമേശ്വരത്തുമില്ല; ആഴക്കടലില്‍ തെരച്ചിലിന് നാവികസേന

കോവളത്തുനിന്ന് കഴിഞ്ഞമാസം കാണാതായ അയർലൻഡുകാരി ലിഗ(33)യ്ക്കായി വീണ്ടും നാവികസേന തെരച്ചില്‍ തുടങ്ങും.കോവളത്തും സമീപ പ്രദേശങ്ങളിലും തീരക്കടല്‍ നേരത്തെ നാവികസേന പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ആഴക്കടലില്‍ പരിശോധന നടത്താനാണ് വീണ്ടും നാവികസേനയുടെ സഹായം തേടുന്നത്. ലി​ഗ​യോട് രൂപസാദൃശ്യമുള്ള വിദേശ വനിതയെ ഓച്ചിറയിൽ കണ്ടതായി നാട്ടുകാരിൽ ചിലർ അറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. രാമേശ്വരത്തുനിന്ന് കോവളത്ത് കഴിഞ്ഞ ദിവസം വിനോദസഞ്ചാരത്തിനെത്തിയ ബെൽജിയം സ്വദേശികളായ ദമ്പതികൾ വ്യാഴാഴ്ച വൈകിട്ടോടെ ലിഗയെ രാമേശ്വരത്ത് കണ്ടതായി കോവളം പൊലീസിനെ അറിയിച്ചിരുന്നു.ഇ​തേ​ത്തു​ടർന്ന് പ്ര​ത്യേക അ​ന്വേ​ഷണ സം​ഘം ത​മി​ഴ‌നാ​ട്ടി​ലേ​ക്ക് പോ​യിരുന്നു. എന്നാൽ അവിടെ കണ്ടെതാനായില്ലന്നു വിഴിഞ്ഞം സിഐ ഷിബു പറഞ്ഞു. രാമശ്വേരത്ത് നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ പാലം കടക്കുന്നതിന്റെ ഭാഗമായി ട്രെയിൻ വേഗതകുറച്ചപ്പോൾ ട്രാക്കിലൂടെ ഒറ്റയ്‌ക്ക് നടന്നുപോകുന്നതായി കണ്ട വിദേശവനിതയ്‌ക്ക് ലിഗയുടെ രൂപസാദൃശ്യമുള്ളതായാണ് ബെൽജിയം സ്വദേശികൾ പറഞ്ഞത്. കോവളത്ത് പതിച്ചിരുന്ന ഫോട്ടോയിൽ നിന്നാണ് ഇവർ ലിഗയെ തിരിച്ചറിഞ്ഞത്. ലി​ഗ​യെ കണ്ടെ​ത്താ​നാ​യി നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തിൽ നാ​ല് ദി​വ​സം ക​ട​ലിൽ തെ​ര​ച്ചിൽ ന​ട​ത്തി​യി​രു​ന്നു.വിഷാദരോഗിയായ ... Read more

ലിഗ എവിടെ? അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സക്കിടെ കാണാതായ വിദേശ വനിതക്കായി അന്വേഷണം ഊര്‍ജിതമാക്കണമെന്നു ഹൈക്കോടതി.കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. ലിഗയ്ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ലിഗയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ലിഗ കടലില്‍ ചാടിയതാകാമെന്ന സംശയത്തില്‍ കടലില്‍ തെരച്ചില്‍ നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സുരേന്ദ്രനാഥ്, ചിദംബരേഷ് എന്നിവരടങ്ങിയ ബെഞ്ച്‌ കേസ് അടുത്ത വെള്ളിയാഴ്ചയിലേക്കു മാറ്റി . അതിനിടെ ഞായര്‍ മുതല്‍ കടലില്‍ നടത്തിവന്ന തെരച്ചില്‍ നാവികസേന അവസാനിപ്പിച്ചു.കോവളം ഗ്രോവ് ബീച്ച് ഭാഗം മുതല്‍ വിഴിഞ്ഞം ഐബിക്ക് സമീപത്തെ ബൊള്ളാര്‍ഡ്‌ പൂള്‍ പരിശോധനാ കേന്ദ്രം വരെയുള്ള കടലിനു അടിത്തട്ട് നാവികസേന അരിച്ചു പെറുക്കി. അന്വേഷണത്തിന് കേന്ദ്ര ഹൈഡ്രോഗ്രാഫിക് സര്‍വേ വകുപ്പിന്‍റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്.രണ്ടു ദിവസത്തിനകം ഇവര്‍ എത്തുമെന്ന് വിഴിഞ്ഞം തീരദേശ ... Read more

Air Force and Navy in search of missing Liga Skromane

Two weeks after Latvian national Liga Skromane went missing from Kovalam, the State Government has sought the help of Navy and Air Force for underwater search in the area. As per State Govt’s request, Air Force transport aircraft AN-32 from Sulur Airforce Station reached Kochi and transported naval assets from Kochi Naval Command to Trivandrum on 1st April afternoon. Thereafter the naval assets weighing around 1000 kg in two trucks were transported from Air Force Technical Area, Shangumugam  to Kovalam. Southern Naval command mobilised Gemini inflatable boats, under-water sonar and 6 deep sea divers for the search around Kovalam area.  The divers have started the ... Read more

ലിഗയെ തേടി പൊലീസ് തമിഴ്നാട്ടിലും

ലിഗയ്ക്കായി കോവളം ബീച്ചില്‍ തെരച്ചിലിന് ഇറങ്ങുന്ന നേവിയുടെ സ്കൂബാ ഡൈവര്‍മാര്‍ കോവളത്തുനിന്ന് കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താൻ അന്വേഷണം തമിഴ്നാട്ടിലും. കന്യാകുമാരി, കുളച്ചൽ, തൂത്തുക്കുടി തീരദേശത്താണ് കേരള പൊലീസ് തെരച്ചിൽ നടത്തിയത്. ലിഗയെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ നേവിയുടെ സ്കൂബ ഡൈവിങ് സംഘം തിങ്കളാഴ്ചയും കോവളംഭാഗത്ത് തെരച്ചിൽ നടത്തി. രാജ്യത്തെ മുഴുവൻ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിലേക്കും റെയിൽവേ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്കും ലിഗയുടെ ഫോട്ടോ അടക്കം പൊലീസ് സന്ദേശമയച്ചു. കഴിഞ്ഞ 13നാണ് അയർലൻഡുകാരിയായ ലിഗയെ കാണാതായത്. ഷാഡോ പൊലീസും ലോക്കൽ പൊലീസും വ്യാപകമായ തെരച്ചിലിലാണ്. വനിതകൾ ഉൾപ്പെടെ ഷാഡോയിലെ 38 പേരും അന്വേഷണത്തിലാണ്. കോവളംമുതൽ വർക്കലവരെയുള്ള തീരദേശത്താണ് ആദ്യം തെരച്ചിൽ നടത്തിയത്. തുടർന്ന് തമിഴ്നാട്ടിലെ തീരദേശത്തും തെരച്ചിൽ നടത്തി. നേവിയുടെ സംഘം ഞായറാഴ്ചയാണ് എത്തിയത്. രണ്ടുദിവസവും സ്കൂബ ഡൈവിങ് ടീം കടലിനടിയിൽ തെരച്ചിൽ നടത്തി. അടുത്ത ദിവസം ക്യാമറ ഉപയോഗിച്ച് തെരയും

ലിഗയെ കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി

ആയുർവേദ ചികിൽസക്കെത്തി കാണാതായ വിദേശവനിത ലിഗയെ കണ്ടെത്താനുള്ള അന്വേഷണ ഭാഗമായി നാവിക സേനയിൽനിന്നുനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘം കോവളത്തെത്തി. കൊച്ചി നാവിക ആസ്ഥാനത്തെ കമാൻഡ് ക്ലിയറൻസ് ഡൈവിങ് വിഭാഗത്തിലെ ആറംഗ സംഘമാണ് ഇന്നലെ വൈകീട്ടോടെ കോവളം ഗ്രോവ് ബീച്ചിലെ കടലിൽ തിരച്ചിൽ നടത്തിയത്. തിരച്ചിൽ ഇന്നും തുടരും. ചീഫ് പെറ്റി ഓഫിസർ പ്രമേന്ദ്രകുമാറിന്‍റെ നേതൃത്വത്തിൽ എസ് കുശവ, രാജ്ബിർ, ടി.എസ്.കെ റെഡ്ഡി, അക്ഷയ്‌വിനോദ്, ദീപക് യാദവ് എന്നിവരങ്ങിയ സംഘമാണു ഡിങ്കി ബോട്ടിൽ തിരച്ചിലിറങ്ങിയത്. ഗ്രോവ് ബീച്ച് കൂടാതെ ലൈറ്റ് ഹൗസ് തീരം മുതൽ രാജ്യാന്തര തുറമുഖ നിർമാണ കേന്ദ്രം വരെയുള്ള കടലിൽ സംഘം തിരച്ചില്‍ നടത്തും. ഇന്നലെ പ്രാഥമിക പരിശോധനയെന്ന നിലയ്ക്കായിരുന്നു തിരച്ചിൽ. ഇന്നു രാവിലെ മുതൽ പരമാവധി സ്ഥലങ്ങളിൽ തിരച്ചില്‍ തുടങ്ങി. ലിത്വേനിയ ഡബ്ളിൻ സ്വദേശിനി ലിഗ(33)യെ ഒന്നരയാഴ്ച മുമ്പ് പോത്തൻകോട്ടുനിന്നാണു കാണാതായത്. വിഷാദ രോഗത്തിനടിമയായ ലിഗ ചികിൽസയ്ക്കിടെ ആരുമറിയാതെ കോവളത്ത് എത്തിയതായാണു വിവരം.

കോവളത്ത് കാണാതായ ലിഗ എവിടെ? സര്‍ക്കാരിന് കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് വിദേശ വനിതയെ കാണാതായ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്. കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നോട്ടീസ്. ‍. തിരുവനന്തപുരം പോത്താന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍നിന്നു കാണാതായ ലിഗയെ ഹാജരാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാനസിക പിരിമുറുക്കത്തിനു ചികില്‍സയ്ക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയ ലാത്വിയ സ്വദേശിനി ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്. ഡി.ജി.പിയുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ വിദേശ വനിതയായ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. . ലിഗയെ കാണാതായി എന്ന പരാതി വന്നതിനു രണ്ടാം ദിവസമാണ് കുളച്ചിലില്‍ അജ്ഞാതായായ വിദേശ വനിതയുടെ മൃതദേഹം പൊങ്ങിയത്.എന്നാല്‍ ഇത് ലിഗയുടേതല്ലെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു. കാണാതായ ഭാര്യയെ തേടി തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററടക്കം ഒട്ടിച്ചെങ്കിലും ഭര്‍ത്താവ് ആന്‍ഡ്രുവിന് ... Read more

കാണാതായ വിദേശ വനിതയ്ക്കായി തെരച്ചില്‍ ഊര്‍ജിതം

  കേരളത്തിലെത്തി കാണാതായ വിദേശ വനിത ലിഗ സ്ക്രോമാനായി തെരച്ചില്‍ ഊര്‍ജിതം. ഇതിനിടെ കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടെതെന്നു അഭ്യൂഹം പരന്നെങ്കിലും അത് ലിഗയല്ലന്നു സഹോദരി വ്യക്തമാക്കി. ലിഗയെ കണ്ടെത്താന്‍ പോലീസും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും ശ്രമം ശക്തമാക്കി. അന്വേഷണം ഊര്‍ജിതമാക്കാന്‍ നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. മന്ത്രിയെ ലിഗയുടെ ഭര്‍ത്താവും സഹോദരിയും കണ്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് ലാത്വിയ സ്വദേശിയായ ലിഗ സ്ക്രോമെനെ കോവളത്ത് നിന്നും കാണാതായത്. ആയുർവേദ ചികിത്സക്കുവേണ്ടി കഴിഞ്ഞ മാസം 21നാണ് ലിഗയും സഹോദരി ഇൽസിയും പോത്തൻകോട് അരുവിക്കരക്കോണത്തുള്ള ആശുപത്രിയിലെത്തിയത്. വിഷാദരോഗത്തിൻറെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചതോടെയാണ് യോഗയ്ക്കും ചികിത്സയ്ക്കുമായി ലിഗ കേരളത്തിലെത്തിയത്. ഫോണും പാസ്പോർട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയിൽ കയറി കോവളത്തുപോയ ലിഗയെക്കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് പരാതി. അയര്‍ലണ്ടില്‍ ആണ് ലിഗയുടെ സ്ഥിരതാമസം. ലിഗയെ തേടി ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.