Tag: i am in kerala

യോഗാ ടൂർ വീഡിയോ കാണാം

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗാ അംബാസഡേഴ്സ് ടൂറിന്റെ വീഡിയോ കാണാം. 2018 ജൂൺ 14 മുതൽ 21 വരെയായിരുന്നു യോഗാ അംബാസഡേഴ്സ് ടൂർ . ക്യാമറ; സിറിൽ, വിവരണം; ശൈലേഷ് നായർ.

ഇവർ ചരിത്ര വിജയത്തിന്റെ അമരക്കാർ ഇവരെ അറിയുക

  ചരിത്ര വിജയമായിരുന്നു ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍. ജൂണ്‍ 14 മുതല്‍ 21 വരെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് )സംഘടിപ്പിച്ച ടൂര്‍ പലതുകൊണ്ടും പുതുമയായി. കേരള വിനോദസഞ്ചാര രംഗത്തിന് യോഗാ ടൂര്‍ പുത്തന്‍ ഉണര്‍വായി. വിനോദ സഞ്ചാര പ്രോത്സാഹനം ലക്ഷ്യമിട്ട്   കേരള ടൂറിസം തന്നെ  പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും  സര്‍ക്കാരിതര കൂട്ടായ്മയായ അറ്റോയ് സംഘടിപ്പിച്ച  യോഗാ അംബാസഡേഴ്സ് ടൂർ പോലെ ചരിത്ര വിജയമായ മറ്റൊന്നില്ല. 23 രാജ്യങ്ങളിൽ നിന്ന് 52 പേർ  ടൂറില്‍ പങ്കെടുത്തു.യോഗാ പരിശീലകരും യോഗാ ടൂർ ഓപ്പറേറ്റർമാരും യോഗയെക്കുറിച്ച് മാധ്യമങ്ങളിൽ എഴുതുന്നവരുമായിരുന്നു അവര്‍. കേരളം യോഗാ ടൂറിസത്തിന് യോജിച്ച ഇടമെന്ന് സംഘാംഗങ്ങൾക്ക് ബോധ്യമായി.  വീണ്ടും കേരളത്തിലേക്ക് വരും . ഒറ്റക്കല്ല , സംഘമായെന്ന്  ഇവര്‍ ഉറപ്പും നല്‍കി  എന്നതാണ് ആദ്യ യോഗാ ടൂറിന്റെ സവിശേഷതകളില്‍ ഒന്ന്. കേരളം അവരെ അത്രത്തോളം ആകര്‍ഷിച്ചു. സംസ്ഥാനത്തെ  ടൂറിസം മേഖലയും അകമഴിഞ്ഞ പ്രോത്സാഹനമാണ് യോഗ അംബാസഡേഴ്സ് ... Read more

കേരള ടൂറിസം ഉണര്‍ന്നു ;അറ്റോയ്ക്ക് ടൂറിസം മേഖലയുടെ കയ്യടി

നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്‍റെ കുതിപ്പു നല്‍കി യോഗ അംബാസഡേഴ്സ് ടൂര്‍ ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന്‍  ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്.  കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച  യോഗ അംബാസഡേഴ്സ് ടൂര്‍  എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില്‍ കേരളത്തിന്‍റെ സാധ്യതകളിലേക്ക്  വാതില്‍ തുറക്കുന്നതായി പര്യടനം. കേരളത്തിലെ വിനോദസഞ്ചാര രംഗം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് മോശം വാര്‍ത്തകള്‍ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു യോഗാ പര്യടനം. 23രാജ്യങ്ങളില്‍ നിന്ന് 52 പേര്‍ പങ്കെടുത്ത യോഗാ ടൂര്‍ ലോകത്ത് തന്നെ ഇദംപ്രഥമമായിരുന്നു. കേരളത്തെ യോഗാ ടൂറിസത്തിന്റെ കേന്ദ്രമാക്കുക, യോഗയെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുക എന്നതായിരുന്നു പര്യടനത്തിന്റെ ലക്ഷ്യമെന്നു അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍, സെക്രട്ടറി വി ശ്രീകുമാരമേനോന്‍ എന്നിവര്‍ പറഞ്ഞു. ... Read more

അതിഗംഭീരം, അതിശയകരം; ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനു സമാപനം

വികാരവായ്പ്പോടെ  യാത്രപറഞ്ഞ്‌ വിദേശയോഗാ വിദഗ്ധര്‍ ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന്‍ 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍ രാജ്യാന്തര യോഗാ ദിനത്തില്‍ കൊച്ചിയില്‍ സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്‌. കേരള ടൂറിസം രംഗത്ത്‌ പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെയും കേരള ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ യോഗാ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. സമാപന ദിവസവും യോഗാ വിദഗ്ധര്‍ക്ക് അവിസ്മരണീയമായി. രാവിലെ വിശാല യോഗ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. പിന്നീട് ഫോര്‍ട്ട്‌ കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വൈകിട്ട് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ടൂറിസം രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്‌, അറ്റോയ് പ്രസിഡന്റ് പി കെ അനീഷ്‌ കുമാര്‍, വൈസ് പ്രസിഡന്റ് ... Read more