Tag: Heritage train

പൈതൃക തീവണ്ടിയിലും എസി കോച്ചുകള്‍ വരുന്നു

ഇന്ത്യന്‍ മലനിരകളില്‍ സര്‍വീസ് നടത്തുന്ന പൈതൃക തീവണ്ടികളില്‍ മൂന്നെണ്ണത്തില്‍ എസി കോച്ചുകള്‍ വരുന്നു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായ അശ്വനി ലോഹനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡാര്‍ജിലിംങ് ഹിമാലയന്‍ റെയില്‍േവയുടെ ടോയ് തീവണ്ടിയില്‍ രണ്ട് നാരോ ഗേജുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ എസി കോച്ചുകള്‍ സ്ഥാപിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വന്‍വിജയം നേടിയതിനാല്‍ ശേഷിക്കുന്ന രണ്ട് തീവണ്ടികളുടെ കോച്ചുകളില്‍ കൂടി എസി സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലനിരകളിലെ ടോയ് തീവണ്ടികള്‍ ഇന്ത്യന്‍ ടൂറിസത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്‌റ്റേഷനുകള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയില്‍ അഞ്ച് ഇടങ്ങളിലാണ് ടോയ് തീവണ്ടികള്‍ ഉള്ളത് അവിടെ അഞ്ചിടങ്ങളിലും പുതിയ ഡയറക്ടര്‍മാരെ നിയമിക്കുംമെന്നും അദ്ദേഹം പറഞ്ഞു. മൗണ്ടന്‍ റെയില്‍വേ ഓഫ് ഇന്ത്യ എന്ന പേരില്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ റെയില്‍പാതകളാണ് ഡാര്‍ഡജിലിങ് ഹിമാലയന്‍ പാത, നീലഗിരി മലയോരപാത, കല്‍ക്ക- ഷിംല പാത ഈ മൂന്ന് സ്റ്റേഷനുകളിലാണ് നവീകരണ പരിപാടികള്‍ നടക്കുന്നത്. ശേഷിക്കുന്ന ... Read more

നീലഗിരി തീവണ്ടി വീണ്ടും കൂകി പാഞ്ഞു

സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമേകി നീലഗിരി പര്‍വത നീരാവി എന്‍ജിന്‍ ട്രെയിന്‍ സര്‍വീസ് തുടക്കം. അഞ്ചു വര്‍ഷത്തിനു ശേഷമാണ്  വീണ്ടും സര്‍വീസ് ആരംഭിച്ചത്. മാര്‍ച്ച 31 മുതല്‍ ജൂണ്‍ 24 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേട്ടുപാളയം കൂനൂര്‍ വഴിയാണ് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നത്. രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂരില്‍ നിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തും. റിസര്‍വേഷന്‍ മാര്‍ച്ച് 14 മുതല്‍ ആരംഭിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് ഫസ്റ്റ് ക്ലാസില്‍ 1,210 രൂപയാണ് നിരക്ക്. അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 660 രൂപ. രണ്ടാം ക്ലാസില്‍ മുതിര്‍ന്നവര്‍ക്ക് 815 രൂപ. അഞ്ചു മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് 510 രൂപ. അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട. ആകെയുള്ള 132 സീറ്റില്‍ 32 ഫസ്റ്റ് ക്ലാസും 100 സെക്കന്‍ഡ് ക്ലാസുമാണ്. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഉന്നത ... Read more