Tag: harthal in kerala

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയേക്കും; സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം. ടൂറിസത്തെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നിലപാടെന്നും കോടിയേരി

  ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഹര്‍ത്താല്‍ വിദേശ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ താന്‍ മന്ത്രിയായിരിക്കെ ശ്രമം നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കാന്‍ സര്‍വ കക്ഷി യോഗം ... Read more

ഹർത്താലിൽനിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം: മുഖ്യമന്ത്രി

ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാർഗമാണ് ഹർത്താൽ. ഇത് പലപ്പോഴും ആവശ്യമായി വരും. ഹർത്താലിനെ എതിർക്കുന്നവർ പോലും ഹർത്താൽ നടത്താൻ മുന്നിട്ടിറങ്ങുന്നതും നമ്മൾ കാണുന്നുണ്ട്.  മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ വ്യവസായ – വാണിജ്യ മേഖലയിലെ പ്രമുഖരുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച രണ്ടാം മൂന്നാര്‍ ടൂറിസം സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ഈ പ്രസ്ഥാവന.

തിങ്കളാഴ്ച സംസ്ഥാനത്ത് ദളിത്‌ ഐക്യവേദിയുടെ ഹര്‍ത്താല്‍

ദലിത്​ സംഘടനകൾ നടത്തിയ ഭാരത് ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന്​ ആഹ്വാനം ചെയ്​ത്​ ദലിത് ഐക്യവേദി. തിങ്കളാഴ്​ച രാവിലെ ആറ്​ മണി മുതൽ വൈകിട്ട് ആറ്​ വരെയാണ് ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. പട്ടികജാതി/പട്ടിക വർഗ പീഡനവിരുദ്ധ നിയമം ദുർബലപ്പെടുത്തിയതിനെതിരേ ദലിത്​ സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ഭാരത്​ ബന്ദിൽ 11 പേർ വെടിയേറ്റ്​ മരിച്ചിരുന്നു. ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മധ്യപ്രദേശ്, രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയിൽ പ്രതിഷേധിച്ചാണ്​ ദലിത്​ ഐക്യവേദി ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​.