Tag: free air tickets for emigrants

അഞ്ചുവര്‍ഷമായി വിദേശത്താണോ? നാട്ടിലേയ്ക്ക് മടങ്ങാനിതാ സൗജന്യ ടിക്കറ്റ്

അഞ്ചുവർഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സർക്കാറിന്‍റെ കൈത്താങ്ങ്. യാത്രാ ചെലവു കാരണം നാടിലേയ്ക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് കേരള സര്‍ക്കാറിന്‍റെ നോര്‍ക്ക വകുപ്പിന്‍റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാം. ടിക്കറ്റിനു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ എങ്ങനെ? http://demo.norkaroots.net/applyticket.aspx എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാണു രജിസ്ട്രേഷൻ നടത്തേണ്ടത്. അവസാനമായി നാട്ടിൽ വന്നത് എപ്പോഴാണ്, ഇന്ത്യയിലേക്കു വരാൻ തടസ്സം നേരിട്ടതിന്‍റെ കാരണം, ഇപ്പോൾ താമസിക്കുന്ന രാജ്യം, പാസ്പോര്‍ട്ട് നമ്പര്‍, പ്രവാസി ഐഡി കാർഡ് നമ്പർ ഉണ്ടെങ്കിൽ ആ വിവരങ്ങൾ, റസിഡന്‍റ് പെർമിറ്റ്/ഇക്കാമ നമ്പർ, വിദ്യാഭ്യാസ യോഗ്യത, ജോലിയുടെ വിവരം, തൊഴിൽ ദാതാവിന്‍റെ മേൽവിലാസം, വരുമാനം, വിവാഹം കഴിച്ചതാണെങ്കിൽ കുടുംബത്തിന്‍റെ വിവരങ്ങൾ, വിദേശത്തേയും കേരളത്തിലെയും വിലാസം, കേരളത്തിൽ ബന്ധപ്പെടാനുള്ള വ്യക്തിയുടെ പേര് തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. നോർക്ക വകുപ്പ് അപേക്ഷ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. അപേക്ഷയിലെ കാര്യങ്ങൾ തൃപ്തികരമാണെങ്കിൽ വിമാന ടിക്കറ്റ് അനുവദിക്കും.