Tag: ernakulam jn

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഈ ട്രെയിനുകൾ ഒഴിവാക്കൂ..

എറണാകുളം- ഇടപ്പള്ളി റെയില്‍വേ പാളങ്ങളുടെ നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇതിന് പുറമെ, കേരളത്തിലുടനീളം മഴ ശക്തമായ സാഹചര്യത്തിൽ ട്രെയിനുകളുടെ വേഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. നിയന്ത്രണത്തിന്‌ പുറമെ, ആറ് പാസഞ്ചര്‍ ടെയിനുകള്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ, മറ്റ് ട്രെയിനുകൾ നാല് മണിക്കൂര്‍ വരെ വൈകിയോടുമെന്നാണ് സൂചന. എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളം-ഗുരുവായൂര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-തൃശ്ശൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-നിലമ്പൂര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ സര്‍വീസാണ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിയത്. എന്നാല്‍, നിയന്ത്രണത്തെ തുടര്‍ന്നുണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി എറണാകുളത്തുനിന്ന് പുറപ്പെടുന്ന ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് ഗുരുവായൂര്‍ വരെയുള്ള എല്ലാ സ്റ്റേഷനിലും നിര്‍ത്തുമെന്ന് റെയില്‍വേ അറിയിച്ചു.