Tag: Electric vehichle

ബെംഗ്ലൂരുവില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി കൂടുതല്‍ ചാര്‍ജിങ് പോയിന്റുകൾ

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി ബെസ്‌കോം കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നു. നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായ വിധാന്‍സൗധ, വികാസ് സൗധ, ബെസ്‌കോം ഡിവിഷനല്‍ ഓഫിസുകളായ ഹെബ്ബാള്‍, ജയനഗര്‍, എച്ച്എസ്ആര്‍ ലേ ഔട്ട്, ഓള്‍ഡ് എയര്‍പോര്‍ട്ട് , ലിംഗരാജപുരം, മഹാദേവപുരം, ബിടിഎം ലേഔട്ട്, ദാസറഹള്ളി എന്നിവടങ്ങണിവ. നിലവില്‍ കെആര്‍ സര്‍ക്കിളിലെ ബെസ്‌കോം ആസ്ഥാന മന്ദിരത്തിലാണ് ഒരു മാസം മുന്‍പ് ചാര്‍ജിങ് പോയിന്റ് സ്ഥാപിച്ചത്. ഇരുപതില്‍ താഴെ ഇലക്ട്രിക് കാറുകളാണ് ഇവിടെ ചാര്‍ജ് ചെയ്യാനായി എത്തുന്നത്. നഗരത്തില്‍ 6,275 ഇലക്ട്രിക് വാഹനങ്ങളാണ് ആകെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കാന്‍ ബസ് ടെര്‍മിനലുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ചും കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്ഥാപിക്കും. ചാര്‍ജ് ചെയ്യുന്നതിനുള്ള വൈദ്യുതി നിരക്ക് സംബന്ധിച്ച് അന്തിമ രൂപമായെങ്കിലും പ്രഖ്യാപനം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.