Tag: cheriyan philip

നിശാ ക്ലബ് അടക്കം രാത്രി ആസ്വാദനം ഇല്ലെങ്കില്‍ കേരള ടൂറിസം മരിക്കും; ചെറിയാന്‍ ഫിലിപ്പ്

വിനോദ സഞ്ചാരികളെ രാത്രി ജീവിതം ആസ്വദിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ ടൂറിസം വൈകാതെ മരിക്കുമെന്ന് നവകേരളം പദ്ധതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന സഞ്ചാരികള്‍ അധികവും ആയുര്‍വേദ,മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വൃദ്ധരാണ്‌. കേരളത്തില്‍ രാത്രികാല വിനോദോപാധികള്‍ ഇല്ല എന്നതാണ് യുവാക്കള്‍ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നതിനു പിന്നില്‍. അധ്വാനം കഴിഞ്ഞാല്‍ വിനോദമെന്നതാണ് യുവതലമുറയുടെ തത്വം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ കേരളത്തിലില്ല. കോവളത്ത് വൈകിട്ട് ആറു മണിയായാല്‍ സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകള്‍ ആട്ടിയോടിക്കും. സജീവമായ രാത്രികാല വിനോദോപാധികള്‍ സാംസ്കാരിക ജീര്‍ണതയല്ല. ഉല്ലാസനൗകകള്‍, രാത്രി കാല ക്ലബുകള്‍, ആടാനും പാടാനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ വരണം. പകല്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് രാത്രിയായാല്‍ മുറിയില്‍ തന്നെ തപസ്സിരിക്കേണ്ട അവസ്ഥയാണുള്ളത്. കേരളം മാറിയില്ലെങ്കില്‍ രാത്രികാല ടൂറിസം ശ്രീലങ്കയിലും ചെന്നൈയിലും വരും. ഇവിടെയ്ക്ക് വരേണ്ട സഞ്ചാരികള്‍ അവിടെയ്ക്ക് പോകും. ... Read more