Tag: chang

‘ചാംഗ്’ പകര്‍ന്നൊരു സിക്കിം അരികത്ത്‌..

സിക്കിമില്‍ നിയമവിധേയമാണ് ചാംഗ് എന്ന നാടന്‍ മദ്യം. സിക്കിം കാണാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്‍ സുര്‍ജിത്ത് അയ്യപ്പത്ത് ‘ചാംഗ്’ അനുഭവത്തെക്കുറിച്ച് എഴുതുന്നു  ചിത്രം: ജോസഫ് പ്രതുല്‍ ഇതൊരു മദ്യാനുഭവത്തിന്‍റെ കഥയാണ്. അങ്ങിനെ ഓടിയോടി ഒടുവില്‍ ലാച്ചുങ്ങിലെത്തി. ലാച്ചുങ്ങ് സിക്കിമിന്‍റെ  വടക്കന്‍ ഭാഗമാണ്. മലനിരകള്‍ക്കുള്ളില്‍ ഒരു കൊച്ചുപട്ടണം. ജീവിതത്തില്‍ ഒട്ടും ധൃതികാണിക്കാത്ത മനുഷ്യര്‍. പാരസ്പര്യത്തിന്‍റെ  കാര്യത്തില്‍ ഒന്നാമന്‍മാര്‍. തര്‍ക്കങ്ങളില്ലാത്ത ഇടം, ഒറ്റനോട്ടത്തില്‍ ലാച്ചുങ്ങിനെ കാണുമ്പോള്‍ അങ്ങിനെയാണ് തോന്നിയത്. ഗാംഗ്‌ടോക്കില്‍ നിന്നും ചുങ്താങ്ങിലേക്കുള്ള ഡ്രൈവിന് ശേഷം വഴി രണ്ടായി തിരിയുന്നു. ഒന്ന് ലാച്ചനിലേക്കും മറ്റൊന്ന് ലാച്ചുങ്ങിലേക്കും. ലാച്ചുങ്ങിലെത്തുമ്പോള്‍ സന്ധ്യയായിരുന്നു. തണുപ്പ് അസഹനീയമായി തോന്നി. മൂന്ന് ടീഷര്‍ട്ടുകളും അതിന് മുകളില്‍ ഒരു ഫുള്‍സ്ലീവ് ഷര്‍ട്ടും ഒരു ജാക്കറ്റും ധരിച്ചിട്ടും തണുപ്പ് ശരീരത്തെ കീഴ്‌പ്പെടുത്തുകയാണ്. അങ്ങിനെയാണ് ചാങ്ങ് എന്നൊരിനം നാടന്‍ മദ്യത്തെ കുറിച്ച് ജാക്കിചാന്‍റെ മുഖഭാവമുള്ള ഡ്രൈവര്‍ ലിംഗ് പി പറയുന്നത്. തണുപ്പിനെ അതിജീവിക്കാനാകുമെങ്കില്‍ ചാങ്ങ് പരീക്ഷിക്കാമെന്നായി യാത്രാസംഘത്തിലെ മറ്റു സുഹൃത്തുക്കള്‍. ഇത്തിരി നേരത്തെ യാത്രക്ക് ശേഷം ... Read more