Tag: car speed limit in india

നഗരപാതയില്‍ പരമാവധി വേഗം 70കിലോമീറ്റര്‍; കേന്ദ്ര ഉത്തരവായി

രാജ്യത്തെ നഗരപാതകളിലെ വേഗതാ പരിധി നിശ്ചയിച്ച് കേന്ദ്ര ഉത്തരവായി. കാറുകള്‍ക്ക് മണിക്കൂറില്‍ എഴുപതു കിലോമീറ്റര്‍, കാര്‍ഗോ വാഹനങ്ങള്‍ക്ക് അറുപത്, ഇരുചക്ര വാഹനങ്ങള്‍ക്ക് അമ്പത് എന്നിങ്ങനെയാണ് പരമാവധി വേഗ പരിധി. നേരത്തെ പ്രാദേശിക തലത്തിലാണ് വേഗം നിശ്ചയിച്ചിരുന്നത്. പരമാവധി വേഗം 40-50കിലോമീറ്റര്‍ എന്നായിരുന്നു കാറുകള്‍ക്ക് ഇതുവരെ. ഇതിലും ഉയര്‍ന്ന വേഗ പരിധി നഗരങ്ങളില്‍ അനുവദിക്കില്ല. എന്നാല്‍ വേഗം കുറയ്ക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍ തീരുമാനിക്കാം. ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ദാമ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശുപാര്‍ശ കേന്ദ്ര ഗതാഗത മന്ത്രി അംഗീകരിക്കുകയായിരുന്നു. എക്സ്പ്രസ് വേയില്‍ കാറുകള്‍ക്ക് പരമാവധി വേഗം 120 കിലോമീറ്ററാണ്.