Tag: asia/pasafic training programme kovalam

സാമൂഹ്യ മാധ്യമങ്ങള്‍ ടൂറിസത്തെ സ്വാധീനിക്കുന്നു; കണ്ണന്താനം

സാമൂഹ്യ മാധ്യമങ്ങളുടെ വളര്‍ച്ച വിനോദ സഞ്ചാര മേഖലയുടെ പുരോഗതിയെ സ്വാധീനിച്ചെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടാമത് യു.എൻ.ഡബ്ള്യു.ടി.ഒ ഏഷ്യ-പസഫിക് എക്സിക്യൂട്ടീവ് പരിശീലന പരിപാടി കോവളം ലീല ഹോട്ടലില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ടി.ബി ബെർലിനിൽ നടന്ന ട്രാവൽ മാർട്ടിന്‍റെ പ്രൊമോഷണൽ വീഡിയോ പന്ത്രണ്ടു ദിവസം കൊണ്ട് പതിനേഴ് ദശലക്ഷം പേരാണ് കണ്ടത്.  കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച 10  ദശലക്ഷം ആളുകളിൽ 10  ലക്ഷം പേരാണ് ഇ-വിസ തിരഞ്ഞെടുത്തത് . അത്  ഈ വർഷം അത് 30 ലക്ഷത്തിലേക്ക്  എത്തുമെന്നാണ്   പ്രതീക്ഷയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. യു.എൻ.ഡബ്ള്യു.ടി.ഒയുടെ പ്രവർത്തന വിഭാഗമായ റീജ്യണൽ പ്രോഗ്രാം ഫോർ ഏഷ്യ ആൻഡ് പസഫിക്കിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന- കേന്ദ്ര ടൂറിസം വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 21വരെയാണ് പരിശീലനം.സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.   ‘ടൂറിസവും സാങ്കേതികതയും’ ... Read more