Tag: ant temple

ഉറുമ്പുകള്‍ക്കൊരമ്പലം കണ്ണൂരില്‍

ഉറമ്പുശല്യം കൊണ്ട് ഒരിക്കലെങ്കിലും പൊറുതി മുട്ടാത്തവരായി ആരാണുള്ളത്.. എന്നാല്‍ കണ്ണൂര്‍ തോട്ടട കിഴുന്നപാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഇത്തിരികുഞ്ഞന്‍ ഉറുമ്പകള്‍ക്ക് ദൈവിക പരിവേഷം നല്‍കി ആരാധിക്കുന്ന ക്ഷേത്രമുണ്ട്‌ കിഴുന്നപാറ നിവാസികള്‍ക്ക്. ഉറുമ്പ് ശല്യം അസഹ്യമാവുമ്പോള്‍ കണ്ണൂരുക്കാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന ഉറുമ്പച്ചന്‍ കോട്ടത്തിനും പറയാന്‍ ഉണ്ട് മറ്റു ക്ഷേത്രങ്ങളെ പോലെ ഐതീഹ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ നില്‍ക്കുന്ന തറയും വിളക്കും മാത്രമുള്ള ക്ഷേത്രത്തിന്റെ കഥയിതാണ്. ഉദയമംഗലം ക്ഷേത്രത്തിന്റെ ആരൂഢ സ്ഥാനമാണ് ഉറുമ്പച്ചന്‍ കോട്ടം. നാല് നൂറ്റാണ്ടാക്കള്‍ക്ക് മുമ്പ് ഗണപതി ക്ഷേത്രം പണിയാന്‍ ഇവിടെ കുറ്റിയടിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് ക്ഷേത്രം പണിയുവാനായി വന്നവര്‍ കണ്ടത് കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിന്‍ കൂടും പകരം അടിച്ച കുറ്റി കുറച്ച് ദൂരെ മാറി കാണുകയും ചെയ്തു. അങ്ങനെ ഉറുമ്പിന്‍ കൂട് കണ്ടയിടമാണ് പിന്നീട് ക്ഷേത്രമായി മാറിയത്. വീടുകളില്‍ അസഹ്യമായി ഉറുമ്പ് ശല്യം ഉണ്ടായാല്‍ പരിഹരിക്കാന്‍ നാട്ടുകാര്‍ ... Read more