Tag: aharbal

കാശ്മീരിന്റെ സപ്തസ്വരങ്ങള്‍

ഇന്ത്യയുടെ സൗന്ദര്യ കിരീടമാണ് കാശ്മീര്‍. കശ്മീരിനെ പറ്റി സംസാരിക്കുമ്പോള്‍ ആദ്യം തന്നെ മനസില്‍ എത്തുന്ന സ്ഥലങ്ങളാണ് ശ്രീനഗര്‍, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവ. ഇവയൊക്കെ പ്രശസ്തമായ ടൂറിസം ഡെസ്റ്റിനേഷനുകളാണ്. എന്നാല്‍ ഇതല്ലാതെ ആര്‍ക്കും അറിയാത്ത മനോഹരമായ സ്ഥലങ്ങള്‍ സംസ്ഥാനത്തുണ്ട്. ഈ സ്ഥലങ്ങള്‍ അത്ര അറിയപ്പെടുന്നവയല്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കശ്മീരിലെ മറ്റാര്‍ക്കും അറിയാത്ത ഈ സ്ഥലങ്ങളുടെ സൗന്ദര്യം അനുഭവിക്കണം. ലോലബ് വാലി ലഹ്വാന്‍ നദിയാണ് കശ്മീരിന്റെ വടക്ക്-പടിഞ്ഞാറുള്ള ലോലബ് താഴ്വരയെ രൂപപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ താഴ്വരയിലൊന്നാണിത്. പൈന്‍ കാടുകളും, ഫിര്‍ മരങ്ങളും കൊണ്ട് മൂടിക്കിടക്കുന്ന പ്രദേശമാണ് ലോലബ് വാലി. അവിടുത്തെ ഒരു പഴങ്ങളുടെ ഒരു തോട്ടമാണ് ലോലബ് വാലിയെന്ന് പറയാം. സീസണാകുമ്പോള്‍ ആപ്പിള്‍, ചെറി, പീച്ച്, ആപ്രിക്കോട്ട്, വാല്‍നട്ട് എന്നിവ കൊണ്ട് ഇവിടം സമ്പന്നമാകും. യൂസ്മാര്‍ഗ് ദൂത്ഗംഗയുടെ തീരത്ത് ശാന്തമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് യൂസ്മാര്‍ഗ്. യേശുവിന്റെ പുല്‍മേടാണിവിടം എന്നാണ് പ്രാദേശികമായി പറയുന്നത്. പുല്‍മേടുകളും കായലിലെ കാഴ്ചകളും മാത്രമല്ല നീലംഗ് , ... Read more

അഹര്‍ബല്‍: ഭൂമിയിലെ സ്വര്‍ഗത്തിലെ നീരുറവ

മഞ്ഞുമൂടിയ മലകളാൽ വെളുത്ത പട്ടുപോലെ ചിറകുവിരിച്ച് നിൽക്കുന്ന ജമ്മുകാശ്മീർ ശരിക്കും ഭൂമിയിലെ പരിശുദ്ധമായ സ്വർഗ്ഗം തന്നെയാണ്. മഞ്ഞിൽ മൂടപ്പെട്ട പർവതങ്ങളും, പച്ചപ്പിന്‍റെ താഴ്വരകളും, സമൃദ്ധമായ ജലപൊയ്കകളും സമതലങ്ങ പ്രദേശങ്ങളും ഒക്കെയുള്ള ഈ മനോഹരമായ സ്ഥലത്തെ സ്വർഗ്ഗം എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍. എപ്പോഴും സംഗീതാത്മകമായി കുതിച്ചൊഴുകുന്ന അഹർബൽ വെളളച്ചാട്ടം സ്വർഗീയ നാടിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലാണ് അഹർബൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന ഹിൽസ്റ്റേഷനായ ഇവിടെ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെഷോ നദിയില്‍ നിന്നാണ് അഹർബൽ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7434 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഹർബൽ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ചുറ്റും പൈൻ മരങ്ങള്‍ നിറഞ്ഞ പിർപഞ്ചൽ പർവതനിരകളിലാണ് കശ്മീരിലെ അഹർബൽ വെള്ളച്ചാട്ടത്തിന്‍റെ വാസം. പൈൻമരങ്ങളുടെ സാന്നിധ്യം ഭൂപ്രകൃതിയെ അത്യാകർഷകമാംവിധം മനോഹരമാക്കിയിരിക്കുന്നു. പടു കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ താഴ്വരകളും ജലപ്രവാഹം ... Read more