Tag: ഹോസ്റ്റസ്

വനിതാ ഹോട്ടലുമായി കെ ടി ഡിസി

  തിരുവനന്തപുരം:ഇന്ത്യയിലാദ്യമായി  സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയായ  കെടിഡിസി (സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പറേഷന്‍) ‘ഹോസ്റ്റസ്’ ടൂറിസം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.    സംസ്ഥാന വികസന ചരിത്രത്തിലെ നാഴികകല്ലായ കേരളത്തിലെ ഹോസ്റ്റസ് പദ്ധതി സ്ത്രീസുരക്ഷ  വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കു മാതൃകയാണെന്നും ആറ് മാസത്തിനുള്ളില്‍ ഇത്  പ്രവര്‍ത്തന സജ്ജമാക്കുമെന്നും  തമ്പാനൂര്‍ കെടിഡിഎഫ്സി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.   ഈ സര്‍ക്കാര്‍ വിനോദസഞ്ചാരമേഖലയ്ക്കും കെടിഡിസിയ്ക്കും പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കന്യാകുമാരിയില്‍ 42 മുറികളുള്ള ഹോട്ടല്‍ നിര്‍മ്മിക്കുന്നതിന്  17.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. മുഴുപ്പിലങ്ങാട് ബീച്ചിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 39.6 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്ര വികസനത്തിലൂടെ കുമരകം വാട്ടര്‍ സ്കേപ്പിന്  7.69 കോടിരൂപയും കോവളത്തെ സമുദ്ര ഹോട്ടലിനും മൂന്നാറിലെ ടീ കൗണ്ടിക്കുമായി  ഓരോ ... Read more

കേരളം വീണ്ടും മാതൃക; സ്ത്രീകള്‍ക്കായി സ്ത്രീകളുടെ ഹോട്ടല്‍

ഇന്ത്യയിലാദ്യമായി പൂര്‍ണമായും സ്ത്രീകള്‍ മാത്രം നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ (കെടിഡിസി). തമ്പാനൂര്‍ കെടിഡിഎഫ്‌സി കോംപ്ലക്‌സിലെ ‘ഹോസ്റ്റസ്’ എന്ന പേരിലുള്ള ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം4.30ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.ആറു മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പിലാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഹോസ്റ്റസ് സുഖസൗകര്യങ്ങള്‍ക്കു പുറമേ സുരക്ഷിതത്വത്തിനു പ്രാമുഖ്യം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടനമടക്കം വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന കൗമാര പ്രായക്കാരേയും സ്ത്രീകളേയും ലക്ഷ്യമിടുന്ന ഹോട്ടല്‍ റെയില്‍വേ സ്റ്റേഷനും ബസ് ടെര്‍മിനലിനും അടുത്താണെന്നത് എടുത്തു പറയത്തക്ക സവിശേഷതയാണെന്ന് കെടിഡിസി എംഡി രാഹുല്‍ ആര്‍ പറഞ്ഞു. പരിപൂര്‍ണ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്കുപയോഗിക്കാവുന്ന രണ്ടു ... Read more