Tag: ഹജ്ജ്

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ നിരക്ക് പ്രഖ്യാപിച്ചു

ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ പാക്കേജ് നിരക്കുകള്‍ ഹജ്ജ് – ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കേജുകളില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുകയും പേരുകളില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്. ഇതിനു പുറമെ മൂല്യ വര്‍ധിത നികുതികൂടി നല്‍കണം. ഇക്കോണമി-2 വിഭാഗത്തിലാണ് ഈ നിരക്ക് നല്‍കേണ്ടത്. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിവിധ പാക്കേജുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. ജനറല്‍ പാക്കേജ് വിഭാഗത്തിന്റെ പേര് അല്‍ ദിയാഫ എന്നാക്കി. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജിന്റെയും അല്‍മുയസ്സര്‍ പാക്കേജിന്റെയും പേരുകള്‍ ഇക്കോണമി -1, ഇക്കോണമി -2 എന്നാക്കിയും മാറ്റി. ഹജ്ജ് സര്‍വീസ് കമ്പനികളുടെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഏകീകൃത മാതൃകയിലുള്ള യൂണിഫോം ബാധകമാക്കുന്നതിനും തീരുമാനമായി. ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന തൊഴിലാളികള്‍ക്കും ഏകീകൃത യൂണിഫോം ബാധകമാക്കും. കൂടാതെ ഓരോ പാക്കേജുകളും നടപ്പിലാക്കുന്ന സര്‍വീസ് കമ്പനികളുടെ സൈന്‍ ബോര്‍ഡുകള്‍ക്കും ഏകീകൃത നിറം നല്‍കും. സേവന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങളുടെ ... Read more

കോഴിക്കോട് വിമാനത്താവളത്തിൽ ഹജ്ജ് എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിച്ചു 

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണപ്രവർത്തനത്തെ തുടർന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിച്ചു. 2019  ൽ ഹജ്ജ് കർമ്മങ്ങൾക്ക് പോകുന്ന തീർത്ഥാടകർക്ക് ഇനി കൊച്ചിയോടൊപ്പം കോഴിക്കോടും എംബാർകേഷൻ പോയിന്റായി ഉപയോഗിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നൽകിയ കത്തിൽ അറിയിച്ചു. ഹജ്ജ് എംബാർകേഷൻ പോയിൻറ് കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണന്താനം രേഖകൾ സഹിതം നൽകിയ കത്തിനെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എംബാർകേഷൻ പോയിൻറ് പുനഃസ്ഥാപിക്കുന്നതെന്ന് നഖ്‌വി കത്തിൽ അറിയിച്ചു.