Tag: വൈഫൈ

വരുന്നു അത്ഭുത ടെക്‌നോളജിയുമായി ഇന്ത്യന്‍ റെയില്‍വേ

സുരക്ഷാ സംവിധാനങ്ങളുടെ പേരില്‍ നിരന്തരം പഴികേള്‍ക്കുന്ന ഇന്ത്യന്‍ റെയില്‍വേ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി രംഗത്ത്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയാണ് റെയില്‍വേ കാതലായ ഈ പരീക്ഷണത്തിനു തുടക്കം കുറിച്ചിട്ടുള്ളത് വൈഫൈ ശൃംഖല ഉപയോഗിച്ചു ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ചു തല്‍സമയ വിവരങ്ങള്‍ അധികൃതര്‍ക്കു കൈമാറാന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചു ഫോട്ടോകളും വിഡിയോകളും പകര്‍ത്താന്‍ ശേഷിയുള്ളവയാണ് റോബോട്ടുകള്‍. അണ്ടര്‍ ഗിയര്‍ സര്‍വൈലന്‍സ് ട്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റഡ് ഡ്രോയ്ഡ് (USTAAD) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. സെന്‍ട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ശാഖയില്‍ വികസിപ്പിച്ചെടുത്ത ഉസ്താദിന്റെ ഏറ്റവും വലിയ സവിശേഷത 360 ഡിഗ്രി തിരിയാന്‍ ശേഷിയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കാമറകളുടെ സാന്നിധ്യമാണ്. മനുഷ്യന്റെ കണ്ണില്‍പ്പെടാതെ പോകുന്ന ചെറിയ പിഴവുകള്‍ പോലും കണ്ടെത്താന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് ഗിയറിന്റെ അടി ഭാഗത്തു വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്കു സാധിക്കും. പിടിച്ചെടുക്കുന്ന ഫോട്ടോകളും വിഡിയോകളും തല്‍സമയമായും ... Read more

നവീകരണപാതയില്‍ റെയില്‍വേ; ട്രെയിനിനുള്ളില്‍ ഇനി വൈഫൈ

ഇന്ത്യന്‍ റെയില്‍വേ നവീകരണപാതയിലാണ്. കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍ വരുത്താനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ഇതില്‍ നിന്നും കുറെകൂടി മുന്നേറാനാണ് റെയില്‍വേ ഇപ്പോള്‍ ശ്രമിക്കുന്നത്. Photo Courtesy: smithsoniamag പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് നോര്‍ത്തേണ്‍ റെയിലവേയേയാണ്. റെയില്‍വേ സ്‌റ്റേഷന് പുറമേ ട്രെയിനുകളിലും വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ക്ക് തുടക്കമിടാനാണ് നോര്‍ത്തേണ്‍ റെയില്‍വേ ശ്രമം ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ജനുവരിയോടെ എല്ലാ എക്‌സ്പ്രസ് ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഒരുക്കാനാണ് നോര്‍ത്തേണ്‍ റെയില്‍വേ തയ്യാറെടുക്കുന്നത്. നിലവില്‍ രാജ്യത്ത് 400 റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിള്‍ സൗജന്യമായി ഹൈ സ്പീഡ് വൈഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ട്രെയിനുകളിലും സമാനമായ സേവനം ല്ഭ്യമാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്. ടോയ്‌ലെറ്റുകള്‍ നവീകരിക്കുന്നതിനുപുറമെ ആധുനിക സീറ്റിങ്ങ് സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പടുത്തും. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറ്റേ വശത്ത് സ്വച്ച്താ അടയാളവും പതിക്കും.