Tag: വിനോദസഞ്ചാര മേഖല

അബുദാബി വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്

അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകുന്നു. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ മാത്രം 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരം, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ്, ഐഡക്‌സ് എക്‌സിബിഷന്‍, അബുദാബി റീടൈല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, പുസ്തകോത്സവം എന്നിവയെല്ലാം വിദേശ സഞ്ചാരികളെ അബുദാബിയില്‍ എത്തിച്ചു. സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഖസ്ര് അല്‍ വതന്‍, വാര്‍ണര്‍ബ്രോസ്, അല്‍ ഹൊസന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവയെല്ലാം സന്ദര്‍ശകരുടെ ഇഷ്ടയിടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ഹോട്ടലുകളിലും 79 ശതമാനവും അതിഥികളുണ്ട്. മുറികളില്‍ നിന്നുള്ള വരുമാനം 24 ശതമാനമായും ഭക്ഷ്യ, പാനീയങ്ങളില്‍ നിന്നുള്ള വരുമാനം 10.4 ശതമാനമായും ഉയര്‍ന്നു. അബുദാബിയിലെ 169 ഹോട്ടലുകളിലും അപ്പാര്‍ട്ടമെന്റുകളിലുമായി 2019 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 12,91,482 സന്ദര്‍ശകരെത്തി. അമേരിക്ക, ... Read more

സാഹസികതയും ത്രില്ലും മാത്രമല്ല യാത്രകള്‍; അറിയാം പുതിയ ട്രാവല്‍ ട്രെന്‍ഡുകള്‍

ദേശം, വിദേശം, അതിര്‍ത്തികള്‍, അതിരുകള്‍ ഇവയൊന്നും ഒരു യാത്രപ്രിയരെ ബാധിക്കില്ല. ചൈന, അമേരിക്ക, ഫ്രാന്‍സ്, യുകെ ഈ രാജ്യങ്ങളൊക്കെ എപ്പോഴും യാത്രികരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. തലമുറകള്‍ മാറുന്നതിനനുസരിച്ച് വിനോദസഞ്ചാര മേഖലയില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. ആരും എത്തിപ്പെടാത്ത കാടുകളില്‍ ട്രെക്കിങ് നടത്തുക, ആഴക്കടലിനടിയില്‍ നീന്തുക എന്നിവയൊക്കെയാണ് പുതിയ തലമുറയിലെ യാത്രികര്‍ക്ക് പ്രിയം. സാഹസികത നിറഞ്ഞ യാത്രകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരാന്‍ നിരവധി ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. വൈല്‍ഡ്‌ലൈഫ് ടൂറിസം വളരുന്നു സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം വൈല്‍ഡ്‌ലൈഫ് ടൂറിസത്തോടാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെ അടുത്ത് കാണാന്‍ ആളുകള്‍ സഫാരി ട്രിപ്പുകള്‍ തിരഞ്ഞെടുക്കുന്നു. ആഫ്രിക്കന്‍ ടൂറിസത്തിന്റെ ഒരു പ്രധാന ഭാഗമാണ് വൈല്‍ഡ്‌ലൈഫ് ടൂറിസമെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ സാഹസികയാത്രകളിലുണ്ടായ വളര്‍ച്ച 17ശതമാനമാണെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. 22ശതമാനമാണ് വൈല്‍ഡ്‌ലൈഫ് സഫാരിയിലുണ്ടായ വളര്‍ച്ച. സുരക്ഷിതമല്ലാത്ത സഫാരി യാത്രകള്‍ കാരണം കെനിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാ ... Read more