Tag: പാഞ്ചാലിമേട്

പാഞ്ചാലിമേട്ടില്‍ ഗൈഡഡ് ട്രക്കിങ്ങും ഓഫ് റോഡ് സവാരിയും

വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന പാഞ്ചാലിമേട്ടില്‍ പുതുവത്സരത്തോടനുബന്ധിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു. നട്ടുച്ചയ്ക്കും കോടമഞ്ഞിന്റെ കുളിര് തൂവുന്ന പാഞ്ചാലിമേട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരകാഴ്ചയും ആസ്വദിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ടൂറിസംവകുപ്പ് ഒരുക്കുന്നത്. സഞ്ചാരികളെ വരവേല്‍ക്കാന്‍ മികച്ച പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, റെയിന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, കോഫി ഷോപ്പ്, ടോയ്ലറ്റ് സൗകര്യം, സോളാര്‍ വിളക്കുകള്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്. മലനെറുകയിലുള്ള പാഞ്ചാലിമേട്ടില്‍നിന്നാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ചയും ദൃശ്യമാണ്. ഇവിടെ നിര്‍മിച്ചിരിക്കുന്ന പഴയകാല ഓര്‍മ പുതുക്കുന്ന ഏറുമാടത്തില്‍ സഞ്ചാരികള്‍ക്ക് കയറാനും ഫോട്ടോ എടുക്കാനും കഴിയും. വിനോദ സഞ്ചാര കേന്ദ്രമെന്നതിന് പുറമെ മഹാഭാരതവുമായി ബന്ധപ്പെട്ട് പാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്. പഞ്ചപാണ്ഡവര്‍ ഇരുന്നുവെന്ന് കരുതുന്ന കല്‍പാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമന്‍ ഗുഹയും ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരുവരാന്‍ കാരണമെന്നും കരുതപ്പെടുന്നു. വിനോദ സഞ്ചാരികള്‍ കൂടുതലായെത്തുന്ന ക്രിസ്മസ് ... Read more

കാറ്റുമൂളും പാഞ്ചാലിമേട്

പഞ്ച പാണ്ഡവ പത്‌നി പാഞ്ചാലി സ്ത്രീ സൗന്ദര്യത്തിന് ഉദാഹാരണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ പാഞ്ചാലിമേടിനും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പച്ച വിരിച്ച കുന്നിന് മുകളില്‍ എത്തുന്നവര്‍ക്ക് കാഴ്ച കണ്ട് മടങ്ങാന്‍ മടിയാണ്. ഭൂപ്രകൃതിയും കുളിര്‍ന്ന കാലാവസ്ഥയും തേടി ഇടുക്കിയിലേയ്ക്ക് വരുന്നവര്‍ പാഞ്ചാലിമേട് കാണാന്‍ മറക്കേണ്ട. കുന്നു കയറി വരുമ്പോള്‍ ഇഷ്ടം പോലെ കുളിര്‍വായു ശ്വസിക്കാനും മടിക്കേണ്ട. കാരണം വായുവിന്റെ ഈ പരിശുദ്ധി നിങ്ങളുടെ നാട്ടിലൊന്നും ഉണ്ടാവില്ല. pic courtesy: Panchalimedu.com പാഞ്ചാലിക്കുളം മഹാഭാരതത്തില്‍നിന്നൊരു ഏട് പോലെയാണ് ദൃശ്യഭംഗികൊണ്ടും ഐതിഹ്യപ്പെരുമകൊണ്ടും സമ്പന്നമായ പാഞ്ചാലിമേട്. സമുദ്രനിരപ്പില്‍നിന്നു 2500 അടി ഉയരത്തില്‍ മഞ്ഞു കിനിഞ്ഞിറങ്ങുന്ന പ്രദേശം. പാഞ്ചാലിമേടിന്റെ അടുത്ത പ്രദേശങ്ങള്‍ മനോഹരമായ പാറക്കൂട്ടങ്ങള്‍കൊണ്ടു സമ്പുഷ്ടമാണ്. കൂടെ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും. നിറയെ മൊട്ടക്കുന്നുകള്‍ ഉള്ള പാഞ്ചാലിമേടിനു സമീപത്തെ തെക്കേമല സഞ്ചാരികളുടെ കണ്ണിനു കുളിര്‍മ പകരുന്ന കാഴ്ചയാണ്. അജ്ഞാതവാസത്തിനു തൊട്ടുമുന്‍പുള്ള കാലത്ത് പാണ്ഡവന്മാര്‍ പാഞ്ചാലിക്കൊപ്പം ഇവിടെയാണു താമസിച്ചിരുന്നതെന്നു കരുതുന്നു. ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ പാണ്ഡവര്‍ക്കു ... Read more