Tag: പത്തിലക്കറി

കര്‍ക്കടകത്തില്‍ കഴിക്കാം പത്തിലക്കറികള്‍

ശരീര സംരക്ഷണത്തിന് മലയാളികള്‍ തിരഞ്ഞെടുക്കുന്ന കാലമാണ് കര്‍ക്കടകം. ആയുര്‍വേദം പറയുന്നത് പ്രകാരം കര്‍ക്കിടകം ശരീരത്തിന് ഊര്‍ജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആര്‍ജിക്കാന്‍ അനുകൂല സമയമാണ്. ഔഷധങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സമയം കൂടിയാണിത്. പത്തിലക്കറിവെയ്ക്കാലാണ് കര്‍ക്കിടക്കത്തിലെ പ്രധാന രീതി. 10 വ്യത്യസ്ത തരം ചെടികളുടെ മൂപ്പെത്താത്ത ഇലകള്‍ ചെറുതായി നുറുക്കി, ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേര്‍ത്തു കറിവച്ചു കഴിക്കുന്നതിന് പത്തിലക്കറിവയ്ക്കല്‍ എന്നും പേരുണ്ട്. തിരഞ്ഞെടുക്കുന്ന ചെടികള്‍ക്കു ദേശഭേദങ്ങളുണ്ട്. മുക്കാപ്പിരി, തഴുതാമ, പയര്‍ ഇലകളും ചിലയിടങ്ങളില്‍ പത്തിലകളില്‍ പെടുന്നു. പൊതുവെ പ്രചാരത്തിലുള്ളവ പരിചയപ്പെടാം. ആനക്കൊടിത്തൂവ (ചൊറിതണം, ചൊറിതനം) ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകള്‍ പറിച്ച്, ഗ്ലൗസിട്ട കൈകള്‍ കൊണ്ടു കശക്കി ഇതിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്. കുമ്പളം ഭക്ഷ്യനാരുകള്‍, ധാതുലവണങ്ങള്‍ എന്നിവ ധാരാളമുള്ള കുമ്പളത്തില ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകള്‍ പറിച്ചെടുത്തു കൈപ്പത്തികള്‍ക്കിടയില്‍ വച്ചു തിരുമ്മി, ഇലയിലെ രോമങ്ങള്‍ കുടഞ്ഞുകളഞ്ഞ് ... Read more