Tag: കൊച്ചി-മുസിരിസ് ബിനാലെ

കൊച്ചി ബിനാലെ ഇനി 28 ദിവസം കൂടി

ലോകോത്തര കലാസൃഷ്ടികളുമായി നാലാമതു കൊച്ചി ബിനാലെ ഇന്ന് 80-ാം പ്രദര്‍ശനദിനത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ കലാമാമാങ്കം കാണാനെത്തിയവരുടെ എണ്ണം 4.5 ലക്ഷം കടന്നു. 10 വേദികളില്‍ തുടരുന്ന ബിനാലെ പ്രദര്‍ശനം അവശേഷിക്കുന്നത് 28 നാള്‍. ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെയ്ക്ക് 29നു തിരശീല വീഴും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും ബിനാലെ കാണാനെത്തിയവരുടെ എണ്ണത്തില്‍ കുറവില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ബിനാലെയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണമുണ്ട്. കഴിഞ്ഞ 3 ബിനാലെകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 250 കലാകാരന്മാരുടെ 300 സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യ 3 ബിനാലെകളിലായി 10 ലക്ഷത്തിലേറെ സന്ദര്‍ശകര്‍ കൊച്ചി ബിനാലെയില്‍ എത്തിയതായാണു കണക്ക്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് 5.82 ലക്ഷം പേരാണ്. ജനങ്ങളുടെ പിന്തുണയാണു കൊച്ചി ബിനാലെയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ, സന്ദര്‍ശകനു കേള്‍ക്കാനും കാണാനും പങ്കുവയ്ക്കാനും കഴിയുന്ന പ്രതിഷ്ഠാപനങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 32 രാജ്യങ്ങളില്‍നിന്ന് 138 കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനെത്തിയ ഇത്തവണത്തെ ബിനാലെയില്‍ കൂടുതലും വനിതകളുടെ ... Read more

എന്താണ് കൊച്ചി-മുസിരിസ് ബിനാലെ; അറിയേണ്ടതെല്ലാം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമാമങ്കമായ കൊച്ചി മുസിരിസ് ബിനാലെ നാലാം പതിപ്പിന് തുടക്കമായി. 108 ദിനങ്ങള്‍ നീണ്ട കലാവിരുന്ന് ആസ്വദിക്കാന്‍ വിദേശികളും സ്വദേശികളമായ കലാകാരന്മാരും ആസ്വാദകരും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിത ദുബെ ക്യുറേറ്റ് ചെയ്യുന്ന ബിനാലെയുടെ പ്രമേയം ‘പാര്‍ശ്വവത്കരിക്കപ്പെടാത്ത ജീവിത സാധ്യതകള്‍’ എന്നതാണ്. 138 കലാകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ആദ്യമായി ഒരു സ്ത്രീ ക്യുറേറ്റ് ചെയ്യുന്ന ബിനാലെ എന്ന പ്രത്യേകതയും ഈ ബിനാലെയ്ക്കുണ്ട്. റിയാസ് കോമുവും ബോസ് എം കൃഷ്ണമാചാരിയുമായിരുന്നു 2012ലെ ബിനാലെയുടെ ക്യുറേറ്റര്‍മാര്‍, 2014 ജിതേഷ് കല്ലാട്ടും, 2016 സുദര്‍ശന്‍ ഷെട്ടിയുമായിരുന്നു ക്യുറേറ്റര്‍. ശില്‍പ്പകല, ആര്‍ട്ട് ഹിസ്റ്ററി എന്നിവയില്‍ നിപുണയാണ് അനിത ദുബെ. ഈ ബിനാലെയില്‍ ഇത്തവണ സ്ത്രീ സാന്നിധ്യം ഏറെയുണ്ട് എന്ന പ്രത്യേകതയും ഉണ്ട്. 90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. ജുന്‍ ഗുയെന്‍, ഹാറ്റ്‌സുഷിബ(ജപ്പാന്‍/വിയറ്റ്‌നാം), ഷൂള്‍ ക്രായ്യേര്‍ (നെതര്‍ലാന്റ്‌സ്), കെ പി കൃഷ്ണകുമാര്‍(ഇന്ത്യ) കൗശിക് മുഖോപാധ്യായ് (ഇന്ത്യ), കിബുക്ക മുകിസ ... Read more

സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് വര്‍ണ്ണാഭമായ തുടക്കം

കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് തുടക്കമായി. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചി മുസിരിസ് ബിനാലെ പവലിയനിലായിരുന്നു സ്റ്റുഡന്റ്സ് ബിനാലെയുടെ ഉദ്ഘാടന ചടങ്ങ്. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ 200 വിദ്യാര്‍ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. മുഹമ്മദ് അലി വെയര്‍ഹൗസ്, കിഷോര്‍ സ്‌പൈസസ്, കെവിഎന്‍ ആര്‍ക്കേഡ്, അര്‍മാന്‍ ബില്‍ഡിങ്, മട്ടാഞ്ചേരി അമ്പലം, വികെഎല്‍ മട്ടാഞ്ചേരി എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് ബിനാലെ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഇന്ത്യക്കകത്തു നിന്നും ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളിലെ 80 വിദ്യാലയങ്ങളില്‍ നിന്നും സ്റ്റുഡന്റ്സ് ബിനാലെയില്‍ പ്രാതിനിധ്യമുണ്ട്. സമകാലീന കലയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആഗോളതലത്തിലെ മികവുറ്റ കലാകാരന്മാരുടെ പക്കല്‍നിന്ന് വിദഗ്‌ദ്ധോപദേശം ലഭിക്കുന്നതിനും വേണ്ടിയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട് ആന്‍ഡ് ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട് എജ്യൂക്കേഷന്‍, ടാറ്റ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡന്റ്സ് ബിനാലെ ... Read more

കൊച്ചി-മുസിരിസ് ബിനാലെ നാലാം പതിപ്പിന് നാളെ തുടക്കം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ 2018 നാളെ തുടക്കം. പ്രശസ്ത ആര്‍ടിസ്റ്റ് അനിത ദുബെയാണ് 108 ദിവസം നീണ്ടുനില്‍ക്കുന്ന കലാപ്രദര്‍ശനങ്ങളുടെ ഇത്തവണത്തെ ക്യൂറേറ്റര്‍. ലോക പ്രശസ്തരായ പല ആര്‍ടിസ്റ്റുകളും നാലാം ലക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. നെതര്‍ലന്‍ഡില്‍ നിന്നുള്ള മര്‍ലിന്‍ ദുമാസ്, ഓസ്ട്രിയയില്‍ നിന്നും വാലി എക്‌സ്‌പോര്‍ട്ട്, ചൈനയില്‍ നിന്നും സോങ്ങ് ഡോങ്ങ്, അമേരിക്കയില്‍ നിന്നും ഗറില്ല ഗേള്‍സ് എന്നിവരെ കൂടാതെ ഇന്ത്യയില്‍ നിന്നും ജിതീഷ് കല്ലാട്ട്, നീലിമ ഷെയ്ഖ് തുടങ്ങിയവരാണ് ഇത്തവണ പങ്കെടുക്കുന്ന ചില പ്രമുഖര്‍. നാളെ ആരംഭിക്കുന്ന പ്രദര്‍ശനം 2019 മാര്‍ച്ച് 29 വരെ നീണ്ടു നില്‍ക്കും. സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നതിലും സംഘാടനത്തിലും വേദികള്‍ ഒരുക്കുന്നതിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്താന്‍ ബിനാലെ നടത്തിപ്പുകാര്‍ ഇതുവരെയുള്ള വര്‍ഷങ്ങളില്‍ ശ്രമിച്ചിരുന്നു. ഇത്തവണ 29 രാജ്യങ്ങളാണ് ഒരുക്കങ്ങളുടെ ഭാഗമായി അനിത ദുബെ സന്ദര്‍ശിച്ചത്. വെറുമൊരു കലാപ്രദര്‍ശനം എന്നതില്‍ ഉപരി കലയെ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തവണയും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരുമായി ... Read more

ബിനാലെ നാലാം ലക്കം; നിറ സാന്നിദ്ധ്യമായി മലയാളി കലാകാരന്‍മാര്‍

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ മലയാളി കലാകാരന്‍മാരുടെ ശ്രദ്ധേയ സാന്നിധ്യം. പതിനൊന്ന് മലയാളി കലാകാരന്‍മാരുടെ പ്രതിഷ്ഠാപനങ്ങളാണ് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഒരുങ്ങുന്നത്. 108 ദിവസം നീണ്ടു നില്‍ക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്. മാര്‍ച്ച് 29 വരെയാണ് ബിനാലെ പ്രദര്‍ശനം. ഇന്ത്യന്‍ കലാ വിപ്ലവത്തിന്റെ റാഡിക്കല്‍ ഗ്രൂപ്പിന്റെ നായകത്വം വഹിച്ച അന്തരിച്ച കെ പി കൃഷ്ണകുമാറിന്റെ(1958-89) സൃഷ്ടികളില്‍നിന്ന് തെരഞ്ഞെടുത്തതടക്കമുള്ള സൃഷ്ടികളാണ് ബിനാലെ നാലാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 30-ാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുക കൂടിയാണ് ബിനാലെ. 2012 ലെ ആദ്യ ബിനാലെയിലും കെ.പി കൃഷ്ണകുമാറിന്റെ സൃഷ്ടി ഉള്‍പ്പെടുത്തിയിരുന്നു. ജിതിഷ് കല്ലാട്ട്, കെ പി ജയശങ്കര്‍, ആര്യകൃഷ്ണന്‍ രാമകൃഷ്ണന്‍, മോച്ചു സതീഷ് പി.ആര്‍, വി വി വിനു, ഊരാളി, വിപിന്‍ ധനുര്‍ധരന്‍, ശാന്ത, വേദ തൊഴൂര്‍ കൊല്ലേരി എന്നിവരാണ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന മറ്റു മലയാളികള്‍. സമകാലീന കലയുടെ വാണിജ്യവത്കരണത്തിനെതിരെ പ്രവര്‍ത്തിച്ച കേരള-ബറോഡ മുന്നേറ്റത്തില്‍ ... Read more