Tag: കാഠ്മണ്ഡു

പോഖറയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍

ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. ആ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (ജനസംഖ്യകൊണ്ട്) ഇതു തന്നെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം. സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2713 അടി മുതല്‍ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്. ന്മഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികള്‍ നിഴലിക്കുന്ന തടാകങ്ങളും നിബിഡ വനങ്ങളും വിവിധ പക്ഷിമൃഗാദികളാല്‍ സമ്പന്നമായ ജൈവസമ്പത്തും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ഉയരമേറിയ പല കൊടുമുടികളുടെയും കാഴ്ചകള്‍ക്കും പ്രശസ്തമാണ് ഇവിടം. നേപ്പാളിലെ ഏറ്റവും മനോഹരമായ തടാകമാണ് ഫേവ തടാകം ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്തു കൊടുമുടികളില്‍ മൂന്നെണ്ണം അടങ്ങുന്ന അന്നപൂര്‍ണനിരയിലെ വിവിധ ട്രക്കിങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത് പോഖറായില്‍ നിന്നാണ്. പ്രകൃതി ദൃശ്യങ്ങള്‍ക്കപ്പുറം നേപ്പാളിലെ ഏറ്റവും തിരക്കു പിടിച്ച സാഹസിക വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോള്‍ ഈ പട്ടണം. പാരാഗ്ലൈഡിങ്, സ്‌കൈഡൈവിങ്, സിപ്‌ലൈനിങ്, ബഞ്ചീജംപിങ്, ചെറുതും വലുതുമായ ... Read more

കൂടുതല്‍ സര്‍വീസുകളുമായി സലാം എയര്‍

ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സര്‍വിസുകള്‍ വിപുലീകരിക്കുന്നു. നാലു പുതിയ റൂട്ടുകളിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ സലാം എയറിന് അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. അബൂദബി, കുവൈത്ത്, ഖാര്‍ത്തൂം, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ തുടങ്ങുക. സലാല-അബൂദബി റൂട്ടില്‍ മൂന്നു പ്രതിവാര സര്‍വിസുകളാകും ഉണ്ടാവുക. ആഗസ്റ്റ് മൂന്നു മുതല്‍ ഇത് ആരംഭിക്കും. സെപ്റ്റംബര്‍ ആദ്യം മുതല്‍ മസ്കത്തില്‍ നിന്നാണ്   മറ്റുള്ളവ നടത്തുക. കുവൈത്തിലേക്ക് അഞ്ചും ഖാര്‍ത്തൂമിലേക്ക് മൂന്നും കാഠ്മണ്ഡുവിലേക്ക് നാലും പ്രതിവാര സര്‍വിസുകളാണ് ഉണ്ടാവുക. സര്‍വിസ് വിപുലീകരണത്തിന്റെ ഭാഗമായി ആറ് എയര്‍ബസ് എ 320നിയോ വിമാനങ്ങള്‍ കൂടി സ്വന്തമാക്കാന്‍ സലാം എയര്‍ അടുത്തിടെ ധാരണയില്‍ എത്തിയിരുന്നു. ഇതില്‍ ഒരു വിമാനം ഈ വര്‍ഷം അവസാന പാദത്തിലും അഞ്ചു വിമാനങ്ങള്‍ അടുത്ത വര്‍ഷം ആദ്യ പാദത്തിലുമാകും സലാം എയര്‍ നിരയിലേക്ക് എത്തുക. പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ സര്‍വിസുകള്‍ 27 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ ക്യാപ്റ്റന്‍ മുഹമ്മദ് ... Read more