Tag: മ്യൂസിയം
വികസനപാതയില്‍ ശക്തന് തമ്പുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം
കാഴ്ച്ചക്കാരുടെ മാറുന്ന സങ്കല്പത്തിനനുസരിച്ച് പുത്തന്‍ ചക്രവാളങ്ങള്‍ തേടുകയാണ് ശക്തന്തമ്പുരാന് കൊട്ടാരം പുരാവസ്തു മ്യൂസിയം. അഗ്നിരക്ഷാസംവിധാനം, മിനിമാസ്റ്റ് ലൈറ്റുകള്‍, സി സി ടി വി ക്യാമറാസംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ അടങ്ങുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കുവുന്ന ടോയ്ലെറ്റുകളടക്കം നിര്‍മ്മിച്ചിട്ടുണ്ട്. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി 27 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശവകുടീരത്തനുടത്തായി നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാക്കി. പൈതൃകോദ്യാനത്തിടുത്ത് മുപ്പത് പുതിയ ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വലിയ മരങ്ങള്‍ക്ക് ചുറ്റും തറകെട്ടി സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സംവിധാനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം വീണ് ചുമരുകള്‍ നശിക്കാതിരിക്കാനായി മ്യൂസിയത്തിന് ചുറ്ഖും കല്ലുകള്‍ പാകി സംരംക്ഷിച്ചിട്ടുണ്ട്. കേരളം, ഡച്ച് മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള കൊട്ടാരം അതിന്റെ തനിമ ചോരാതെ തന്നെ പുനര്‍മ്മിച്ചിട്ടുണ്ട്. വെങ്കലശില്പ്പങ്ങളും കരിങ്കല്‍ ശില്പങ്ങളും ശിലാശാസനങ്ങളും തരം തിരിച്ച് വിവിധ ഗാലറികളായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നാലുകോടിയും സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടിയും ഉപയോഗിച്ചാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ... Read more
ലൂവ്ര് അബുദാബി; അറബ് സംസക്കാരത്തിന്റെ നേര്‍ക്കാഴ്ച
നഗ്നചിത്രങ്ങള്‍ മുതല്‍ ക്രിസ്ത്യന്‍, ഹിന്ദു കലകളും അടക്കം വിവിധ്യമാര്ന്ന ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ലൂവ്ര് അബുദാബി മ്യൂസിയം. പത്ത് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 നവംബറിലാണ് ലോകത്തിനായി ലൂവ്ര് അബുദാബി മ്യൂസിയം തുറന്നത്. ജീന്‍ നൗവ്വല്‍ രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം അബുദാബിയിലെ സാംസ്കാരിക ജില്ലയായ സാദിയാത്തില്‍ മൂന്ന് വശങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള 2017ല്‍ ഒപ്പിട്ട കരാറനുസരിച്ചാണ് അറബ് ലോകത്ത് ആദ്യത്തെ യൂണിവേഴ്സല്‍ മ്യൂസിയം സ്ഥാപിച്ചത്. 6400 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള ഈ മ്യൂസിയത്തില്‍ 600 പ്രദര്‍ശനവസ്തുക്കളുണ്ട്. ഇതില്‍ 300 എണ്ണം വായ്പാടിസ്ഥാനത്തില്‍ 13 ഫ്രഞ്ച് സ്ഥാപനത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ഇവിടുത്തെ പ്രദര്ശനവസ്തുക്കള് മാത്രമല്ല, മ്യൂസിയത്തിന്റെ കെട്ടിടം തന്നെ ഒരു അദ്ഭുതകാഴ്ചയാണ്. കടല്‍ കാഴ്ചകളും മ്യൂസിയത്തില്‍ നിന്ന് ആസ്വദിക്കാം. ക്ഷേത്രഗണിതപരമായി 7,850 മെറ്റല്‍ സ്റ്റാഴ്സ് കൊണ്ടാണ് ഈ മ്യൂസിയം അലങ്കരിച്ചിരിക്കുന്നത്. സൂര്യവെളിച്ചം ഈ കെട്ടിടത്തിലേക്ക് പതിക്കുമ്പോള്‍ പ്രകാശമഴ പെയ്യുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. ... Read more
രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഒരുങ്ങുന്നു
ന്യൂഡല്‍ഹിയില്‍ തീന്‍മൂര്‍ത്തി എസ്റ്റേറ്റ് പരിസരത്ത് പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ വിവരിക്കുന്ന മ്യൂസിയം ഒരുങ്ങുന്നു. Pic Courtesy: Twitter ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുന്ന മ്യൂസിയം പ്രധാനമന്ത്രിമാരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഇടമായി മാറുമെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. 271 കോടി രൂപ ചിലവിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 10,975.36 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന മ്യൂസിയം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവര്‍ത്തനവും പ്രതിഫലിപ്പിക്കും. മൂന്ന് നിലകളുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി പണിയുക. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും മ്യൂസിയം. Pic Courtesy: Twitter നിലവില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് മാത്രമേ മ്യൂസിയം ഉള്ളുവെന്നും എന്നാല്‍ പുതിയ മ്യൂസിയം ഭാവിയില്‍ വരുന്ന പ്രധാനമന്ത്രിമാരെ കൂടെ ഉള്‍കൊള്ളുമെന്നും.മഹേഷ് ശര്‍മ്മ വ്യക്തമാക്കി. ഇവിടെ പ്രധാനമന്തിമാരുപയോഗിച്ച വെറും കുടയും തൊപ്പിയും മാത്രമല്ലെന്നും അവരുടെ ജീവിത സന്ദേശങ്ങള്‍ തന്നെ ഉണ്ടാവുമെന്നും മഹേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്പെഷ്യല്‍ പാക്കേജുമായി കെ എസ് ആര് ടി സി
ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന് കെ എസ് ആര് ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര് ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര് ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര് ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more