Tag: നെല്ലിയാമ്പതി

കാണാനേറെയുള്ള പാലക്കാടന്‍ വിസ്മയങ്ങള്‍

ഭാഷ കൊണ്ടും രുചികൊണ്ടും സംസ്‌കാര ശൈലികൊണ്ടുമൊക്കെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഒരല്പം വിട്ടുനില്‍ക്കുന്ന നാടാണ് പാലക്കാട്. കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണ് പാലക്കാട് എന്നൊരു പേരുണ്ടെങ്കിലും ഈ നെല്ലറ നമ്മുടെ സ്വന്തമാണ്. ഒടിയനും യക്ഷിയും ഒക്കെ നിറഞ്ഞു നിന്ന കഥകളിലെ പാലക്കാട് യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണങ്ങള്‍ അധികമൊന്നും നിരത്തേണ്ട. പാലക്കാടന്‍ കാഴ്ചകള്‍ എന്നതു തന്നൊണ് ഓരോ പാലക്കാട് യാത്രയുടെയും ഹൈലൈറ്റ്. ഇതാ പാലക്കാട് യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന 10 കാരണങ്ങള്‍… പാലക്കാട് കോട്ട പാലക്കാടിന്റെ ചരിത്രത്തില്‍ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഒരിടമാണ് പാലക്കാട് കോട്ട. അചഞ്ചലമായ സൈനിക ബുദ്ധിയുടെ അടയാളമായി നിലകൊള്ളുന്ന കോട്ട യപദ്ധകഥകള്‍ക്കും തന്ത്രങ്ങള്‍ക്കും ഒക്കെ പ്രസിദ്ധമാണ്. 756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂര്‍ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്. തന്റെ ശത്രുവായ കോഴിക്കോട സാനൂതിരിയുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോള്‍ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചന്‍ വിചാരിച്ചിരുന്നത്. അന്നത്തെ കാലത്ത് ... Read more

നെല്ലിയാമ്പതി സുരക്ഷിതം; സഞ്ചാരികള്‍ക്ക് സ്വാഗതമരുളി മലനിരകള്‍

പ്രളയദുരിതസാഹചര്യങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് സഞ്ചാരികള്‍ക്ക് സ്വാഗതമരുളുകയാണിപ്പോള്‍ നെല്ലിയാമ്പതി മലനിരകള്‍. ക്രിസ്മസ്–പുതുവത്സര ആഘോഷമടുത്തതോടെ കോടമഞ്ഞിന്റെ തണുപ്പും ആഘോഷരാപ്പകലുകളുടെ പ്രസരിപ്പും നെല്ലിയാമ്പതിയെ സഞ്ചാരികളുടെ പറുദീസയാക്കും. എന്നാല്‍, ഇത്തവണത്തെ സീസണ്‍ മലയോര ജനതയ്ക്ക് പ്രളയം സമ്മാനിച്ച വേദനകളെ മറക്കാനുള്ള മരുന്നാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തേയിലത്തോട്ടങ്ങള്‍, നിബിഡവനങ്ങള്‍, ദൂരക്കാഴ്ചകള്‍ സമ്മാനിക്കുന്ന സീതാര്‍കുണ്ട് , കേശവന്‍പാറ, അയ്യപ്പന്‍ തിട്ട തുടങ്ങിയ വ്യൂ പോയിന്റുകളും ഗവണ്‍മെന്റ് ഓറഞ്ച് ഫാമുമെല്ലാം വിനോദസഞ്ചാരികളെക്കൊണ്ട് നിറയും. ഡിസംബര്‍ 24വരെ പ്രധാന റിസോര്‍ട്ടുകളിലെല്ലാം ബുക്കിങ് അവസാനിച്ചു. പകല്‍പോലും പരസ്പരം കാണാനാകാത്ത കോടമഞ്ഞാണ് മേഖലയിലെ പ്രധാന സവിശേഷത. സംഘമായെത്തുന്ന കുടുംബങ്ങളുടെ കലാപരിപാടികളും സ്ഥിരംകാഴ്ചയാണ്. പഞ്ഞക്കാലത്തിനു വിരാമമിട്ടെത്തുന്ന സീസണ്‍ തദ്ദേശീയകച്ചവടക്കാര്‍ക്കും ചാകരയാണ്. ക്രിസ്മസ് കഴിഞ്ഞാല്‍ അടുത്ത ഓണക്കാലമെത്തണം വിനോദസഞ്ചാരികളുടെ ഒഴുക്ക് കാണാന്‍. പ്രളയത്തിലും ഉരുള്‍പൊട്ടലിലും വ്യാപകമായി തകര്‍ന്ന നെല്ലിയാമ്പതിയിലേക്കുള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. ഗതാഗതം ഏറെക്കുറെ സാധാരണനിലയിലെത്തിക്കാനായതും സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്ന് കരുതപ്പെടുന്നു.

പച്ചപ്പണിഞ്ഞ് നെല്ലിയാമ്പതി

മഴയില്‍ കുതിര്‍ന്ന പച്ചപ്പ് പുതച്ച നെല്ലിയാമ്പതി മലനിരകള്‍ എന്നും സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ്. പാലക്കാട് ടൗണില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സുന്ദര സ്ഥലമാണ് നെല്ലിയാമ്പതി. നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി ദൃശ്യങ്ങളാണ്. പോത്തുണ്ടി ഡാമിനരികിലൂടെ നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ കാണുന്ന കാഴ്ചകള്‍ മതിവരാത്തതും കമനീയവുമാണ്. ഹെയര്‍പിന്‍ വളവുകള്‍ കയറി കൈകാട്ടിയിലെത്തുമ്പോഴേക്കും കൗതുകമായി കുരങ്ങും മയിലും മാനും ഒക്കെയുണ്ട് . ഒപ്പംതന്നെ വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും മലനിരകളുമൊക്കെ കാഴ്ചയ്ക്ക് മിഴിവേകുന്നു. കൈകാട്ടിയിലെത്തിയാല്‍ നെല്ലിയാമ്പതിയായി. അവിടെനിന്ന് മുന്നോട്ടു പോയാല്‍ പുലയമ്പാറ, പാടഗിരി ജങ്ഷനുകളിലെത്തും. അവിടെനിന്ന് നൂറടി ജങ്ഷനിലൂടെ കാരപ്പാറയിലേക്കും അലക്‌സാന്‍ഡ്രിയ എസ്‌റ്റേറ്റിലേക്കും പോകാം. പാടഗിരിവഴി ചെന്നാല്‍ സീതാര്‍കുണ്ടിലെത്താന്‍ കഴിയും. അവിടെയുള്ള നെല്ലിമരത്തണലില്‍നിന്ന് നോക്കിയാല്‍ പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളുടെ മനോഹര ദൃശ്യം കാണാം. നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഹെയര്‍പിന്‍ വളവുകളും ആസ്വദിക്കേണ്ടവയാണ്. ഇടക്കിടെ കാണുന്ന അരുവികള്‍ വെള്ളിക്കൊലുസുപോലെ തോന്നും. പാവങ്ങളുടെ ഊട്ടിയെന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. യാത്രക്കിടെ കാണുന്ന ഓറഞ്ച് തോട്ടങ്ങള്‍ നെല്ലിയാമ്പതിയുടെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല, ... Read more