Tag: ആര്യങ്കാവ്
ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന് കവാടമൊരുക്കി പാലരുവി ഇക്കോ ടൂറിസം വകുപ്പ്
ആര്യങ്കാവ് പാലരുവി ഇക്കോടൂറിസം വികസനപദ്ധതിയുടെ ഭാഗമായി ബോഡിലോണിന്റെ പേരില്‍ കവാടം നിര്‍മിക്കുന്നു. ദേശീയപാതയോടുചേര്‍ന്ന് ബോഡിലോണ്‍ സ്ഥാപിച്ച തേക്കിന്‍തോട്ടത്തിലെ പ്രവേശനപാതയിലാണ് പ്രത്യേക കവാടം നിര്‍മിക്കുന്നത്. തേക്കിന്‍തടികളുടെ മാതൃകയില്‍ സിമന്റുകൊണ്ടാണ് കവാടത്തിന്റെ തൂണുകള്‍ നിര്‍മിച്ചിട്ടുള്ളത്. കവാടത്തിനുപുറമേ ബോഡിലോണിന്റെ പേരിലുള്ള മണ്ഡപത്തിലേക്ക് കല്ലുകൊണ്ടുള്ള നടപ്പാതയും തയ്യാറാക്കിവരുന്നു. ദേശീയപാതവഴി എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് നിര്‍മാണം. ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിധീകരിച്ചിരുന്നു. 1891-ല്‍ ലോകത്ത് ആദ്യമായി ആര്യങ്കാവ് പാലരുവിയിലാണ് തേക്കിന് കമ്പുകള്‍ നട്ടുകിളിര്‍പ്പിച്ച തേക്കിന്‍തോട്ടമുള്ളത്. പാലരുവി കവാടത്തിനുസമീപം 134 തേക്കിന് കമ്പുകളാണ് നട്ടത്. അന്ന് തിരുവിതാംകൂറില്‍ സ്പെഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്നു ബോഡിലോണ്‍. ഈ തേക്കിന് തോട്ടത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി മുന്‍പുതന്നെ കല്‍മണ്ഡപവും ഒരുനൂറ്റാണ്ട് തികച്ചതിന്റെ ഓര്‍മയ്ക്കായി കല്ലില്‍ ബോഡിലോണിന്റെ പേരും സ്ഥാപിച്ചിട്ടുണ്ട്.
തെൻമല -ആര്യങ്കാവ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
കൊല്ലം- ചെങ്കോട്ട പാതയിൽ തെൻമല മുതൽ ആര്യങ്കാവ് വരെ ഹെവി ഗുഡ്സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം.എസ്.എൽ മേഖലയിലെ പാതയിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളൽ അടയ്ക്കുന്നതിനുള്ള സർവെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അതിവേഗം അറ്റകുറ്റപണി പൂർത്തിയാക്കാനാകും. ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ വാഹനങ്ങൾ നിരോധിച്ചത് . മറ്റു വാഹനങ്ങൾ നിയന്ത്രണങ്ങളോടെ ഇതു വഴി കടത്തി വിടും. ഗതാഗതം പൂർണതോതിൽ പുന:സ്ഥാപിക്കും വരെ മേഖലയിൽ സ്ഥിരം പൊലിസ് സാന്നിദ്ധ്യം ഉറപ്പാക്കും. വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് നിയന്ത്രിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമാണ് പൊലിസിനെ നിയോഗിച്ചത്. ഇക്കാര്യത്തിൽ ആർ.ടി.ഒ.യുടെ സേവനവുമുണ്ടാകും. ആര്യങ്കാവ് ചെക് പോസ്റ്റിനപ്പുറം വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി തമിഴ്നാട് പൊലിസിന്റ സഹകരണവും ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ... Read more