Tag: ഇക്കോടൂറിസം

ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന് കവാടമൊരുക്കി പാലരുവി ഇക്കോ ടൂറിസം വകുപ്പ്

ആര്യങ്കാവ് പാലരുവി ഇക്കോടൂറിസം വികസനപദ്ധതിയുടെ ഭാഗമായി ബോഡിലോണിന്റെ പേരില്‍ കവാടം നിര്‍മിക്കുന്നു. ദേശീയപാതയോടുചേര്‍ന്ന് ബോഡിലോണ്‍ സ്ഥാപിച്ച തേക്കിന്‍തോട്ടത്തിലെ പ്രവേശനപാതയിലാണ് പ്രത്യേക കവാടം നിര്‍മിക്കുന്നത്. തേക്കിന്‍തടികളുടെ മാതൃകയില്‍ സിമന്റുകൊണ്ടാണ് കവാടത്തിന്റെ തൂണുകള്‍ നിര്‍മിച്ചിട്ടുള്ളത്. കവാടത്തിനുപുറമേ ബോഡിലോണിന്റെ പേരിലുള്ള മണ്ഡപത്തിലേക്ക് കല്ലുകൊണ്ടുള്ള നടപ്പാതയും തയ്യാറാക്കിവരുന്നു. ദേശീയപാതവഴി എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് നിര്‍മാണം. ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിധീകരിച്ചിരുന്നു. 1891-ല്‍ ലോകത്ത് ആദ്യമായി ആര്യങ്കാവ് പാലരുവിയിലാണ് തേക്കിന്‍ കമ്പുകള്‍ നട്ടുകിളിര്‍പ്പിച്ച തേക്കിന്‍തോട്ടമുള്ളത്. പാലരുവി കവാടത്തിനുസമീപം 134 തേക്കിന്‍ കമ്പുകളാണ് നട്ടത്. അന്ന് തിരുവിതാംകൂറില്‍ സ്‌പെഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്നു ബോഡിലോണ്‍. ഈ തേക്കിന്‍ തോട്ടത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി മുന്‍പുതന്നെ കല്‍മണ്ഡപവും ഒരുനൂറ്റാണ്ട് തികച്ചതിന്റെ ഓര്‍മയ്ക്കായി കല്ലില്‍ ബോഡിലോണിന്റെ പേരും സ്ഥാപിച്ചിട്ടുണ്ട്.

പുതിയ പദ്ധതിയുമായി ശെന്തരുണി ഇക്കോടൂറിസം

ശെന്തരുണിയുടെ ഭംഗി ആസ്വദിക്കാന്‍ തെന്‍മലയിലെത്തുന്ന സഞ്ചാരികള്‍ക്ക് മുളയില്‍ ഒരുക്കിയെടുത്ത ചങ്ങാടത്തില്‍ ചുറ്റി അടിക്കാന്‍ പുത്തന്‍ പദ്ധതികളുമായി വനംവകുപ്പിന്റെ ശെന്തരുണി ഇക്കോടൂറിസം തയ്യാറാവുന്നു. പശ്ചിമഘട്ടത്തിന്റെ മലനിരകള്‍ ,മാനം മുട്ടെ നില്‍ക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരുപകലും രാത്രിയും തങ്ങാനുള്ള സൗകര്യം ഉള്‍പ്പെടുന്ന പദ്ധതിയാണ് വനം വകുപ്പ് ഒരുക്കുന്നത്. മുളംചങ്ങാടത്തിന് പുറമെ കുട്ടവഞ്ചിയും, പുത്തന്‍,ജീപ്പ് സവാരിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ ഉദ്ഘാടനം ഉടന്‍ തന്നെ നടത്താനാണ് അധികൃതരുടെ തീരുമാനം. പതിനഞ്ചുപേര്‍ക്കോളം ഇരിക്കാന്‍കഴിയുന്ന മുളംചങ്ങാടം സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ചുകഴിഞ്ഞു. ചങ്ങാട യാത്രയില്‍ തെന്മല പരപ്പാര്‍ ഡാമിന് മുകള്‍ ഭാഗത്തുള്ള കാനനഭംഗി മതിവരുവോളം ആസ്വദിക്കാം. ഡാമിന്റെ പ്രധാന പോക്ഷക നദിയായ കഴുതുരുട്ടി ആറിന്റെ രംഗപ്രവേശനവും ഇവിടെ കാണാന്‍ കഴിയും. മുളം ചങ്ങാടത്തിനുള്ള സഞ്ചാരത്തിന് ഒരാള്‍ക്ക് 100 രൂപയാണ്. കൂടാതെ പരമാവധി 15 പേര്‍ക്ക് കളംകുന്ന് ഭാഗത്ത് രാത്രി താമസത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കളംകുന്നത്ത് ഒരു കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൗകര്യവും അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. താമസത്തിന് പുറമെ ഇവിടെ തന്നെ ... Read more