Tag: അറ്റോയ്

സര്‍ക്കാര്‍ ഇടപെടല്‍ തേടി മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അറ്റോയ്‌ നിവേദനം

പ്രളയത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര രംഗത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) നിവേദനം നല്‍കി. പ്രസിഡന്റ് സിഎസ് വിനോദ്, സെക്രട്ടറി പി വി മനു, ജോയിന്‍റ് സെക്രട്ടറി ജനീഷ് ജലാല്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, മുൻ പ്രസിഡന്റ് പി കെ അനീഷ് കുമാർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. നിവേദനത്തിന്‍റെ പൂര്‍ണ രൂപം  കേരളത്തിന്‌ വന്‍ വരുമാനം നേടിത്തന്ന കേരളത്തിലെ ടൂറിസം മേഖല ഇക്കഴിഞ്ഞ പ്രളയത്തിനു ശേഷം അനക്കമറ്റ നിലയിലാണ്. ആളൊഴിഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും, ബുക്കിംഗോ അന്വേഷണമോ ഇല്ലാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രളയശേഷം ശമ്പളം കിട്ടാതെ ആയിരക്കണക്കിന് ജീവനക്കാര്‍, തീരത്തു ഒരേ കിടപ്പ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, പ്രതിസന്ധിയിലായി ടാക്സി ഡ്രൈവര്‍മാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍, അലക്കു തൊഴിലാളികള്‍.. അങ്ങനെ അനുബന്ധ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍, വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വലയുന്ന വിനോദ സഞ്ചാര സംരംഭകര്‍.. ഇങ്ങനെ വിവരണാതീതമായ ഭീതിദ ... Read more

‘അറ്റോയ്’ക്ക് പുതിയ നേതൃത്വം; വിനോദ് പ്രസിഡന്റ്, മനു സെക്രട്ടറി

അറ്റോയ് പ്രസിഡന്റ് സി എസ് വിനോദും സെക്രട്ടറി പി വി മനുവും സംസ്ഥാനത്തെ ടൂറിസം മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ( അറ്റോയ്) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രളയത്തെത്തുടര്‍ന്ന് ടൂറിസം മേഖല അനക്കമറ്റിരിക്കുകയാണ്. പോയ വര്‍ഷം 34000 കോടി രൂപയുടെ വരുമാനം നേടിത്തന്ന മേഖലയാണ് ടൂറിസം. പ്രളയശേഷമുള്ള മൂന്നു മാസം സഞ്ചാരികള്‍ ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ മേഖല. ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലങ്കില്‍ പ്രതിസന്ധി ഗുരുതരമാകുമെന്നും വാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. ഭാരവാഹികളായി സി എസ് വിനോദ് (പ്രസിഡന്റ്),വര്‍ഗീസ്‌ ഉമ്മന്‍, ശൈലേഷ് നായര്‍ (വൈസ് പ്രസിഡന്റ്), മനു പി വി (സെക്രട്ടറി), ജനീഷ് ജലാല്‍, സുഭാഷ് ഘോഷ്(ജോയിന്‍റ് സെക്രട്ടറി), സഞ്ജീവ് കുമാര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അറ്റോയ് ട്രഷറര്‍ സഞ്ജീവ് കുമാര്‍ സ്ഥാനമൊഴിഞ്ഞ ഭാരവാഹികളായ പികെ അനീഷ്‌ കുമാര്‍,ശ്രീകുമാര മേനോന്‍,പിഎസ് ചന്ദ്രസേനന്‍ എന്നിവരെ യോഗം ആദരിച്ചു. ടൂറിസം രംഗത്തെ നവീന ആശയങ്ങളുടെ ആവിഷ്കാരകരാണ് അറ്റോയ്. അടുത്തിടെ കഴിഞ്ഞ ... Read more

നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത്- 1

(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ആദ്യം അഭിപ്രായം പങ്കുവെയ്ക്കുന്നത് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍) കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ്. തകര്‍ത്തു പെയ്ത പേമാരിയും കുത്തിയൊലിച്ചെത്തിയ വെള്ളവും സംസ്ഥാനത്തിന് വലിയ നാശനഷ്ടം വരുത്തിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതെയുള്ളൂ. നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന്‍റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. നവകേരളത്തില്‍ ടൂറിസം മേഖല എങ്ങനെയായിരിക്കണം എന്ന എന്‍റെ നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ.   അടിസ്ഥാന സൗകര്യത്തില്‍ അരുതേ വിട്ടുവീഴ്ച്ച ഏഷ്യയില്‍ അതിവേഗം വളരുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കേരളം. എന്നാല്‍ സമാനമായ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനം രാജ്യാന്തര നിലവാരത്തിനനുസരിച്ചല്ല. പ്രളയ ബാധിത സ്ഥലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ ... Read more