Category: Middle East

ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതിക്ക് അംഗീകാരം

സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയിലെ ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതിക്കു ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. ആദ്യഘട്ട നിര്‍മാണം രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ പൂര്‍ത്തിയാക്കും. വിനോദസഞ്ചാര മേഖലയിലെ വന്‍ പദ്ധതിയാണ് ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ രണ്ടായിരത്തിമുപ്പതിന്റെ ഭാഗമായാണ് ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ചത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് കര്‍മപദ്ധതിക്കു അംഗീകാരം നല്‍കിയത്. ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകള്‍, പൈതൃക പ്രദേശങ്ങള്‍, പര്‍വത നിരകള്‍, കടല്‍ തീരം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി. 2022 ഓടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. അഞ്ചു ദ്വീപുകളിലായി 3,000 മുറികള്‍ ഉള്‍പ്പെട്ട 14 ആഡംബര ഹോട്ടലുകള്‍, മരുഭൂപ്രദേശത്തും പര്‍വത നിരകളിലുമായി അത്യാധുനിക റിസോര്‍ട്ടുകള്‍, പ്രത്യേക വിമാനത്താവളം, ഉല്ലാസ നൗകകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. ദ്വീപുകളുടെ 75 ശതമാനം പ്രദേശത്തും പ്രകൃതി, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും കര്‍മപദ്ധതി വ്യക്തമാക്കുന്നു. 28,000 ... Read more

ദുബൈയില്‍ പുതിയ സാധ്യതകള്‍ തുറന്ന് ഹത്ത ഇക്കോ ടൂറിസം

ദുബൈയുടെ വിനോദസഞ്ചാരമേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഹത്ത ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. വിനോദസഞ്ചാര-നിക്ഷേപമേഖലയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന പദ്ധതിയുടെനിര്‍മാണം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. യു.എ.ഇ.യുടെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് മുന്‍ഗണനനല്‍കിയാണ് പരിസ്ഥിതി സൗഹൃദപരമായ പദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വാദി ഹബ്, ഹത്ത സഫാരി, വാദി സുഹൈല, ഹത്ത ഫലാജ് എന്നിവയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെയും മീറാസിന്റെയും നേതൃത്വത്തില്‍ ഹത്തയില്‍ ഉയരുന്ന പ്രധാന പദ്ധതികള്‍. ഹത്തയിലെ മലനിരകളില്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളും ആംബുലന്‍സ് സേവനവും ശൈഖ് മുഹമ്മദ് പരിശോധിച്ചു. ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹാര്‍ദപരമായ രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മലനിരകളും വാദികളും തടാകങ്ങളും അണക്കെട്ടുകളുമെല്ലാമുള്ള പ്രകൃതിസുന്ദരമായ സ്ഥലമാണ് ഹത്ത. മലനിരകളുടെ സ്വച്ഛതമുഴുവന്‍ അനുഭവിക്കാന്‍ കഴിയുംവിധമാണ് താമസകേന്ദ്രങ്ങളായ ഹത്ത ഡമാനി ലോഡ്ജും ഹത്ത സെഡര്‍ ... Read more

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുക്കി ബഹ്‌റിന്‍

വ്യത്യസ്ത തേടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുങ്ങുകയാണ് ബഹ്റിനില്‍. ലോകോത്തരമായ ഡൈവിങ് സൗകര്യങ്ങള്‍ ഒരുക്കി നിര്‍മ്മിക്കുന്ന പാര്‍ക്ക് 2019 ഏപ്രിലാകുമ്പോഴേക്കും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്. 100,000 സ്‌ക്വയര്‍ മീറ്ററിലുള്ള പാര്‍ക്കിന്റെ മധ്യത്തിലായി ജലത്തിനടിയില്‍ ജംബോ ജെറ്റ് വിമാനവുമുണ്ടാവും. പാര്‍ക്കില്‍ പരിസ്ഥിതി സൗഹൃദമായിട്ടുള്ള നിര്‍മ്മിതികള്‍ക്കൊപ്പം കൃത്രിമ പവിഴപ്പുറ്റുകളും ഉണ്ടാവും. കടല്‍ജീവികളെയും പവിഴപ്പുറ്റിന്റെ സ്വഭാവികതയെയും അലോസരപ്പെടുത്താതെയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. മുത്തുകളും ചിപ്പികളും പവിഴങ്ങളും ശേഖരിക്കുന്ന രാജ്യത്തെ പരമ്പരാഗത വിഭാഗക്കാരുടെ ഭവനങ്ങളുടെ മാതൃകകളും ഇവിടെയുണ്ടാവും. സ്വകാര്യമേഖലയുമായി ചേര്‍ന്നായിരിക്കും ബഹ്റിന്‍ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിക്കുക.

സാഹസികാനുഭവങ്ങളുമായി മെലീഹയില്‍ വീണ്ടും സ്പാര്‍ട്ടന്‍ റേസ്

സാഹസിക വിനോദത്തിന്റെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍ സ്പാര്‍ട്ടന്‍ റേസ് വീണ്ടും ഷാര്‍ജ മെലീഹയിലെത്തുന്നു. വിവിധ തരത്തിലുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറേണ്ട ലോകത്തിലെ തന്നെ ഏറ്റവും മികച്ച റേസുകളിലൊന്നായ സ്പാര്‍ട്ടന്റെ മിഡില്‍ ഈസ്‌റ് ആന്‍ഡ് ആഫ്രിക്ക ചാംപ്യന്‍ഷിപ്പാണ് മെലീഹയില്‍ അരങ്ങേറുക. വിവിധ പ്രായത്തിലുള്ളവരെ ഉള്‍പ്പെടുത്തുന്ന വിഭാഗങ്ങളും കുട്ടികള്‍ക്കായുള്ള പ്രേത്യേക മത്സരവുമെല്ലാം ഉള്‍പ്പെടുത്തിയ മത്സരത്തിന്റെ പുതിയ പതിപ്പ് ഫെബ്രുവരി പതിനഞ്ചിന് നടക്കും. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ശുറൂഖ്) മെലീഹ ആര്‍ക്കിയോളജി ആന്‍ഡ് ഇക്കോ ടൂറിസം പ്രോജക്ടുമായി ചേര്‍ന്നൊരുക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പശ്ചിമേഷ്യ, ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ആറു കാറ്റഗറികളിലായി മൂന്നു മത്സരങ്ങളാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന വിവിധ സ്പാര്‍ട്ടന്‍ റേസുകളില്‍ നിന്ന് യോഗ്യത നേടിയ മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ഏകദേശം അയ്യായിരത്തോളം പേരെയാണ് കാഴ്ചക്കാരായി മാത്രം പ്രതീക്ഷിക്കുന്നത്. ‘സ്പാര്‍ട്ടന്‍ റേസിനു വീണ്ടും ആതിഥേയത്വം വഹിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. സ്പാര്‍ട്ടന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ... Read more

ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുന്നു

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നു. ഇതുകാരണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. Dubai Airport ചില റൂട്ടുകളിലെ സര്‍വീസുകള്‍ കുറച്ചും പുനഃക്രമീകരിച്ചും ചില ദിക്കുകളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചുമാണ് എമിറേറ്റ്സ് 45 ദിവസത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത്. എമിറേറ്റ്സിന്റെ 48 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നുണ്ട്. മൊത്തം സര്‍വീസുകളില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് എമിറേറ്റ്സ് മുന്നറിയിപ്പ് നല്‍കുന്നത്. ടെര്‍മിനല്‍ മൂന്നിലെ ഒരു റണ്‍വേമാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ ചില സര്‍വീസുകള്‍ നിര്‍ത്താനോ ചിലത് സമയംമാറ്റാനോ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം വരുന്ന ജൂണ്‍മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെ നഗരങ്ങളിലേക്കായിരിക്കും കൂടുതല്‍ സര്‍വീസുകള്‍. ബോസ്റ്റണ്‍, ഗ്ലാസ്ഗോ എന്നിവിടങ്ങളിലേക്ക് എയര്‍ബസുകളായിരിക്കും ജൂണ്‍ മുതല്‍ സര്‍വീസ് നടത്തുന്നത്. 2019-20 വര്‍ഷത്തില്‍ പുതിയ ആറ് എയര്‍ബസ് എ ... Read more

ലൂവ്ര് അബുദാബി; അറബ് സംസക്കാരത്തിന്റെ നേര്‍ക്കാഴ്ച

നഗ്നചിത്രങ്ങള്‍ മുതല്‍ ക്രിസ്ത്യന്‍, ഹിന്ദു കലകളും അടക്കം വിവിധ്യമാര്‍ന്ന ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ലൂവ്ര് അബുദാബി  മ്യൂസിയം. പത്ത് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 നവംബറിലാണ് ലോകത്തിനായി ലൂവ്ര് അബുദാബി മ്യൂസിയം തുറന്നത്. ജീന്‍ നൗവ്വല്‍ രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം അബുദാബിയിലെ സാംസ്‌കാരിക ജില്ലയായ സാദിയാത്തില്‍ മൂന്ന് വശങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള 2017ല്‍ ഒപ്പിട്ട കരാറനുസരിച്ചാണ് അറബ് ലോകത്ത് ആദ്യത്തെ യൂണിവേഴ്‌സല്‍ മ്യൂസിയം സ്ഥാപിച്ചത്. 6400 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള ഈ മ്യൂസിയത്തില്‍ 600 പ്രദര്‍ശനവസ്തുക്കളുണ്ട്. ഇതില്‍ 300 എണ്ണം വായ്പാടിസ്ഥാനത്തില്‍ 13 ഫ്രഞ്ച് സ്ഥാപനത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ഇവിടുത്തെ പ്രദര്‍ശനവസ്തുക്കള്‍ മാത്രമല്ല, മ്യൂസിയത്തിന്റെ കെട്ടിടം തന്നെ ഒരു അദ്ഭുതകാഴ്ചയാണ്. കടല്‍ കാഴ്ചകളും മ്യൂസിയത്തില്‍ നിന്ന് ആസ്വദിക്കാം. ക്ഷേത്രഗണിതപരമായി 7,850 മെറ്റല്‍ സ്റ്റാഴ്‌സ് കൊണ്ടാണ് ഈ മ്യൂസിയം അലങ്കരിച്ചിരിക്കുന്നത്. സൂര്യവെളിച്ചം ഈ കെട്ടിടത്തിലേക്ക് പതിക്കുമ്പോള്‍ പ്രകാശമഴ പെയ്യുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. ... Read more

റെക്കോര്‍ഡ് നേട്ടവുമായി ദുബൈ ഗ്ലോബല്‍ വില്ലേജ്

ലോക സന്ദര്‍ശകര്‍ക്ക്  കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 30 ലക്ഷം പേരാണ്. സന്ദർശകരുടെ സംതൃപ്തി സൂചികയിൽ പത്തിൽ ഒൻപത് റേറ്റിങ് നേടിയെന്ന മികവാണ് ഗ്ലോബൽ വില്ലേജിന് സ്വന്തമായത്. അറുപത് ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യു എ ഇ യിൽ മാത്രമല്ല മിഡിൽ ഈസ്റ്റിൽ തന്നെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബൽ വില്ലേജ് മാറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സന്ദർശകരുടെ അഭിപ്രായങ്ങൾ അറിയാനും സേവനങ്ങൾ മെച്ചപ്പെടുത്താനും പല ഡിജിറ്റൽ പദ്ധതികളും പുതുതായി ആവിഷ്കരിച്ചിട്ടുണ്ട്. 78 രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന 3500 ഔട്‌ലെറ്റുകളും, വ്യത്യസ്ത രുചികൾ നിറച്ച 150 ലധികളെ ഭക്ഷണശാലകളും, റൈഡുകളുമെല്ലാം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.  ലോക റെക്കോർഡ് ലക്ഷ്യമിടുന്ന ‘വീൽ ഓഫ് ദ വേൾഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടയിന്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പുതുമകള്‍. പവലിയനിലെ ... Read more

ഷോപ്പിങ് ഫെസ്റ്റിവലില്‍ ഇന്‍സ്റ്റലേഷന്‍ ഒരുക്കി ലൈറ്റ് ആര്‍ട്ട് ദുബായ്

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിന്റെ പുത്തന്‍ ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നു. ഡൗണ്‍ ടൗണ്‍ ദുബായിലെ ബുര്‍ജ് പാര്‍ക്ക് പ്ലാസയിലാണ് ലൈറ്റ് ആര്‍ട്ട് ദുബൈ എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുന്നത്. കറങ്ങുന്ന കൂറ്റന്‍ കണ്ണാടികളാണ് ഇതിന്റെ പ്രധാന സവിശേഷത. വെളിച്ചത്തിന്റെ കാലിഡോസ്‌കോപ്പാകും പുതിയ ഇന്‍സറ്റലേഷനെന്ന് ദുബൈ ടൂറിസം വകുപ്പ് വ്യക്തമാക്കി. ലോക പ്രശസ്ത ലൈറ്റിങ് ഡിസൈനര്‍ ആയ ജോര്‍ജ് ടെലോസിനൊപ്പം ദുബൈയിലെ ജോണ്‍ ജോസിഫാകിസ് എന്ന സാങ്കേതിക വിദഗ്ധനും കൂടി ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനുവരി ഏഴുമുതല്‍ ഫെബ്രുവരി 13 വരെ ബുര്‍ജ് പാര്‍ക്ക് പ്ലാസയില്‍ പ്രദര്‍ശിപ്പിക്കും.

ഗിന്നസ് റെക്കോഡില്‍ കയറി റാസല്‍ഖൈമയിലെ വെടിക്കെട്ട്

പുതുവര്‍ഷപ്പുലരിയുടെ വരവറിയിച്ച് റാസല്‍ഖൈമയില്‍ നടത്തിയ കൂറ്റന്‍ വെടിക്കെട്ടില്‍ രണ്ട് ഗിന്നസ് റെക്കോഡുകളാണ് പിറന്നത്.ഏറ്റവും നീളമേറിയ വെടിക്കെട്ടിനാണ് ഒരു റെക്കോഡ്. സായിദ് വര്‍ഷാചരണത്തിന്റെ സമാപനംകുറിച്ച് ശൈഖ് സായിദിന് ആദരമര്‍പ്പിച്ച് 4.6 കിലോമീറ്റര്‍ നീളത്തില്‍ നടത്തിയ വെടിക്കെട്ടില്‍റാക് ടൂറിസത്തിന്റെ വികസനത്തിനായി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതുവര്‍ഷപ്പുലരിയില്‍ വെടിക്കെട്ട് സംഘടിപ്പിച്ചത്. അല്‍ മര്‍ജാന്‍ ദ്വീപില്‍ മൊത്തം പതിമൂന്ന് കിലോമീറ്റര്‍ പരിധിയിലായിരുന്നു പരിപാടി ഒരുക്കിയത്. ഇതാകട്ടെ 13 മിനിറ്റും ഇരുപത് സെക്കന്‍ഡും നീണ്ടു. യു.എ.ഇ.യില്‍ തിങ്കളാഴ്ച നടന്ന ഏറ്റവുംവലിയ വെടിക്കെട്ടാണ് റാസല്‍ഖൈമയില്‍ അരങ്ങേറിയത്. 11,284 ഉപകരണങ്ങള്‍ ഉപയോഗിച്ച് റാക് ടൂറിസം നടത്തിയ ലോങ്ങസ്റ്റ് ചെയിന്‍ ഓഫ് ഫയര്‍ വര്‍ക്‌സ് എന്ന് പേരിട്ട വെടിക്കെട്ട് 2014-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന വെടിക്കെട്ടിനെയാണ് മറികടന്നത്. അല്‍ മര്‍ജാന്‍ ദ്വീപിലെ 52 കേന്ദ്രങ്ങളിലായാണ് ഇവ ഒരുക്കിയത്. ലോക പ്രശസ്തമായ 12 സംഗീതപരിപാടികളുടെ അകമ്പടിയോടെ 4.6 കി.മീറ്റര്‍ നീളത്തിലായാണ് ആദ്യ ഗിന്നസ് റെക്കോഡിനായി വെടിക്കെട്ട് ഒരുക്കിയത്. ഇത് നാല്‍പ്പത് സെക്കന്‍ഡ് ... Read more

ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി

യു.എ.ഇ. യുടെ ആദ്യ ഡ്രൈവറില്ലാടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്‌സി അടുത്ത മൂന്ന് മാസത്തേക്ക് സവാരി നടത്തുക. എന്നാല്‍ യാത്രക്കരെ കയറ്റാന്‍ ഇനിയും തുടങ്ങിയിട്ടില്ല. നിശ്ചിത പാതയിലൂടെ പരീക്ഷണഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം വ്യാപിപ്പിക്കും. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗതതടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 35 കി.മീറ്റര്‍ സഞ്ചരിക്കുന്ന ടാക്‌സിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ജൈറ്റക്‌സ് സാങ്കേതികവാരത്തിലാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആദ്യമായി ഡ്രൈവറില്ലാ ടാക്സി അവതരിപ്പിച്ചത്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.

ദുബൈയുടെ ഓളപരപ്പുകളില്‍ ഒഴുകാന്‍ ഇനി ഹൈബ്രിഡ് അബ്രയും

പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ദുബൈയുടെ ഓളപ്പരപ്പില്‍ ഒഴുകാന്‍ ഹൈബ്രിഡ് അബ്രകളും സജ്ജമാകുന്നു. 20 പേര്‍ക്കിരിക്കാവുന്ന ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നു. പരമ്പരാഗത അബ്രകളുടെ രൂപഭാവങ്ങള്‍ നിലനിര്‍ത്തിയാണ് ഹൈബ്രിഡ് അബ്രയും നീറ്റിലിറങ്ങിയത്. ഒരു യാത്രയ്ക്ക് രണ്ടുദിര്‍ഹമാണ് നിരക്ക്. അല്‍ സീഫില്‍ നിന്ന് അല്‍ ഗുബൈബയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈബ്രിഡ് അബ്ര ആദ്യം സര്‍വീസ് നടത്തുക. 26 ലെഡ് ക്രിസ്റ്റല്‍ ബാറ്ററികളും സൗരോര്‍ജ പാനലുകളുമുപയോഗിച്ചാണ് പ്രവര്‍ത്തനം. ബാറ്ററികളുടെ ചൂട് കൂടിയാല്‍ അഗ്‌നിശമനസംവിധാനം തനിയേ പ്രവര്‍ത്തിച്ചുതുടങ്ങും. ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും അബ്രയിലുണ്ട്. പെട്രോളിലോടുന്ന അബ്രകളെക്കാള്‍ 87 ശതമാനം കുറവാണ് ഹൈബ്രിഡ് അബ്രയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം. ഇന്ധന ഉപഭോഗമാകട്ടെ 172 ശതമാനം കുറവാണ്. ചുരുക്കത്തില്‍ പരിസ്ഥിതിക്കിണങ്ങുമെന്ന് മാത്രമല്ല ഹൈബ്രിഡ് അബ്രകളുടെ പ്രവര്‍ത്തനച്ചെലവും താരതമ്യേന വളരെ കുറവാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 11 പുതിയ ... Read more

പുതുവര്‍ഷപിറവിയില്‍ ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ വ്യത്യസ്ഥങ്ങളായുള്ള പരിപാടികളുമായി തയ്യാറായിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ നഗരം. ദുബൈയിലെ ആഘോഷങ്ങളുടെ പ്രധാന പങ്കും വഹിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്. പുതുവര്‍ഷരാവിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ വിദഗ്ധരുടെ ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവും ദുബൈയുടെ ആകാശത്ത് പൂരക്കാഴ്ചകള്‍ തീര്‍ക്കും പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന കരിമരുന്ന പ്രകടനം ആസ്വദിക്കാന്‍ പത്തുലക്ഷത്തോളം വിദേശസഞ്ചാരികള്‍ ഡൗണ്‍ ടൗണിലേക്കൊഴുകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദികളും ബുര്‍ജിന് ... Read more

മരുഭൂവിലൊരു പ്രണയതടാകം

പ്രവാസ ജീവിതത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് മാറിയിരിക്കാന്‍ പ്രവാസികള്‍ക്കായി പുതിയൊരിടം. യു എ ഇ സന്ദര്‍ശകരുടെ മനം മയക്കുന്ന കാഴ്ചയാണ് മരുഭൂവിലെ പ്രണയ തടാകം. മരുഭൂമിയുടെ ഒത്തനടുവിലാണ് ഇതെന്നത് ഇതിന്റെ ദൃശ്യഭംഗിയും കാവ്യഭംഗിയും ഉയര്‍ത്തുന്നു. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്. രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 150-ല്‍ അധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറുവെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദര്‍ശകനും മറക്കാനാവാത്തതായിരിക്കും. നിരവധി ദേശാടനപ്പക്ഷികളുടെയും താവളമാണ് ഈ കേന്ദ്രം. പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് നിറക്കാഴ്ചകള്‍ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളുമെല്ലാം ഇതിലുള്‍പ്പെടും. നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയിട്ടുള്ളത്. ഇരുപതോളം പ്രകൃതിസൗഹാര്‍ദ ഇരിപ്പിടങ്ങളും ... Read more

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ

പുതുവത്സരാഘോഷത്തിന് ഷാര്‍ജയൊരുങ്ങി. ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലാണ് 2019 -നെ വരവേല്‍ക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വര്‍ണനക്ഷത്രങ്ങള്‍ തീര്‍ക്കുന്ന ഖാലിദ് ലഗൂണിലെ കരിമരുന്ന് പ്രയോഗമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന പരിപാടി. പ്രത്യേകമായി തീര്‍ത്ത 16 അലങ്കാര നൗകകളില്‍ നിന്നായിരിക്കും കരിമരുന്ന് പ്രയോഗം ഉണ്ടാവുക. അല്‍ മജാസിന്റെ സമീപ പ്രദേശങ്ങളായ മറ്റ് വിനോദ സഞ്ചാരയിടങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിലായിരിക്കും കരിമരുന്ന് പ്രയോഗമുണ്ടാവുക. കൂടാതെ ഷാര്‍ജ ഫൗണ്ടേഷന്റെ പ്രത്യേക പ്രദര്‍ശനവും പുതുവത്സരാഘോഷത്തിന്‍ മാറ്റുകൂട്ടും. അല്‍ നൂര്‍ ദ്വീപ്, അല്‍ കസബ,ഫ്‌ലാഗ് അയലന്‍ഡ്, കോര്‍ണീഷ് എന്നിവടങ്ങളിലെല്ലാം ആളുകള്‍ക്ക് അല്‍ മജാസില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗം ആസ്വദിക്കാന്‍ സാധിക്കും. പോയവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുതുവര്‍ഷം ആഘോഷിക്കാനായി നൂറുകണക്കിന് സന്ദര്‍ശകരാണ് ഷാര്‍ജ അല്‍ മജാസില്‍ എത്തിയതെന്ന് അല്‍ മജാസിന്റെ് വാട്ടര്‍ ഫ്രണ്‍ഡ് മാനേജര്‍ മര്‍വ ഉബൈദ് അല്‍ ഷംസി പറഞ്ഞു. അടുത്തമാസം 15- വരെ നീളുന്ന ശൈത്യകാല ആഘോഷവും അല്‍ മജാസില്‍ ആരംഭിച്ചുകഴിഞ്ഞു. ... Read more

അംഗീകാരങ്ങളുടെ മികവുമായി അബുദാബി യാസ് ഐലന്‍ഡ്

യാസ് ഐലന്‍ഡിന് അംഗീകാരങ്ങളുടെ വര്‍ഷമായി 2018. അബുദാബിയിലെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ യാസ് ഐലന്‍ഡിന് പ്രാദേശിക, മേഖലാ രാജ്യാന്തര അംഗീകാരങ്ങളടക്കം ഈ വര്‍ഷം 34 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സേവനങ്ങളുടെയും സൌകര്യങ്ങളുടെയും മികവാണ് ഈ നേട്ടത്തിന് നിദാനമെന്ന് മിറല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. ഏറ്റവും പുതുതായി തുറന്ന വര്‍ണര്‍ ബ്രോസ് വേള്‍ഡും ഇതിന് ആക്കം കൂട്ടി. വേള്‍ഡ് ട്രാവല്‍ അവാര്‍ഡിന്റെ മധ്യപൂര്‍വദേശത്തെ ഏറ്റവും നല്ല തീംപാര്‍ക്കായി ഈ വര്‍ഷം തിരഞ്ഞെടുത്തത് യാസ് ഐലന്‍ഡിലെ ഫെറാരി വേള്‍ഡ് അബുദാബിയെയാണ്. ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും മനോഹരമായ 100 സ്ഥലങ്ങളിലൊന്നായി വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബിയെ തിരഞ്ഞെടുത്തു. ട്രിപ് അഡൈ്വസേഴ്‌സിന്റെ ഹാള്‍ ഓഫ് ഫെയിം, മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും വച്ച് ഏറ്റവും മികച്ച വാട്ടര്‍ പാര്‍ക്ക്, വാട്ട്‌സ് ഓണ്‍ അബുദാബിയുടെ ഫേവറേറ്റ് ഡേ ഔട്ട്, ഫേവറേറ്റ് ലേഡീസ് നൈറ്റ് തുടങ്ങി പുരസ്‌കാരങ്ങളുടെ പട്ടിക നീളും. ലോകത്തിലെ ഏറ്റവും മികച്ച വാട്ടര്‍ ... Read more