Tag: മെലീഹ

മെലീഹ മരുഭൂമിയിലെ ജൈവവൈവിധ്യ കാഴ്ചകൾ

പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള  തിരിഞ്ഞുനടത്തമാണ്  ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം  കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ  പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും  പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു. എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക  മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ  തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷക്കായി വലിയ മുള്ളുകളുമുണ്ട്. യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരമാണ് മെലീഹയിലെ പച്ചക്കാഴ്ചകളിൽ പ്രധാനിയായ മറ്റൊന്ന്. വളരെ താഴ്ചയിലേക്ക് വേരുകളാഴ്ത്തി മരുഭൂമിയുടെ ഉള്ളറകളിൽ നിന്ന് ജലമൂറ്റിയാണ് ഈമരത്തിന്റെ നിലനിൽപ്പ്. അറേബ്യൻ പ്രിംറോസ്, പോപ്കോൺ ചെടി എന്നീ ഇനങ്ങളും മെലീഹയിലുണ്ട്, മറ്റിടങ്ങളെക്കാൾ കൂടുതലായി. അതുകൊണ്ടു തന്നെ ‘പച്ചപ്പിന്റെ കണികയില്ലാത്തഊഷര മരുഭൂമി’ എന്ന സഞ്ചാരികളുടെ കാഴ്ചപ്പാട് മെലീഹയിലെത്തുമ്പോൾ മാറുമെന്നാണ്  തരിന്ദുവിന്റെ അഭിപ്രായം. സസ്യങ്ങൾ മാത്രമല്ല, മരുഭൂ ... Read more

സാഹസികാനുഭവങ്ങളുമായി മെലീഹയില്‍ വീണ്ടും സ്പാര്‍ട്ടന്‍ റേസ്

സാഹസിക വിനോദത്തിന്റെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍ സ്പാര്‍ട്ടന്‍ റേസ് വീണ്ടും ഷാര്‍ജ മെലീഹയിലെത്തുന്നു. വിവിധ തരത്തിലുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറേണ്ട ലോകത്തിലെ തന്നെ ഏറ്റവും മികച്ച റേസുകളിലൊന്നായ സ്പാര്‍ട്ടന്റെ മിഡില്‍ ഈസ്‌റ് ആന്‍ഡ് ആഫ്രിക്ക ചാംപ്യന്‍ഷിപ്പാണ് മെലീഹയില്‍ അരങ്ങേറുക. വിവിധ പ്രായത്തിലുള്ളവരെ ഉള്‍പ്പെടുത്തുന്ന വിഭാഗങ്ങളും കുട്ടികള്‍ക്കായുള്ള പ്രേത്യേക മത്സരവുമെല്ലാം ഉള്‍പ്പെടുത്തിയ മത്സരത്തിന്റെ പുതിയ പതിപ്പ് ഫെബ്രുവരി പതിനഞ്ചിന് നടക്കും. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ശുറൂഖ്) മെലീഹ ആര്‍ക്കിയോളജി ആന്‍ഡ് ഇക്കോ ടൂറിസം പ്രോജക്ടുമായി ചേര്‍ന്നൊരുക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പശ്ചിമേഷ്യ, ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. ആറു കാറ്റഗറികളിലായി മൂന്നു മത്സരങ്ങളാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന വിവിധ സ്പാര്‍ട്ടന്‍ റേസുകളില്‍ നിന്ന് യോഗ്യത നേടിയ മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ഏകദേശം അയ്യായിരത്തോളം പേരെയാണ് കാഴ്ചക്കാരായി മാത്രം പ്രതീക്ഷിക്കുന്നത്. ‘സ്പാര്‍ട്ടന്‍ റേസിനു വീണ്ടും ആതിഥേയത്വം വഹിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. സ്പാര്‍ട്ടന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ... Read more