Category: Middle East

ദുബൈ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വിനോദ സഞ്ചാര പരിപാടികള്‍ ഒരുങ്ങുന്നു

യാത്രാ മധ്യേ (ട്രാൻസിറ്റ്) ദുബായിലെത്തുന്ന യാത്രക്കാരുടെ സമയം വിനോദ സഞ്ചാരത്തിനുള്ള അവസരമാക്കി മാറ്റാൻ പദ്ധതിയുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. നാലു മണിക്കൂറിലേറെ സമയമുള്ള യാത്രക്കാർക്കു നഗരത്തിന്‍റെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കും. നാലുമണിക്കൂറിൽ താഴെ സമയമുള്ളവർക്കു വിമാനത്താവളത്തിൽ വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ നഗരത്തിന്‍റെ ദൃശ്യാനുഭവം ലഭ്യമാക്കും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരം ആരംഭിച്ച 10 എക്സ് സംരംഭത്തോട് അനുബന്ധിച്ചാണു വിനോദസഞ്ചാരികളുടെ സമയം പരമാവധി പ്രയോജനപ്പെടുത്താൻ സൗകര്യമൊരുങ്ങുന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ 14.9 ദശലക്ഷം വിനോദ സഞ്ചാരികളാണു പ്രതിവർഷം എത്തുന്നത്. 2020ൽ 20 ദശലക്ഷമാകുമെന്നാണു പ്രതീക്ഷ. 46 ദശലക്ഷം ട്രാൻസിറ്റ് യാത്രക്കാരാണ് ഒരു വർഷം ദുബായ് വഴി കടന്നുപോകുന്നത്. ഇവരാരും ദുബായ് സന്ദർശിക്കുന്നില്ല. വിമാനത്താവളത്തിനുള്ളിൽ സാധാരണ ഷോപ്പിങ്ങിനാണ് ഇവർ സമയം ചെലവിടുന്നത്. ഒൻപതു ദിർഹമാണ് ശരാശരി ഒരു ട്രാൻസിറ്റ് യാത്രക്കാരൻ ദുബായ് വിമാനത്താവളത്തിൽ ചെലവാക്കുന്നത്.

ഗള്‍ഫിലെ ലോട്ടറികള്‍ മലയാളികള്‍ക്ക്

പ്രബിന്‍ തോമസ്‌ സമ്മാനവുമായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളായി മലയാളികള്‍. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രബിൻ തോമസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒരു മില്യൺ യുഎസ് ഡോളറാണ് (6,49,95,000 രൂപ) സമ്മാനം. കേരളത്തിൽ ഐടി ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുകയാണ് നാൽപ്പതുകാരനായ പ്രബിൻ. തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസി‌ലാസ് ബിബിയൻ ബാബുവിനാണ് ബംബര്‍ അടിച്ചത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടുവന്നത്. തന്‍സിലാസ് ബിബിയന്‍ ബാബു നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ഓൺലൈൻ വഴിയാണ് പ്രബിൻ ഭാഗ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. നിലവിലുള്ള നെറ്റ്‍വർക്കിങ് ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‍വെയർ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് പ്രബിന്‍റെ ആഗ്രഹങ്ങള്‍. തൻസി‌ലാസ് ബിബിയൻ ബാബുവിന് 030202 ... Read more

ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍

ലോക കാഴ്ചകളുടെ വന്യസൗന്ദര്യവുമായി ദുബൈ സഫാരിയില്‍ പുതിയ അതിഥികള്‍ എത്തി. 175 കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ 30 ഇനം മൃഗങ്ങളാണ് സഫാരിയിലെ താരങ്ങള്‍. ആഫ്രിക്കന്‍ മലനിരകളില്‍ നിന്നുള്ള കരിങ്കുരങ്ങുകള്‍, പിരിയന്‍ കൊമ്പുകളുള്ള 22 കറുത്ത കൃഷ്ണമൃഗങ്ങള്‍, മൂന്ന് അറേബ്യന്‍ ചെന്നായ്ക്കള്‍, വടക്കന്‍ അമേരിക്കന്‍ ഇനമായ പുള്ളികളോടു കൂടിയ 12 പാമ്പുകള്‍, രണ്ടു നൈല്‍ മുതലകള്‍, അഞ്ച് ഈജിപ്ഷ്യന്‍ വവ്വാലുകള്‍, വുഡ് ഡക്ക്, 24 ആഫ്രിക്കന്‍ ആമകള്‍, വെള്ള സിംഹങ്ങള്‍, കാട്ടുപോത്ത് കൂറ്റന്‍ കൊമ്പുള്ള കാട്ടാടുകള്‍ എന്നിവയാണ് പുതിയ അതിഥികള്‍. അല്‍ വര്‍ഖ 5 ഡിസ്ട്രിക്ടില്‍ ഡ്രാഗന്‍ മാര്‍ട്ടിനു സമീപമുള്ള സഫാരിയില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴുവരെയാണു പ്രവേശനം. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കുടുംബമായി വരുന്നവര്‍ക്കു മാത്രം. സഫാരി വൈവിധ്യങ്ങളാല്‍ വളരുകയാണെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ (ലീഷര്‍ ഫെസിലിറ്റീസ്) ഖാലിദ് അല്‍ സുവൈദി പറഞ്ഞു. അപൂര്‍വയിനം മൃഗങ്ങളാണ് സഫാരിയിലുള്ളത്. ഇവയില്‍ പലയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയാണ്. ഇവയ്ക്ക് ഏറ്റവും സുരക്ഷിതവും സുഖകരവുമായ സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതായും ... Read more

സൗദിയില്‍ സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് ഗൈഡുകളാകാം

സൗദി അറേബ്യയിൽ സ്ത്രീകൾക്കു ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാൻ അനുമതി. ഇതിനായി സൗദി ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് കമ്മിഷന്‍റെ ലൈസൻസ് ഈ വർഷം മുതൽ അനുവദിക്കും. എണ്ണ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവൽകരണത്തിനുള്ള സൗദി ദർശനരേഖ 2030 പ്രകാരം ടൂറിസം മേഖലയിൽ വൻതോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളുമാണു ലക്ഷ്യമിടുന്നത്. ഇതിന്‍റെ ചുവടു പിടിച്ചാണു സ്ത്രീകൾക്കു തൊഴിൽ അനുമതിയും നൽകുന്നത്. എണ്ണായിരം യുവതീയുവാക്കൾക്ക് ഈ മേഖലയിൽ പ്രത്യേക പരിശീലനവും നൽകിക്കഴിഞ്ഞു. 400 വിദ്യാർഥികൾക്കു സ്കോളർഷിപ്പോടെ വിദേശത്തു പഠനസൗകര്യവും ലഭ്യമാക്കി.

അബുദാബിയില്‍ പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളുടെ അരികിലേക്ക്

അബുദാബിയില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ ഇനി വാഹനങ്ങള്‍ക്കരികില്‍ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്‌നോക് ആണ് പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്പനിയധികൃതര്‍ സൂചിപ്പിച്ചു. ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പായാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. അഡ്‌നോക് കമ്പനി വഴി കഴിഞ്ഞ വര്‍ഷം 998 ലിറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ 24 പെട്രോള്‍ പമ്പുകള്‍ തുറക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലായി 360 പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്‌നോക് കമ്പിനിയുടെ കീഴിലുണ്ട്.

മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം

ദുബൈ ട്രാഫിക്ക് നിയമങ്ങള്‍ ലോക പ്രശസ്തമാണല്ലോ. എങ്കില്‍ ആ നിയമങ്ങള്‍ ഒരിക്കല്‍ പോലും തെറ്റിക്കാത്തതിന് മലയാളി ഡ്രൈവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ അംഗീകാരം.ദുബൈയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ അനില്‍കുമാറിനെ തേടി ആര്‍ ടി എഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അംഗീകാരം കിട്ടിയ വിവരം അറിയിച്ചത്. രസകരമായ രീതിയിലായിരുന്നു ആര്‍ ടി എ അനില്‍ കുമാറിനെ തേടിയെത്തിയത്. ഒരു ഗതാഗത ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ എത്തിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എണ്ണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തിയതിനാല്‍ അനില്‍ കുമാറും സ്‌കൂള്‍ അധികൃതരും പരിഭ്രമിച്ചു. എന്നാല്‍ അധികം വൈകാതെ നിറചിരിയോടെ സംഘം കാര്യം അവതരിപ്പിച്ചു. ഒരു നിയമലംഘനവും നടത്താത്തതിന് ആര്‍ ടി എ സമ്മാനം നല്‍കാന്‍ എത്തിയതാണെന്ന് പറഞ്ഞപ്പോള്‍ ആശങ്ക ആഹ്‌ളാദത്തിന് വഴി മാറി. സര്‍ട്ടിഫിക്കറ്റും ആയിരം ദിര്‍ഹവുമാണ് സമ്മാനം. ഒരു ഗതാഗത നിയമലംഘനത്തിന്റെ കാര്യം പറയാന്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ എത്തിയത് തന്നെ പരിഭ്രമിപ്പിച്ചതായും കാര്യമറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷമായതായും അനില്‍ പറഞ്ഞു. കഴിഞ്ഞ ആറ് ... Read more

ദോഹ മെട്രോയ്ക്കായി ജപ്പാനില്‍ നിന്ന് 24 ട്രെയിനുകള്‍

ഗതാഗത മേഖലയില്‍ പുതിയ വിപ്ലവത്തിന് മാറ്റം കുറിക്കുന്ന ദോഹ മെട്രോ പരീഷണ ഓട്ടം നടത്തുന്നു.ദോഹ മെട്രോയ്ക്കായി ഉപയോഗിക്കുന്ന 75 തീവണ്ടികളില്‍ 24 തീവണ്ടികള്‍ നേരത്തെ തന്നെ ഡിപ്പോയില്‍ എത്തി. കപ്പല്‍ മാര്‍ഗമാണ് ജപ്പാനില്‍ നിര്‍മ്മിച്ച തീവണ്ടികള്‍ ദോഹയില്‍ എത്തിയത്. 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോ സ്റ്റേഷനിലേക്ക് അവശേഷിക്കുന്ന തീവണ്ടികള്‍ ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വര്‍ഷാവസാനത്തോടെ 90 ശതമാനതത്തോടെ പണി പൂര്‍ത്തിയാക്കി 2019ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.2020ല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. ദോഹ മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത തീവണ്ടികളാകും പ്രവര്‍ത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത തീവണ്ടികളാണ് ദോഹ മെട്രോയില്‍ ഉപയോഗിക്കുന്നത്. ഓരോ തീവണ്ടിയിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഗോള്‍ഡില്‍ പതിനാറ്, ഫാമിലിയില്‍ 26, സ്റ്റാന്‍ഡേര്‍ഡില്‍ 88 എന്നിങ്ങനെയാണ് സീറ്റുകള്‍. ഏകദേശം മൂന്നൂറോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ... Read more

ഒട്ടകങ്ങള്‍ ഓടും അറേബ്യ; ഒട്ടക ഓട്ട മത്സരത്തിന് തുടക്കമായി

ദോഹ: രാജ്യത്തെ ഏറ്റവും ചിലവേറിയ മേളകളിലൊന്നായ അറേബ്യന്‍ ഓട്ടമത്സരത്തിന് തുടക്കമായി. അല്‍ ഷഹാനിയ ഒട്ടക റേസ് ട്രാക്കിലാണ് മത്സരം നടക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ഒടുവില്‍ വിജയിയായി എത്തുന്നവര്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വാളാണ് സമ്മാനം. മത്സരം ആരംഭിച്ച ആദ്യ ദിവസം 26 റൗണ്‍ുകളാണ് ഉണ്ടായിരുന്നത്. നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ഓട്ടമത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. അറേബ്യയിലെ പരമ്പരാഗത കായികയിനമായ ഒട്ടകങ്ങളുടെ ഓട്ടമത്സരം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. മത്സരം മാര്‍ച്ച 14ന് അവസാനിക്കും.

ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്‌ക്കൊരുങ്ങുന്നു

നാവിന് രുചിക്കൂട്ടുകള്‍ ഒരുക്കുവാന്‍ ഒന്‍പതാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ (ക്വിഫ്) മേള മാര്‍ച്ച പതിനഞ്ചിന് തുടക്കമാകും. ഷൊറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ ഖത്തര്‍ ടൂറിസത്തിന്റെ നേതൃത്വത്തിലാണ് പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മേള നടക്കുന്നത്. മേളയിലെ പ്രധാന സവിശേഷതകള്‍ 117 സ്റ്റാളുകളും, ഭക്ഷണ ട്രക്കുകളും, ട്രോളികളുമാണ്.80,000 മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ പ്രദര്‍ശക പങ്കാളിത്തത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി എന്ന് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ക്യു.ടി.എ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നടക്കുന്ന ഏക അന്താരാഷ്ട്ര ഭക്ഷ്യമേളയാണ് ക്വിഫ്. ഭക്ഷ്യമേളയിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള വ്യത്യസ്ത രുചികളും, സാംസ്‌കാരിക അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നതെന്നും, കൂടാതെ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സംസ്‌ക്കാരങ്ങളുടെ ആഘോവും കൂടിയാണ് ഭക്ഷ്യമേളയിലൂടെ നടക്കുന്നതെന്ന് ക്യു.ടി.എ ചീഫ് മാര്‍ക്കറ്റിങ് പ്രമോഷന്‍ ഓഫീസര്‍ റാഷിദ് അല്‍ ഖുറേസി പറഞ്ഞു. അടുത്ത ഖത്തര്‍ ടൂറിസം മേഖലാ നയമായ 2030ാണ് ക്വിഫില്‍ നിലകൊള്ളുന്നതെന്നും ക്വിഫിലൂടെ ലോകത്തെ രാജ്യം സ്വാഗതം ... Read more

വീസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ എഴുപതാക്കി ഉയര്‍ത്തും

  എമ്‌റേറ്റില്‍ വിസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ ഈ വര്‍ഷം അവസാനത്തോടെ എഴുപതാക്കി ഉയര്‍ത്താന്‍ തീരുമാനമായെന്ന് താമസ കുടിയേറ്റ വകുപ്പ്. ദുബൈയില്‍ നിലവില്‍ 21 അമര്‍ സെന്ററുകളാണ് ഉള്ളതെന്ന് ദുബൈ ജനറല്‍ ഡയറക്ടര്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിന്റെ ഓഫീസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായി നടത്താനാകും എന്നതാണ് അമര്‍ കേന്ദ്രങ്ങളുടെ സേവനം. തുടക്കത്തില്‍ 15 അമര്‍ സെന്ററുകളായി ആരംഭിച്ചത് ഈ അടുത്തയിടെയാണ് ആറു പുതിയ കേന്ദ്രങ്ങള്‍ കൂടി തീരുമാനിച്ചത്. ഈ വര്‍ഷം അവസാനമാകുന്നതോടെ എഴുപതായി ഉയര്‍ത്തുമെന്ന് അറിയിച്ചു. പ്രതിദിനം ആറായിരം ഇടപാടുകളാണ് അമര്‍ സെന്ററുകള്‍ വഴി നടക്കുന്നത്.കേന്ദ്രങ്ങളുടെ കാര്യശേഷി വര്‍ധിപ്പിക്കാനുള്ള പരിഗണനയിലാണ്. പ്രവര്‍ത്തനശേഷി പര്‍ധിപ്പിച്ച് ദിനംപ്രതി ആയിരത്തോളം ആളുകള്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി പറഞ്ഞു.

പൂക്കളുടെ വിസ്മയം തീര്‍ത്ത് യാമ്പു പുഷ്‌പോത്സവം

പന്ത്രണ്ടാമത് യാമ്പു ഫ്‌ളവേഴ്‌സ് ആന്‍ഡ് ഗാര്‍ഡന്‍സ് ഫെസ്റ്റിവലിന് നിറപകിട്ടോടെ തുടക്കം. ഇനിയുള്ള മൂന്നാഴ്ച്ചക്കാലം ചെങ്കടല്‍ തീരത്തെ പെട്രോസിറ്റി പൂക്കളുടെ മായക്കാഴ്ച്ചയില്‍ മുങ്ങും.റിഫൈനറി പുക തുപ്പുന്ന യാമ്പു നഗരമാണ് പുഷ്‌പോത്സവത്തിനായി അണിഞ്ഞെരുങ്ങിയത്. രണ്ടു തവണ ഗിന്നസ് റെക്കോഡിന് അര്‍ഹമായ യാമ്പു പുഷ്‌പോത്സവം ഈ വര്‍ഷം യാമ്പു റോയല്‍ കമ്മിഷന്‍ എക്‌സിക്യൂട്ടിവ് പ്രസിഡന്റ് ഡോ. അലാഅ് അബ്ദുല്ല നസ്വീഫ് ആണ് ഉദ്ഘാടനം ചെയ്തത്. പുഷ്‌പോത്സവത്തിന്റെ ആദ്യ ദിവസം തന്നെ യാമ്പുവിന് പുറമെ ജിദ്ദ, മക്ക, ത്വായിഫ്, മദീന തുടങ്ങിയ പരിസര നഗരങ്ങളില്‍ നിന്ന് ആയിര കണക്കിന് വിനോദ സഞ്ചാരികളാണ് പുഷ്‌പോത്സവം ആസ്വദിക്കാന്‍ എത്തിയത്. യാമ്പു- ജിദ്ദ ഹൈവേയോട് ചേര്‍ന്ന് അല്‍ മുനാസബാത്ത് പാര്‍ക്ക് വിവിധയിനം പൂക്കളും മനോഹരമായ സസ്യങ്ങളുടെയും വിശാലമായ ശേഖരം കൊണ്ട് വര്‍ണ്ണാഭമാക്കി തീര്‍ത്തത്. 10712.75 സ്‌ക്വര്‍ മീറ്റര്‍ വിസ്തൃതിയില്‍ റോയല്‍ കമ്മീഷന്റെ ലാന്റ് സ്‌കേപ്പിങ്ങ് ആന്‍ഡ് ഇറിഗേഷന്‍ വിഭാഗമാണ് പുഷ്‌പോത്സവം ഒരുക്കിയത്. ഇരുനൂറോളം രാജ്യാന്തര കമ്പനികളുടെ സ്റ്റാളുകള്‍, കിളികളുടെയും പൂമ്പാറ്റകളുടെയും പാര്‍ക്കുകള്‍ ... Read more

ഷാര്‍ജയിലേക്ക് പറക്കാം കുറഞ്ഞ ചെലവില്‍

ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്കു 274 ദിര്‍ഹ (4864 രൂപ)മാണ് വിമാന നിരക്ക്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് 280 ദിര്‍ഹത്തിനും (4970 രൂപ) കോയമ്പത്തൂരിലേക്ക് 350 ദിര്‍ഹത്തിനും (6212 രൂപ) പറക്കാം. ബാംഗ്ലൂരിലേക്ക് 345 ദിര്‍ഹമാണ് (6124 രൂപ) നിരക്ക്. കൂടാതെ ബെയ്റൂട്ട്, അലക്സാഡ്രിയ, കൊയ്റോ എന്നിവിടങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബൈയിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലേക്ക് ഇക്കോണമി ക്ലാസിന് 890 ദിര്‍ഹവും ബിസിനസ് ക്ലാസിന് 1420 ദിര്‍ഹവുമാണ് നിരക്ക്. സൗദിയിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 813 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ 1985 ദിര്‍ഹാവുമാണ് ടിക്കറ്റ് നിരക്ക്. കുവൈത്തിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 750 ദിര്‍ഹവും ബിസിനസ് ക്ലാസില്‍ 2590 ദിര്‍ഹവുമാണ് ഫ്ലൈ ദുബൈ ഈടാക്കുന്നത്.

സ്മാര്‍ട്ട് സുരക്ഷക്കായി 15 കേന്ദ്രങ്ങളില്‍ കൂടി സിഗ്നലുകള്‍

ആര്‍ ടി എ പരീക്ഷണാടിസ്ഥത്തില്‍ വഴിയാത്രക്കാര്‍ക്കാരുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം 15 കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. അല്‍ സാദാ സ്ട്രീറ്റില്‍ തുടങ്ങിയ പുതിയ സംവിധാനം യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രധമായതിനാല്‍ ഇതര മേഖലകളിലും സജ്ജമാക്കും. സമാര്‍ട്ട് സെന്‍സറുകള്‍ ഉള്ള നൂതന സംവിധാനമാണ് റോട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്‍പായി നടപാതയിലും ചുവപ്പ്, പച്ച സിഗ്നലുകള്‍ തെളിയും.ചുവപ്പാണോ പച്ചയാണോ എന്നറിയാന്‍ കാല്‍നടയാത്രക്കാര്‍ക്ക് സിഗ്നല്‍ നോക്കേണ്ട ആവശ്യമില്ല. അല്‍ മുറഖാബാദ്, റിഗ്ഗ, മന്‍ഖൂര്‍, ബനിയാസ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ മക്തൂം,ഷെയ്ഖ് ഖലീഫ സ്ട്രീറ്റുകള്‍, അല്‍ ബര്‍ഷ, സിറ്റി വോക് ഡിസ്ട്രിക്ടുകള്‍ എന്നിവടങ്ങളിലാണ് സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുന്നത്. സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നതാണ് സ്മാര്‍ട്ട് സിഗ്നലുകളുടെ ഏറ്റവും വലിയ പ്രത്യേകത. കാല്‍നടയാത്രക്കാര്‍ അലക്ഷ്യമായി റോഡ് കുറുകെ നടക്കുന്നത് തടയാന്‍ പുതിയ സിഗ്നല്‍ സംവിധാനം സഹായകമാകും. സ്മാര്‍ട്ട സിറ്റിയുടെ പദ്ധതികളുടെ ഭാഗമായിട്ടാണ് നൂതന സിഗ്നലുകള്‍ നടപ്പാക്കുന്നത്. റോഡ് മുറിച്ച് കടക്കാന്‍ ആളുകള്‍ ... Read more

ഖത്തര്‍ ഹലാല്‍ മേളക്ക് തുടക്കം

ഏഴാമത് ഹലാല്‍ മേളക്ക് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി മേള ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രചാരമേറിയ മേളയിലൊന്നായ ഹലാല്‍ മേളയോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍, വിനോദ പരിപാടികള്‍, സ്റ്റേജ് ഷോകള്‍, ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിദ്യാഭ്യാസ പരിപാടികള്‍ നടക്കും. ആടുകളുടേയും ചെമ്മരിയാടുകളുടേയും സൗന്ദര്യ മത്സരമായ അല്‍ മസെയ്നാണ് മേളയിലെ പ്രധാന ഇനം. കരകൌശല-കൈത്തറി ഉത്പന്ന പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേള തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള കലാ ശില്‍പശാലകള്‍ക്ക് ഇന്ന് അരങ്ങുണരും. ഈ മാസം പത്തുവരെ നീളുന്ന മേളയില്‍ രാവിലെ എട്ടു മുതല്‍ പന്ത്രണ്ട് വരെയും വൈകീട്ട് മൂന്നു മുതല്‍ പത്ത് വരെയുമാണ് പ്രവേശനം.

സ്മാര്‍ട്ട് വിപ്ലവം; ആദ്യ റോബോട്ട് എന്‍ജിനീയറുമായി യു എ ഇ

  എന്‍ജിനീയറിംഗ് ഇന്റലിജന്‍സ് ‘സ്മാര്‍ട്ട് വിപ്ലവത്തിന്’ ദുബൈ ഒരുങ്ങി. ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത് റോബോട്ട് എന്‍ജിനീയര്‍ ആണ് സ്മാര്‍ട്ട് മേളയിലെ താരം. സുപ്രധാനമായ ചുമതലകള്‍ അനായാസം നിര്‍വഹിക്കുന്ന സൂപ്പര്‍ സ്മാര്‍ട്ട് എന്‍ജിനീയറിന്റെ പേറ്റന്റ് ചുമതല ഉടന്‍ തന്നെ കരസ്ഥമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സ്മാര്‍ട്ട് റോബോട്ടിന് കൃത്യസമയത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും, പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, എല്ലാ ജോലികളും ഏറ്റെടുക്കാനും കഴിയുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെന്‍ഹൈഫ് അല്‍ നു ഐമി പറഞ്ഞു. നൂതന ആശയങ്ങളുടെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വികസന പ്രക്രിയയ്ക്ക് വേഗം കൂട്ടാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു എ ഇ ശതവത്സര പദ്ധതി മുന്‍ നിര്‍ത്തി അടിസ്ഥാന സൗകര്യ മേഖലയില്‍ ഒട്ടേറെ പദ്ധിതികള്‍ നടപ്പാക്കുകയാണ്. പുതിയൊരു ലോകത്തിനായി ജനങ്ങളെ സജ്ജരാക്കുകയാണ് അതു കൊണ്ട് തന്നെ ഇതില്‍ ഓരോ വ്യക്തിയും പങ്കുവഹിക്കുവാനാകും. സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ ബൗദ്ധികവും വൈജ്ഞാനികവുമായും മുന്നേറണമെന്ന് ... Read more