Category: Kerala

ബാണാസുര ഡാമില്‍ സുരക്ഷ ഒരുക്കാന്‍ പുതിയ ബോട്ട് എത്തി

ബാണാസുര ഡാമിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ ബോട്ട് എത്തി. ഡാം നിലവിൽ വന്നിട്ട് ഇതുവരെ സുരക്ഷയുടെ ഭാഗമായി നിരീക്ഷണങ്ങൾക്കായും അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓടിയെത്താനും ആവശ്യമായ ബോട്ട് ഇല്ലാത്തത് ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ടൂറിസത്തിനായി ഉപയോഗിക്കുന്ന ബോട്ടുകളായിരുന്നു അത്തരം സമയങ്ങളിൽ ഉപയോഗിക്കാറുള്ളത്. ഭൂരിഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ നൂറു കണക്കിനു ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഡാമിലെ വിവിധ ഭാഗങ്ങളിൽ എത്താൻ പ്രധാനമായും ജല മാർഗമാണുള്ളത്. കയ്യേറ്റങ്ങളും അനധികൃത മണ്ണിടിക്കലുമെല്ലാം ഡാമിന്റെ സുരക്ഷക്ക് ഭീഷണി ആകാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങളറിഞ്ഞാൽ എത്താൻ അധികൃതർക്ക് പ്രയാസമായിരുന്നു. ഡാമിനുള്ളിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴും രക്ഷാ പ്രവർത്തനങ്ങൾക്കെത്താൻ കഴിയാതെ അധികൃതർ വലയാറുള്ളതും പതിവായിരുന്നു.

ഇന്ന് ഓശാന ഞായര്‍

കുരിശ് മരണത്തിന് മുന്‍പ് യേശുദേവന്‍ കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ് അതാണ് പിന്നെ ഓശാന ആയി മാറിയത്‌.വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്. യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സമരണ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്റെ തുടക്കവും ഓശാന ഞായറിലാണ്. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ഏപ്രില്‍ ഒന്ന് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.

അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശ സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാക്കുമെന്ന് കേരളം

വിദേശസഞ്ചാരികളെ സ്വദേശ സഞ്ചാരികളുടെ ഇടയില്‍ കേരളത്തെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രചരിപ്പിക്കാന്‍ കേരള ടൂറിസം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു.”സ്വദേശ സഞ്ചാരികളുടെ വരവ് 50 ശതമാനവും വിദേശസഞ്ചാരികളുടെ വരവ് ഇരട്ടിയുമാക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്” – കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തുറന്ന് കാട്ടുന്ന കൊച്ചി മുസിരീസ് ബിനാലെ, മുസിരീസ് ഹെറിറ്റേജ് പ്രൊജക്ട്, സ്പൈസ് റൂട്ട് പ്രൊജക്ട് എന്നീ പുതിയ ട്രാവല്‍ ഉത്പന്നങ്ങളാണ് സംസ്ഥാനം കൊണ്ടു വന്നിട്ടുള്ളത്. ടൂറിസം മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, മറ്റ് ലൈസന്‍സിംഗ് സംവിധാനവും, ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ നിരീക്ഷിക്കുന്നതിനും ടൂറിസം റെഗുലേറ്ററി അതോറിറ്റി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട് . 2017ല്‍ 10.91 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് 11.39ശതമാനം കൂടുതലാണ് ഇത്. സ്വദേശ സഞ്ചാരികളുടെ വരവ് 5.15 ശതമാനം കൂടി, 1.46 കോടി ആളുകളാണ് 2017ല്‍ കേരളത്തില്‍ എത്തിയത്. 2016ല്‍ ഇത് 1.31 ... Read more

ഭൗമമണിക്കൂര്‍ ആചരണത്തില്‍ കേരളവും

ഭൂമിക്കും പുതിയതലമുറയ്ക്കും വേണ്ടി ലോകമെങ്ങും ആചരിക്കുന്ന ഭൗമമണിക്കൂര്‍ (എര്‍ത്ത് അവര്‍ 2018) ആചരണത്തില്‍ കേരളവും പങ്കുചേരുന്നു. ഇന്നു രാത്രി എട്ടരമണിമുതല്‍ ഒമ്പതരവരെ വിളക്കുകള്‍ അണച്ചും പ്രകാശംകുറച്ചുമായിരിക്കും ഭൗമമണിക്കൂര്‍ ആചരിക്കുന്നത്. അപകടകരമായ വികിരണങ്ങള്‍ തടയാനും പാരമ്പര്യേതര ഊര്‍ജം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്‍രെ ശ്രമത്തെ ഭൗമ മണിക്കൂര്‍ ആചാരണം പിന്തുണയ്ക്കുന്നതായും ജനങ്ങള്‍ ഇതില്‍ പങ്കാളികളാകണമെന്നും ഗവര്‍ണര്‍ പി സദാശിവം ആഹ്വാനം ചെയ്തു. രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, റെഡ് ഫോർട്ട് എന്നിവിടങ്ങളിലും ഭൗമ മണിക്കൂറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധികൃതർ വെളിച്ചം അണയ്ക്കും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആഗോളതാപനത്തിനും കലാവാസ്ഥാ വ്യതിയാനത്തിനുമെതിരേ എര്‍ത്ത് അവര്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. 2007ല്‍ ഓസ്ട്രേലിയയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. ഇന്ന് 152 രാജ്യങ്ങള്‍ ഈ ക്യാംപയ്നില്‍ പങ്കാളികളാണ്.

മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നു

തലസ്ഥാന നഗരത്തിന്‍റെ ഷോപ്പിംഗ്‌ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പൊതുജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തു. ലോകോത്തര ഷോപ്പിംഗ്‌ അനുഭവം ആസ്വദിക്കാന്‍ ഉതകുന്ന രീതിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മാളൊരുങ്ങുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ അനന്തപുരിക്ക് സമര്‍പ്പിച്ചു. മലബാറില്‍ നിന്നൊരു മാള്‍ തിരുവനന്തപുരത്ത് എത്തുന്നത്  വളരെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും പരിസ്ഥിതിയ്ക്ക് അനിയോജ്യമായ രീതിയില്‍ പണിത മാള്‍ കേരളത്തിന്‍റെ ഹരിതം പദ്ധതിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും സാധാരണക്കാരെ ഉള്‍പ്പെടുത്തി അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ കെ.ടി ജലീല്‍, സി ചന്ദ്രശേഖരന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ. രാജു, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍,  കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ വിവിധ സ്റ്റോറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍, കുമ്മനം രാജശേഖരന്‍, ,എം.എല്‍.എമാരായ എ.കെ മുനീര്‍, ഒ രാജഗോപാല്‍, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, ... Read more

കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക്

കേരളത്തിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള മാതൃകാ സ്‌റ്റേഷനുകളായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ 20 കോടി രൂപ വീതം ചെലവഴിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്ന് അല്‍ഫോന്‍സ്‌ കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സ്റ്റേഷനുകളാണ് കോട്ടയവും കോഴിക്കോടും പാലക്കാടും. കൂടാതെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും ഇവിടെതന്നെ. കോട്ടയത്തെ കുമരകം, ഗവി, പാലക്കാട് സൈലന്‍റ് വാലി, മലമ്പുഴ, കോഴിക്കോട് ബേപ്പൂര്‍, കാപ്പാട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാം.

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയിലെത്തി

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയിലെത്തി. രണ്ടാഴ്ച നീളുന്ന അന്താരാഷ്‌ട്ര ബ്ലോഗര്‍മാരുടെ കേരളാ പര്യാടനം മുസരിസ് പൈതൃക നാടായ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കൊടുങ്ങല്ലൂരിലെ മുസരിസ് പദ്ധതി പ്രദേശം സന്ദരിക്കാനായിരുന്നു കൊച്ചിയിലെത്തിയ ബ്ലോഗര്‍മാരുടെ ആദ്യ യാത്ര. കേരളത്തിന്‍റെ പാരമ്പര്യ വാസ്തുശില്‍പ്പവും പാശ്ചാത്യ നിര്‍മാണ സാങ്കേതികതയും സമന്വയിക്കുന്ന ചേന്നമംഗലം ജൂതദേവാലയം ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു. കൂടാതെ കൊച്ചി രാജാവിന്‍റെ പ്രാധാനമന്ത്രി ആയിരുന്ന പാലിയത്ത് അച്ചായന്‍റെ കൊട്ടാരവും സന്ദര്‍ശിച്ചു. പിന്നീട് ഉച്ചഭക്ഷണത്തിനു ശേഷം സംഘം കൊച്ചിയിലേയ്ക്ക് മടങ്ങി. നാളെ രാവിലെ 30 ബ്ലോഗര്‍മാര്‍ അടങ്ങിയ സംഘം മൂന്നാറിലേയ്ക്ക് പോകും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറിയപ്പെടുന്ന ബ്ലോഗര്‍മാര്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ അതിഥികളായാണ്‌ കേരളത്തിലെത്തിയത്. ഈ മാസം 18നാണ് യാത്രയുടെ ഫ്ലാഗ്ഓഫ്‌ തിരുവനന്തപുരത്ത് നടന്നത്. കേരളം മുഴുവന്‍ സഞ്ചരിച്ച് ഏപ്രില്‍ 1ന്  സംഘം കൊച്ചിയില്‍ തിരിച്ചെത്തും.

രാത്രിയാത്ര ബുദ്ധിമുട്ടാവില്ല; ഇറങ്ങേണ്ടിടത്ത് ബസ് നിര്‍ത്തും

സ്‌കാനിയ, വോള്‍വോ ഉള്‍പ്പടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ,സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും. നിലവില്‍ ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം ലഭ്യമാകാന്‍ സാധിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ... Read more

കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ

മൂന്നാറിലെ കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഇന്ത്യയിലെ പ്രമുഖ തേയില ബ്രാഡായ കണ്ണന്‍ ദേവന്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ സംഘടിപ്പിച്ചു. ഫോട്ടോഗ്രഫി എസ്കപെയ്ഡ് 3 എന്ന് പേരിട്ട മത്സരം അഞ്ചു പകലുകളും ആറു രാത്രികളിലുമായാണ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോഗ്രാഫര്‍മാരാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. വിവിധ ടാസ്കുകളിലും തീമുകളിലും ഫോട്ടോ എടുക്കുന്നതായിരുന്നു മത്സരം. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാറ്റും മഴയും മഴനീര്‍ത്തുള്ളികളും മേഘങ്ങളും വഴിയോരക്കാഴ്ചകളും മത്സരാര്‍ഥികളുടെ ക്യാമറയിലെ കൗതുകമുള്ള കാഴ്ചകളായി. കഴിഞ്ഞ രണ്ട് സീസണുകളിലെ മത്സരങ്ങളേക്കാള്‍ രസകരമായാണ് കണ്ണന്‍ ദേവന്‍ ഇത്തവണ ഫോട്ടോഗ്രഫി എസ്‌കപെയ്ഡ് 3 അണിയിച്ചൊരുക്കിയത്. ടാസ്‌കുകള്‍ക്ക് അനുസരിച്ചുള്ള ഫോട്ടോയ്ക്കു വേണ്ടി മല്‍സരാര്‍ത്ഥികള്‍ മൂന്നാറിലെ മലനിരകളിലും പുഴയോരങ്ങളിലും പാറക്കെട്ടുകളിലും യാത്രകള്‍ നടത്തി. രാഹുല്‍ വംഗനിയാണ് മത്സരത്തില്‍ വിജയിയായത്. വിജയിക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചു. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച ഫോട്ടോ കണ്ണന്‍ദേവന്‍ ടീയുടെ ലിമിറ്റഡ് എഡിഷന്‍ പാക്കറ്റുകളില്‍ പ്രിന്‍റ് ചെയ്യും.

ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ഈ മാസം 24ന്

മാമ്പുഴ, കടലുണ്ടി, ചാലിയാര്‍ പുഴകളേയും തീരങ്ങളേയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന ജലായനം വിനോദ സഞ്ചാര പദ്ധതി ഈ മാസം 24ന് മാമ്പുഴ ഫാം ടൂറിസം സെന്‍ററില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുഴകളേയും ജൈവ വൈവിധ്യങ്ങളേയും ഗ്രാമീണ ജീവിതത്തേയും സംരക്ഷിക്കുക, അവയെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിലാണ് ജലായനം ടൂറിസം പദ്ധതി തുടങ്ങുന്നത്. കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കമ്യൂണിറ്റി റിസര്‍വ്, വനം, കൃഷി, ഫിഷറീസ് വകുപ്പുകളുമായി സഹകരിച്ചാണ് നീര്‍ത്തടത്തെ അടിസ്ഥാനപ്പെടുത്തിയ പുതിയ ടൂറിസം വികസനം പദ്ധതിക്ക് രൂപം നല്‍കിയത്. തോണിയാത്ര, ഹൗസ്ട്ടുബോട്ടുകള്‍, പുഴ-കടല്‍ മത്സ്യവിഭവങ്ങളടങ്ങിയ ഗ്രാമീണഭക്ഷണം, അക്വാകള്‍ച്ചര്‍ പാര്‍ക്ക്, ഹോംസ്റ്റേ, ആയുര്‍വേദ സുഖചികിത്സ, പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും നിര്‍മാണവും, കടലുണ്ടിയിലെ കണ്ടല്‍ വനങ്ങള്‍, അറബിക്കടലിനോട് ചേര്‍ന്നുള്ള ദേശാടന പക്ഷികളുടെ സങ്കേതം, കരകൌശലവസ്തുക്കളുടെ മ്യൂസിയം, അക്വാട്ടിക് ബയോപാര്‍ക്ക്, വാച്ച് ടവര്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം വികസന പദ്ധതികളാണ് ... Read more

എയര്‍ ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി

അന്തര്‍സംസ്ഥാന വാഹങ്ങളില്‍ നിന്നും എയര്‍ ഹോണ്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അമിത ശബ്ദമുള്ള ഹോണുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ അടിയന്തരമായി പിടിച്ചെടുത്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ വാഹന വകുപ്പിന്‍റെയും ജില്ലാ പോലീസ് ഭരണകൂടത്തിന്‍റെയും നടപടി. ഒന്നിലധികം തവണ ശിക്ഷകള്‍ക്ക് വിധേയമാകുന്നവരുടെ വാഹന പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത്തരം ഹോണുകളുടെ വില്‍പ്പന തടയാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത വകുപ്പ് കമ്മിഷണര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. രണ്ടു മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ 100 എയര്‍ ഹോണുകളാണ് പിടിച്ചെടുത്തത്. കൂടുതലും അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നാണ്. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്റ്ററുകളില്‍ മാത്രമേ വ്യത്യസ്ഥ ശബ്ദത്തിലുള്ള എയര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്നലെ, സമാനമായി എയര്‍ ഹോണുകള്‍ പിടിപ്പിച്ച 94 ബസ്സുകള്‍ക്കെതിരേ കോതമംഗലത്ത് നടപടി ... Read more

കേരളത്തില്‍ പൊതുഗതാഗതത്തിന് ഇലക്ട്രോണിക് വാഹനങ്ങളും

കേരളത്തില്‍ പോതുഗതാഗതത്തിനു ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് അനുമതി. ഇ- വാഹനങ്ങളുടെ വിപണനത്തിനും വില്‍പ്പനാനന്തര സേവനം നല്‍കുന്നതിനുമാണ് 29 കമ്പനികള്‍ക്ക് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമാണിത്. ഇ-വാഹനങ്ങളില്‍ ഓട്ടോ റിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പൊതുഗതാഗതത്തിന് പരിഗണിക്കുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. കൂടാതെ ഇ-റിക്ഷ ഓടിക്കുന്നവര്‍ക്ക് ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവിശ്യമില്ലെന്നും നിയമസഭയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇ-വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ പ്രത്യേക കൌണ്ടറുകള്‍ ഉണ്ടാകും. ഇതുവഴി രാത്രി 11നും രാവിലെ അഞ്ചിനുമിടയില്‍ വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അഞ്ചു രൂപ നിരക്ക് ഈടാക്കും. വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെ ചാര്‍ജ് ചെയ്യാന്‍ ആറു രൂപയും വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ ചാര്‍ജ് ചെയാന്‍ 5.50 രൂപയും യൂണിറ്റിനു ഈടാക്കും. ഇ-ഓട്ടോറിക്ഷകളുടേയും പ്രകൃതി വാതകം, എല്‍.പി.ജി എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടേയും വാര്‍ഷിക നികുതി ... Read more

കുന്നന്താനം യോഗ 500 ഗ്രാമങ്ങള്‍ക്ക് മാതൃക

രാജ്യത്തെ 500 ഗ്രാമങ്ങളെ ‘സമ്പൂര്‍ണ യോഗാ ഗ്രാമ’ങ്ങളാക്കി മാറ്റാന്‍ ആയുഷ് മന്ത്രാലയത്തിന്‍റെ തീരുമാനം. കേരളത്തെ സംബന്ധിച്ച് ഈ തീരുമാനത്തില്‍ ഇരട്ടി മധുരമാണ്. കാരണം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കുന്നത്. ഇവിടെ ഓരോ വീട്ടിലും ഒരംഗമെങ്കിലും യോഗ പരിശീലിക്കുന്നു. 500 ഗ്രാമങ്ങളിലും ഈ മാതൃകയാണ് പകര്‍ത്തുക. നാളെ ഡല്‍ഹിയിലെ ടല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്‌ട്ര യോഗ ഉത്സവത്തില്‍ ആയുഷ് മന്ത്രാലയം സമ്പൂര്‍ണ യോഗ ഗ്രാമ പദ്ധതി പ്രഖ്യാപനം നടത്തും. ഈ 500 ഗ്രാമങ്ങളില്‍ ആരോഗ്യപരിപാലനങ്ങളുടെ കൃത്യമായ പരിശോധന നടത്താന്‍ ഗവേഷണ യൂണിറ്റ് സേവനങ്ങള്‍ ഉണ്ടാകും. രാജ്യത്താകമാനമുള്ള 30,000 യോഗാ പരിശീലകര്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ പങ്കെടുക്കുന്ന അന്താരാഷ്‌ട്ര യോഗ ഉത്സവം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. കുന്നന്താനത്തെ മാതൃകാ യോഗാ ഗ്രാമമായി തിരഞ്ഞെടുത്തതില്‍ ആയുഷ് മന്ത്രി ശ്രിപദ് നയിക്കിനോട്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

അനധിക‍ൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിങ്, ഏറുമാടങ്ങളിലെ താമസം എന്നിവ നിരോധിച്ച് ഉത്തരവ്

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിംഗ്, ഏറുമാടങ്ങളില്‍ സഞ്ചാരികളെ പാര്‍പ്പിക്കല്‍ എന്നിവ കര്‍ശനമായി നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ ഉത്തരവിറക്കി. കുരങ്ങിണി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ ട്രക്കിങ്ങിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വനസ്വഭാവമുള്ള റവന്യൂ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മലകയറ്റവും ടെന്‍റ് ക്യാംപിങ്ങും സജീവമായിരുന്നു. മൂന്നാറിലെ ചൊക്രമുടി, ലക്ഷ്മി മലനിരകൾ, പാർവതി മല തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. വനഭൂമിയോട് ചേർന്ന് കിടക്കുന്നതും വന സ്വഭാവമുള്ളതുമായ സ്ഥങ്ങളുടെ പട്ടിക തയാറാക്കി നൽകാൻ കലക്ടർ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ തഹസിൽദാർമാർക്ക് നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിനും ഉരുൾപൊട്ടലിനും കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങളിൽ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും പാലിക്കാതെയാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. രേഖകൾ പ്രകാരം റവന്യു ഭൂമിയായതിനാൽ ഇത്തരം സ്ഥലങ്ങളിൽ നടക്കുന്ന അനധികൃത ട്രെക്കിങ്ങിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ വനം വകുപ്പിനു സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലേയ്ക്കുള്ള വിനോദ സഞ്ചാരം കര്‍ശനമായി ... Read more

സര്‍വീസുകള്‍ നിര്‍ത്തി കെഎസ്ആര്‍ടിസി കട്ടപുറത്ത്

കെഎസ്ആര്‍ടിസി കടക്കെണിയില്‍ വലയുന്നതിനോടൊപ്പം ബസുകള്‍ക്കും ക്ഷാമം. പണം കൊടുക്കാത്തതിനാല്‍ അറ്റകുറ്റപണികള്‍ നിലച്ചതോടെ വേനല്‍ക്കാലത്തു പകുതിയോളം എസി ബസുകള്‍ കട്ടപ്പുറത്ത്. പഴക്കം ചെന്ന ബസുകള്‍ക്കു പകരം ലഭിക്കാതെ ആയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിത്തുടങ്ങി. അടുത്ത മാസമാവുന്നതോടെ ഇപ്പഴോടുന്ന ബസുകള്‍ അഞ്ചു വര്‍ഷം തികയും ആ ബസുകള്‍ക്ക പകരം ലഭിച്ചില്ലെങ്കില്‍ അത്രയും തന്നെ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരും. JNnurm പദ്ധതിയുടെ ഭാഗമായി ലഭിച്ച 750 ലോഫ്ലോര്‍ ബസുകള്‍ പത്തു വര്‍ഷം പിന്നിടുകയാണ്. നിലവില്‍ ഈ ബസുകള്‍ മാറ്റി നല്‍കുന്നതിന് പദ്ധതിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ ബസുകള്‍ എല്ലാം നിരത്തിലറങ്ങി കഴിഞ്ഞു. എന്നാല്‍ പല കാരണത്താന്‍ ബസുകള്‍ വാങ്ങുന്നത് നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ഗതാഗത മന്ത്രി സ്ഥാനം മൂന്നു തവണയാണു മാറിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 1000 ബസുകള്‍ വാങ്ങാന്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. 324 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെങ്കിലും നിരത്തില്‍ ബസ് ഓടിത്തുടങ്ങാന്‍ ഇനിയും വൈകും. എസി ... Read more