Category: Kerala

ദേശീയപണിമുടക്ക്; സംസ്ഥാനത്ത് വൈകിയോടുന്ന തീവണ്ടികള്‍ ഇവയൊക്കെ

സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. ഇന്ന് വൈകിയോടുന്ന പ്രധാന തീവണ്ടി സര്‍വീസുകള്‍ മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍ കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍ എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍ ഹൈദരാബാദ് ... Read more

കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്കെത്തുന്നു

“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്‌ലെസ് കളക്ടീവ് കേരളത്തിലേക്ക്. സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്‌ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്‌ലെസ് കളക്ടീവ്. നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്റ്  ‘അയാം സോറി അയ്യപ്പാ’ എന്ന ഗാനം അവതരിപ്പിച്ചത്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെ നടത്തിയ അക്രമങ്ങളിലുള്ള പ്രതിഷേധം കൂടിയാണ് ഗാനം. ഗാനത്തിന് വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു ഗാനം അവതരിപ്പിച്ചതെങ്കിലും യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ കേരളത്തിലും വലിയ തോതില്‍ ഗാനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പ്രക്ഷോഭങ്ങള്‍ക്കിടയില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയുന്ന ഓര്‍ഡിനന്‍സിന് അനുമതി

പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് ഇനി പൊതുമുതല്‍ നശീകരണത്തിന് തുല്യം. ഇതു സംബന്ധിച്ച ഓർഡിനൻസിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഹർത്താലുകളിലും മറ്റ ക്രമസംഭവങ്ങളിലും സ്വകാര്യ വാഹനങ്ങളും വീടുകളും അക്രമിക്കപ്പെടാറുണ്ട്. ഇനി ഇതും പൊതുമുതൽ നശീകരണ കുറ്റത്തിന് തുല്യമാകും. നാശനഷ്ടം വരുത്തുന്ന തുകയുടെ പകുതി അടച്ചാലേ ഇനി ഇത്തരം കേസുകളിൽ ജാമ്യം കിട്ടൂ. നഷ്ട പരിഹാരം പ്രതികളിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്തു കൂടിയാണ് മന്ത്രിസഭാ തീരുമാനം . കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിൽ ഇത്തരം നിയമ നിർമാണത്തിന് സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനയക്കും.

അനന്തപുരി ഒരുങ്ങുന്നു; ‘വസന്തോത്സവം 2019’ ജനുവരി 11 മുതൽ കനകക്കുന്നിൽ

തലസ്ഥാന നഗരിക്ക് വർണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവം 2019 മേളയ്ക്ക് ജനുവരി 11ന് കനകക്കുന്നിൽ തിരിതെളിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള പതിനായിരത്തിലധികം ഇനം പൂക്കളുടെ മഹോത്സവമാകും ജനുവരി 20 വരെ നഗരത്തിൽ നടക്കുക. രുചിയുടെ മേളപ്പെരുക്കവുമായി ഭക്ഷ്യമേളയും വസന്തോത്സവത്തിന് ചാരുതയേകും. ജനുവരി 11ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവത്തിന് തിരിതെളിക്കും. കനകക്കുന്ന് കൊട്ടാരത്തിനു മുൻവശം നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൂർണമായി ഹരിതചട്ടം പാലിച്ചു നടത്തുന്ന വസന്തോത്സവത്തിന്റെ ചെലവ് സ്‌പോൺസർഷിപ്പ്, വിവിധ സ്റ്റാളുകൾ, ടിക്കറ്റ് എന്നിവ വഴിയാണു കണ്ടെത്തുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്കു സംഭാവനയായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ്, മ്യൂസിയം – മൃഗശാല, കാർഷിക കോളജ്, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വന ... Read more

പുതുവര്‍ഷത്തില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി കേരള ടൂറിസം

കേരളത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷം നിരവധി പരിപാടികളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡ്രാഗണ്‍ ബോട്ട് റേസ് നടത്താന്‍ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്. കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രമായ മറൈന്‍ ഡ്രൈവില്‍ ചുണ്ടന്‍ വള്ളം കളി സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ആണ് ആദ്യമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തില്‍ വള്ളം കളി സംഘടിപ്പിക്കാന്‍ കേരള ടൂറിസം തീരുമാനിച്ചത്. എന്നാല്‍, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ മുക്കിയ കാലമായിരുന്നു അത്. അതിനാല്‍ വള്ളംകളി മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ 2019 ഓഗസ്റ്റില്‍ ഇത് വീണ്ടും നടത്താന്‍ പോവുകയാണ് ടൂറിസം വകുപ്പ്. എന്നാല്‍ ഇതില്‍ ചില പുതുമകളും ഉണ്ടാവും. മറൈന്‍ ഡ്രൈവാണ് ഇതില്‍ ഒന്ന്. ആദ്യമായിട്ടാണ് സംസ്ഥാനത്തു ഡ്രാഗണ്‍ ബോട്ട് റേസ് നടത്തണമെന്ന് ടൂറിസം വകുപ്പ് തീരുമാനിക്കുന്നത്. ഡ്രാഗണ്‍ ബോട്ട് റേസ് സഞ്ചാരികള്‍ക്ക് വിനോദം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. അതേസമയം, ചുണ്ടന്‍ വള്ളം കളി പഴയ ... Read more

ഇനി മിന്നല്‍ ഹര്‍ത്താലുകള്‍ ഇല്ല; ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏഴുദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ജനജീവിതത്തെയും വ്യാപാര മേഖലയേയും തകര്‍ത്തുകൊണ്ട് അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, മലയാള വേദി എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ത്താലുകള്‍ക്കെതിരെ എന്ത് നടപടിയാണെടുത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. നഗരങ്ങളേക്കാര്‍ ഗ്രാമങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഹര്‍ത്താലുകളെ തടയുന്നതിന് ഹൈക്കോടതിയും സുപ്രീകോടതിയും വിവിധ ഉത്തരവുകളിലൂടെ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 97 ഹര്‍ത്താലുകളുണ്ടായി എന്ന് വിശ്വസിക്കാനാകുന്നില്ല. ഹര്‍ത്താല്‍ എന്നാല്‍ വെറും തമാശയായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ... Read more

ദേശീയ പണിമുടക്ക്; ശബരിമല സര്‍വീസുകള്‍ തുടരുമെന്ന് കെഎസ്ആര്‍ടിസി

ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും തുടരുമെന്ന് കെഎസ്ആര്‍ടിസി. മറ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച് നടത്തുമെന്നും കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്. സംസ്ഥാനത്ത് ശബരിമല ഒഴികെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സ്തംഭിക്കാനാണ് സാധ്യത.

പ്രളയാനന്തര കേരളത്തിനായി കലാസൃഷ്ടികള്‍ ലേലം ചെയ്യാനൊരുങ്ങി ബിനാലെ ഫൗണ്ടേഷന്‍

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രശസ്ത കലാകാരാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് റൈസസ് ഫോര്‍ കേരള (ആര്‍ക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിഖ്യാത ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ലേലത്തിന് വച്ചിരിക്കുന്നത്. From last years presentations മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ട് ലേലകമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 18നാണ് ലേലം. ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്ന ലേലവസ്തുക്കളുടെ പ്രദര്‍ശനം മാസം 17 വരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശനം. ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് നല്‍കുന്നത്. മണ്‍മറഞ്ഞു പോയ ഇതിഹാസ കലാകാരി അമൃത ഷെര്‍ഗില്‍, വര്‍ത്തമാനകാല കലാകാരന്മാരായ അനീഷ് കപൂര്‍, എ രാമചന്ദ്രന്‍, ഗുലാം മുഹമ്മദ് ഷേഖ്, അഞ്ജു+അതുല്‍ ദോഡിയ, ദയാനിത സിംഗ്, മനീഷ പരീഖ്, മാധ്വി മനു പരീഖ്, വേലു വിശ്വനാഥന്‍, ... Read more

യാത്ര ഗവിയിലേക്കാണോ , എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ കൂടുതല്‍ അന്വേഷിക്കുന്ന കേന്ദ്രമേതെന്ന് നോക്കിയാല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്ന ഇടമാണ് പത്തനംത്തിട്ട ജില്ലയിലെ ഗവി. ഓര്‍ട്ടനറി എന്ന ഒറ്റ മലയാള ചിത്രത്തിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗവിയിലേക്ക് എത്ര കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്? സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടോ എന്നതിനെക്കുറിച്ചെല്ലാം കൂടുതലറിയാം. പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേയ്ക്കാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത്. അതുപോലെ കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്കും ബസ് സര്‍വീസുകളുണ്ട്. ബസിന്റെ സമയക്രമം പത്തനംതിട്ടയിലെയും കുമളിയിലെയും കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളില്‍ നിന്നറിയാന്‍ കഴിയുന്നതാണ്. ധാരാളം സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ, കെഎസ്ആര്‍ടിസി ബസുകളില്‍ എപ്പോഴും നല്ല തിരക്കാണ്. സ്വകാര്യ വാഹനങ്ങളിലും ഗവിയിലേക്കു പോകാം. പക്ഷേ പരിമിതമായ എണ്ണം വാഹനങ്ങളെ മാത്രമേ അങ്ങോട്ട് പ്രവേശിപ്പിക്കാറുള്ളു. ചെക്ക് പോസ്റ്റില്‍ നിന്നും പാസ് ലഭിക്കുന്ന മുറയ്ക്ക് പത്തു മുതല്‍ മുപ്പതു സ്വകാര്യ വാഹനങ്ങളെ വരെ ... Read more

ഹര്‍ത്താല്‍ അതിക്രമങ്ങള്‍ അപലപനീയം; എതിര്‍പ്പ് പ്രകടിപ്പിച്ച് ശശി തരൂര്‍

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ  ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂര്‍. സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അക്രമികളെ ജനങ്ങള്‍ തന്നെ ഒറ്റക്കെട്ടായി നിന്ന് ഒഴിവാക്കണമെന്നും. വ്യക്തിപരമായി താന്‍ ഹര്‍ത്താലുകള്‍ക്കെതിരാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും , ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂരും ഇന്‍കര്‍ റോബോട്ടും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ്  തരൂര്‍ തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്. വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആരാകും പ്രധാനമന്ത്രി എന്ന റോബോട്ടിന്റെ ചോദ്യത്തിന് ബിജെപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാല്‍ ജനാധിപത്യ മൂല്യാധിഷ്ഠിതമായ ഒരു ഐക്യമുന്നണി രൂപപ്പെടാനാണ് സാധ്യതയെന്ന് തരൂര്‍ മറുപടി നല്‍കി. രാഹുല്‍ ഗാന്ധി ആയിരിക്കുമോ എന്ന റോബോട്ടിന്റെ സംശയത്തിന് കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹം പ്രധാനമന്ത്രി ആയേക്കാം എന്ന് തരൂര്‍ സൂചിപ്പിച്ചു. തരൂരിന്റെ ഫേസ്ബുക് ... Read more

ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി: സമ്മർദം ഫലം കണ്ടു

ഒടുവിൽ ജനം ജയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കിൽ കടകമ്പോളങ്ങൾ തുറന്നിരിക്കും. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്നൊഴിവാക്കി. ടൂറിസ്റ്റുകൾക്ക് ഒരു തടസവും സൃഷ്ടിക്കരുതെന്ന നിർദേശം നൽകിയതായി സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു. ഇതാദ്യമാണ് പണിമുടക്ക്, ഹർത്താൽ എന്നിവയിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കിയുള്ള പരസ്യ പ്രഖ്യാപനം . പണിമുടക്ക് ഹര്‍ത്താലല്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കേണ്ട. കടകൾ അടയ്ക്കാൻ ആഹ്വാനം നൽകിയിട്ടില്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ ഇന്നലെ പറഞ്ഞിരുന്നു. ഹർത്താലിനെതിരെ ജന വികാരം ശക്തമാകുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പുതിയ നിലപാട് എന്നത് വ്യക്തം കേന്ദ്ര സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ രണ്ടു ദിവസം പണിമുടക്ക് നടത്തുന്നത്.

കാല്‍വരി മൗണ്ടില്‍ രാപാര്‍ക്കാം ടൂറിസം സെന്ററിലെത്തിയാല്‍

ഇടുക്കി ജലാശയവും വനമേഖലയും ഒരു വശത്ത്. പശ്ചിമഘട്ട മലനിരകള്‍ മറുവശത്ത്. കാഴ്ചയ്ക്കു കുളിര് പകരാന്‍ തേയിലത്തോട്ടങ്ങള്‍. ജില്ലാ ആസ്ഥാനത്തിനോടു ചേര്‍ന്ന കാല്‍വരി മൗണ്ടില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വിനോദസഞ്ചാരികള്‍ക്കു താമസം ഒരുക്കുന്നതിനായി നിര്‍മിച്ച ടൂറിസം സെന്ററില്‍ ഇരുന്നാല്‍ പ്രകൃതിയുടെ ഈ സുന്ദര കാഴ്ചകള്‍ ആവോളം ആസ്വദിക്കാം. ഇതിനോടു ചേര്‍ന്നു വനംവകുപ്പിന്റെ ഉദ്യാനവും വ്യൂ പോയിന്റുമുണ്ട്. ദിനംപ്രതി നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാല്‍വരി മൗണ്ട് മലനിരയില്‍ തന്നെ മികച്ച താമസ സൗകര്യം ഒരുക്കാനാകുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ജില്ലാ ആസ്ഥാന മേഖയിലേക്ക് ആകര്‍ഷിക്കാനാകും. രണ്ടു ബെഡ്റൂം, ഒരു ബെഡ്റൂം, പാര്‍ക്കിങ്, കന്റീന്‍ സൗകര്യങ്ങളും ടൂറിസം സെന്ററിന്റെ ഭാഗമായിട്ടുണ്ട്. ഒരു മാസത്തിനകം സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി ദിവസ വാടകയ്ക്കു സഞ്ചാരികള്‍ക്കു നല്‍കാനാകും. ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നു 10 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് കാല്‍വരി മൗണ്ട് മലമുകളിലേക്കുള്ളത്. ഈ മാസം 20 വരെ ശനി, ഞായര്‍, പൊതു ഒഴിവു ദിവസങ്ങളില്‍ ഇടുക്കി ഡാം ... Read more

അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; ബുക്കിംഗ് നാളെ മുതല്‍

2019ലെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ജനുവരി 14 ന് മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) രാവിലെ 11 മുതല്‍ ആരംഭിക്കും. പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. www.forest.kerala .gov.in അല്ലെങ്കില്‍  serviceonline.gov.in  എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. 14 വയസിന് താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കാന്‍ പാടില്ല. ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും. ഒരു ദിവസം നൂറുപേര്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. യാത്രികരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകള്‍ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അക്ഷയ കേന്ദ്രത്തില്‍ ടിക്കറ്റ് ചാര്‍ജിന് പുറമേ പേയ്മെന്റ് ... Read more

മസ്‌കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്

മസ്‌കറ്റ് -കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സും തയ്യാറാവുന്നു. സര്‍വീസിന് അനുമതി ലഭിച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കുമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ശാറുക വിക്രമ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികള്‍ക്കും മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം നേരത്തേതന്നെ അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏപ്രിലില്‍ സര്‍വീസ് ആരംഭിച്ചേക്കും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. ഗോ എയര്‍ വിമാനക്കമ്പനിയും സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ചകള്‍ ഇനി പറന്ന് ആസ്വദിക്കാം

അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചില്‍ കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് പാരാഗ്ലൈഡിങ്ങിന് ഏറ്റവും അനുയോജ്യമായ ഏക ബീച്ച് അഴീക്കോടാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാരാഗ്ലൈഡിങ്ങ് സ്ഥിരം സംവിധാനമാക്കുന്നതിനായി സ്ഥലം എം എല്‍ എ ഇ. ടി ടൈസന്റെ നേതൃത്വത്തില്‍ ഡി എം സി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 200 മീറ്ററോളം ദൂരത്തില്‍ ഇതിനായി ലാന്‍ഡിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. പൊതു അവധി ദുവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വിനോദസഞ്ചാരികള്‍ക്കായി ആകാശക്കാഴ്ച കാണാന്‍ സൗകര്യമൊരുക്കുന്നത്. കടവും കായലും ഒന്നിക്കുന്ന അഴിമുഖവും ചീനവലകളും കടപ്പുറമാകെ നിറഞ്ഞു നില്‍ക്കുന്ന ചൂളമരക്കാടുകളും മറ്റു ബീച്ചുകളില്‍ നിന്ന് അഴീക്കോടിനെ വ്യത്യസ്തമാക്കുന്നത്. കേരളത്തില്‍ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പുള്ള ബീച്ചും ഇവിടെയാണെന്നുള്ളത് പാരാഗ്ലൈഡിങ്ങിന് തുണയാകുന്നു. ട്രിച്ചൂര്‍ ഫയറിങ് ക്ലബിന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന പാരാഗ്ലൈഡിങ് പ്രദര്‍ശനം ഇ ടി ടൈസണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മന്‍മോഹന്റെ നേതൃത്വത്തില്‍ പൈലറ്റുമാരായ സുനില്‍ ഹസന്‍, ഇബ്രാഹിം ജോണ്‍, ഇഷാം തിവാരി, ... Read more