Category: Europe

തണുത്തുറഞ്ഞ ആംസ്റ്റര്‍ഡാം;കനാല്‍ വഴിയാക്കി ജനങ്ങള്‍

യൂറോപ്പിന്റെ പല ഭാഗങ്ങളും കൊടും തണുപ്പിന്റെ പിടിയിലാണ്. കടുത്ത മഞ്ഞു വീഴ്ച്ചയാണ് കിഴക്കന്‍ അയര്‍ലാന്‍ഡില്ഡ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നടി കനത്തിലാണ് മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗതം താറുമാറായി പലയിടത്ത് നിന്നും രസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ കടുത്ത് തണുപ്പില്‍ തണുത്തുറഞ്ഞ കനാലിലൂടെ സ്‌കേറ്റിങ്ങ് നടത്തിയാണ് സ്ഥലവാസികള്‍ അതിശൈത്യം ആഘോഷമാക്കിയത്. സ്‌കേറ്റിങ്ങിനായി നിരവധിയാളുകളാണ് കനാലില്‍ ഇറങ്ങിയത്. രാജ്യത്തെ പ്രധാന കനാലുകളായ പ്രിന്‍സെന്‍ഗ്രാറ്റ്, കെയ്‌സേഴ്ഗ്രാറ്റ് കനാലുകള്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം കട്ടിയായത് കഴിഞ്ഞ ആറുവര്‍ത്തിനിടെ ഇത് ആദ്യമായിട്ടാണ്. വിനോദ സഞ്ചാരികളും പ്രദേശവാസികളുമെല്ലാം കനാലിലൂടെയാണ് ഇപ്പോള്‍ നടപ്പ്. നായയുമൊത്ത് സവാരിക്കിറങ്ങുന്നവരും കുറവല്ല. ഏതായാലും അതിശൈത്യത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

അതിവേഗ തീവണ്ടി യൂറോ സ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു

ഇനി ലണ്ടനില്‍ നിന്ന് അതിവേഗം ആസ്റ്റര്‍ഡാമിലെത്താം. ഒന്നര മണിക്കൂര്‍ കൊണ്ട് ആസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ തീവണ്ടി യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ രൂപയില്‍ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍ ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന സഞ്ചാരികള്‍ ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറുകയെന്നത് യാത്രയുടെ രസചരട് പൊട്ടിക്കുന്നതാണ്. യൂറോ വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ദിവസും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.  ലണ്ടന്‍ സെന്റ് പാന്‍ക്രാസില്‍ നിന്നാണ് യൂറോ യാത്രയാരംഭിക്കുന്നത്. ആദ്യത്തേത് രാവിലെ 8.31 നും രണ്ടാമത്തേത് വൈകിട്ട് 5.31നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെടും. പുതിയ ട്രെയിനിന്റെ ഉദ്ഘാടന യാത്ര ലണ്ടനില്‍ നിന്നും 1 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംസ്റ്റര്‍ഡാമിലെത്തി. ലണ്ടനില്‍ നിന്നും റോട്ടര്‍ഡാം വഴി ആംസ്റ്റര്‍ഡാമിലെത്താന്‍ 3 മണിക്കൂര്‍ 46 മിനിറ്റ് ആണ് വേണ്ടിയിരുന്നത്. ഈ ട്രെയിന്‍ യാത്രയില്‍ ലഘുഭക്ഷണവും, മദ്യവും ലഭിക്കും. വ്യോമയാത്രയില്‍ വേണ്ടി വരുന്ന ... Read more

നിലക്കാത്ത നിലവിളികളുമായി സാക്‌സന്‍ഹോസന്‍

‘തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന് ജര്‍മ്മനിയിലെഴുതിയ വാക്യമാണ് ഒറാനിയന്‍ബര്‍ഗയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അസഹ്യമായ പീഢനത്തിനൊടുവിലെ മരണമാണ് സ്വാതന്ത്ര്യം എന്ന് അറിഞ്ഞും അറിയാതെയും കയറിയ പതിനായിരകണക്കിന് തടവുക്കാരുടെ ക്യാമ്പ്. ചരിത്രാനേഷികളായ എല്ലാ സഞ്ചാരികളും ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇടം. ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള ക്യാമ്പ് നിര്‍മ്മിച്ചത് തടവുകാര്‍ തന്നെയാണ്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാകുന്ന രീതിയില്‍ നിര്‍മ്മിച്ച സാക്‌സന്‍ഹോസന്‍ ക്യാമ്പിലെ കാഴ്ച്ചകള്‍ കാണികളെ അമ്പരിപ്പിക്കുന്ന തരത്തിലാണ്. എന്‍ എസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ക്യാമ്പെന്ന നിലയില്‍ നാസി ക്യാമ്പുകളില്‍ പ്രമുഖസ്ഥാനമാണ് സാക്‌സന്‍ഹോസിനുള്ളത്. ഹിറ്റലറുടെ നാസി സംരക്ഷണ സേനയുടെ നട്ടെല്ലായിരുന്ന ഹൈന്‍ റിക് ഹിംലര്‍ ജര്‍മന്‍ പോലീസിന്റെ അധിപനായതിന് ശേഷം നിര്‍മ്മിച്ച ആദ്യ ക്യാമ്പെന്ന പ്രത്യേകത കൂടിയുണ്ട് സാക്‌സന്‍ഹോസന്. നാസിക്രൂരതകള്‍ അരങ്ങേറിയ ഇടം, കണ്ണും മനസ്സും മരവിക്കുന്ന നിരവധി ക്രൂരപീഢനങ്ങള്‍, പതിനായിരക്കണക്കിന് തടവുകാര്‍ നിഷ്‌കളങ്കമായി ഏറ്റുവാങ്ങിയ അടിച്ചമര്‍ത്തലന്റെ വേദനയും,വ്യഥയും നിറഞ്ഞ ഇടം. ബെര്‍ലിന്‍ യാത്ര നടത്തുന്ന ഏതൊരു സഞ്ചാരിക്കും ... Read more

യവനകഥയിലെ വിസ്മയമോ …ഗ്രീസിന്‍റെ വശ്യതയോ …

താരാ നന്തിക്കര ഗ്രീസിലെ രണ്ട് ദ്വീപുകളായ സക്കിന്തോസും സന്‍റെറിനി മിറ്റിയോറ കുന്നുകളും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. ഏഥൻസ് വഴിയല്ലാതെ ഈ സ്ഥലങ്ങളിലേക്ക് പോകാൻ എളുപ്പമല്ലാത്തതിനാൽ ഏഥൻസും പ്ലാനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഒരോട്ടപ്രദക്ഷിണം. ഏഥൻസ് വഴി സക്കിന്തോസിലേക്കും തിരിച്ച് ഏഥൻസിലെത്തി അവിടെ നിന്ന് മിറ്റിയോറയിലേക്കും വീണ്ടും ഏഥൻസിൽ വന്ന് സാന്‍റെറിനിയിലേക്കും തിരിച്ചും. അങ്ങനെ പല ദിവസങ്ങളിലായി നാലു തവണ ഏഥൻസിൽ ചെലവഴിക്കാൻ സാധിച്ചു. പലപ്പോഴായി ഏഥൻസിന്‍റെ പൊട്ടും പൊടിയും കാണാൻ കഴിഞ്ഞെന്ന് പറയാം. Picture courtasy: ഗൗതം രാജന്‍ ഏഥൻസിൽ കാലു കുത്തിയ ആദ്യ ദിവസം മഴ കൊണ്ടുപോയി. ഉച്ച തിരിഞ്ഞ് ഏഥൻസിലെത്തി അവിടത്തെ പ്രശസ്തമായ പ്ലാക്കയിൽ നിന്ന് അത്താഴം കഴിക്കാനായിരുന്നു പ്ലാൻ. പക്ഷെ പെരുമഴ ആയതിനാൽ എയർപോർട്ടിൽ നിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നു. കുട കയ്യിൽ കരുതിയിരുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് മിറ്റിയോറയിലേക്ക് ട്രെയിനിൽ പോവാൻ സന്ധ്യക്കേ റെയിൽവേ സ്റ്റേഷനിൽ എത്തി. പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ മഴ. ഒരു ... Read more