കേരളത്തിന്റെ കണ്ണ് റഷ്യ, ജപ്പാൻ, ചൈനീസ് സഞ്ചാരികളിലേക്ക് ; വിദേശ റോഡ്ഷോകൾക്ക് സെപ്തംബറിൽ തുടക്കം


കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളിൽ ഏറെയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പതിവായി കേരളം കാണാനെത്തുന്ന ഇവരെക്കൂടാതെ പുതിയ സഞ്ചാര വിപണികൾ കൂടി തേടുകയാണ് കേരള ടൂറിസം. 6 ട്രേഡ് ഫെയറുകളിലും 15 ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകളുമാണ് നടപ്പു വർഷം ഇതുവരെ കേരള ടൂറിസത്തിന്റെ പങ്കാളിത്ത പട്ടികയിലുള്ളത്. ചൈന, ജപ്പാൻ, റഷ്യ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളാകും കേരളം ടൂറിസം ഇക്കൊല്ലം സ്വീകരിക്കുക

ലണ്ടനിലെ വേൾഡ് ട്രാവൽ മാർട്ട്(നവംബർ 5-7), മലേഷ്യയിലെ ലങ്കാവിയിൽ പിഎടിഎ മാർട്ട്(സെപ്‌തംബർ 12-14), OTDYKH മോസ്‌കോ (സെപ്.11-13), ജപ്പാൻ ടൂറിസം എക്സ്പോ , ടോക്കിയോ (സെപ്തംബർ 20-23), ഐടിബി ഏഷ്യ, സിംഗപ്പൂർ(ഒക്ടോബർ 17-19),സിഐടിഎം ഷാൻഹായ്‌(നവം.16-18) എന്നിവയാണ് കേരളം പങ്കാളിത്തം ഉറപ്പിച്ച ട്രാവൽ മാർട്ടുകൾ.

സെപ്തംബർ 17ന് റഷ്യയിലെ സെയിന്റ് പീറ്റേഴ്സ് ബർഗ്, ജപ്പാനിലെ ഒസാക എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. സ്റ്റോക്ഹോം, സ്വീഡൻ, ടോക്കിയോ എന്നിവിടങ്ങളിലും സെപ്തംബറിൽ റോഡ് ഷോയുണ്ട്. ഒക്ടോബറിൽ സൗദിയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ മനാമ, മലേഷ്യയിലെ കുലാലംപൂർ, ന്യൂസിലൻഡിലെ ഓക്‌ലാൻഡ്, ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെൽബൺ, ജർമനിയിലെ മ്യൂണിച്ച്, ഫ്രാൻക്ഫർട്ട്, ചൈനയിലെ ഗ്വായ്ങ്ങ്ഷു ,ബെയ്ജിങ് എന്നിവിടങ്ങളിലാണ് തുടർ റോഡ്‌ഷോകൾ.