പാസ്‌പോര്‍ട്ട് സേവനം ലഭിക്കാന്‍ ഇനി വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ താമസ രേഖകള്‍ ഉള്ള വിദേശികളുടെ ആശ്രിതര്‍ വിരലടയാളം നല്‍കുന്ന നടപടി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം.

വിരലടയാളം നല്‍ക്കാത്തവര്‍ക്ക് ജവാസത്തിന്റെ ഒരു സേവനങ്ങളു ലഭിക്കില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

അബ്ഷിന്‍ ഓണ്‍ലൈന്‍ സേവനം വഴി നാട്ടിലേക്ക് പോകുന്നതിന് റീ എന്‍ട്രി വിസ ലഭിക്കുന്നതിനും ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിനും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം.

സൗദി പാസ്‌പോര്‍ട്ടിന്റെ വിവിധ ശാഖകളില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.