Tag: world traveller

ഉലകം ചുറ്റി; ഇനി ആകാശം കടന്ന്..

ജംഷീന മുല്ലപ്പാട്ട് ‘സഞ്ചാര’ത്തിനോപ്പം മലയാളികള്‍ യാത്ര ആരംഭിച്ചിട്ട് 16 വര്‍ഷമായി. മലയാളിയുടെ സ്വീകരണ മുറിയില്‍ ലോക കാഴ്ച്ചയുടെ വിരുന്നൊരുക്കിയ സന്തോഷ്‌ ജോര്‍ജ് കുളങ്ങരയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബാക്ക്ബാഗും കാമറയും തൂക്കി ഉലകം ചുറ്റുന്ന ഈ വാലിബന്‍ ഭൂമിയിലെ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തി ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഓരോ തലമുറയും തങ്ങളുടെ യാത്രാ സ്വപ്‌നങ്ങള്‍ കുന്നുകൂട്ടുന്നത് സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാര’ വിവരണങ്ങളിലൂടെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ സന്തോഷ്‌ ജോര്‍ജിന്‍റെ ആരാധകരാണ്. യത്രകള്‍ ട്രെന്‍ഡായ ഈ കാലഘട്ടത്തില്‍ സന്തോഷ്‌ ജോര്‍ജ് അനുഭവങ്ങള്‍ പങ്കുവെക്കുന്നു. കോട്ടയത്തെ മരങ്ങാട്ടുപ്പിള്ളി എന്ന ഗ്രാമത്തില്‍ നിന്ന് സന്തോഷ്‌ ജോര്‍ജ് എന്ന വ്യക്തി ഇത്രയും സഞ്ചാരപ്രിയനായതെങ്ങനെ? ഗ്രാമീണര്‍ക്കാണ് യാത്രയോട് കൂടുതല്‍ താല്‍പ്പര്യം. തുറന്ന ലോകം കാണാന്‍ ഗ്രാമത്തിലുള്ളവര്‍ എപ്പോഴും ശ്രമിക്കും. ഗ്രാമീണര്‍ തന്നെയാണ് കൂടുതല്‍ യാത്രചെയ്യുന്നതും. എന്നെ സംബന്ധിച്ച് ചെറുപ്പം തൊട്ടേ യാത്രയോട് കമ്പമുണ്ട്. യാത്രചെയ്യുന്നതില്‍ അനുകൂല ഘടകം എന്‍റെ മാതാപിതാക്കളുടെ പിന്തുണയാണ്. യാത്ര ചെയ്യുന്നവര്‍ വഴിതെറ്റുമെന്ന ... Read more