Tag: victoria waterfalls

വിവാ വിക്ടോറിയ… നിഗൂഢ കാഴ്ചകളിലേക്ക് സ്വാഗതം

അത്ഭുതങ്ങളുടെ കലവറയാണ് ആഫ്രിക്ക. പിരമിഡുകൾ, ഗാംഭീര്യമുള്ള വെള്ളച്ചാട്ടങ്ങൾ, പർവതനിരകൾ, വരണ്ട മരുഭൂമികൾ, ജിറാഫ് തുടങ്ങിയ വിസ്മയങ്ങൾ ആഫ്രിക്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നീലിച്ച സമുദ്രങ്ങളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആഫ്രിക്ക,  ഇവിടം സന്ദര്‍ശിക്കുന്നവരുടെ ആത്മാവിനെ സ്പർശിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതും ഇത്തരം വിസ്മയ കാഴ്ചകൾ തന്നെയാവും. Pic: zimbabwetourism.net ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത് നിധികളുടെയും രഹസ്യങ്ങളുടെയും കലവറയായ പിരമിഡുകളാണ്. എന്നാൽ ഇതിനുമപ്പുറത്ത് വിസ്മയിപ്പിക്കുന്ന കാഴ്ച ഇവിടുണ്ട്. ലോകത്തിലെ ഏഴു പ്രകൃതി അത്ഭുതങ്ങളിൽ ഒന്നായി സി.എൻ.എൻ. തെരഞ്ഞെടുത്ത വിക്ടോറിയ വെള്ളച്ചാട്ടമാണത്. സാംബിയ, സിംബാബ്വേ  അതിർത്തിയിലുള്ള സാംബെസി നദിക്കരയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. ഭൂമിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. നാട്ടുകാർ വെള്ളച്ചാട്ടത്തെ “മോസി-ഒ-തുനിയ” എന്ന് വിളിക്കുന്നു. അര്‍ഥം– ‘ഇടിനാദങ്ങളുടെ പുക’. നാഴികകള്‍ക്കപ്പുറത്തു നിന്നേ കാണാനും കേള്‍ക്കാനുമാവുന്ന ജലത്തളിത്തൂണുകൾ എന്നും പറയാം. Pic: zimbabwetourism.net 1855ൽ വിക്ടോറിയ രാജ്ഞിയുടെ സന്ദര്‍ശന ശേഷം അന്നത്തെ മിഷനറി ഡോ. ഡേവിഡ് ലിവിങ്സ്റ്റണാണ് വെള്ളച്ചാട്ടത്തിനു രാജ്ഞിയുടെ പേര് നൽകിയത്. അസാധാരണ വലിപ്പവും ശക്തിയും കാരണം ... Read more