Tag: sasthamkotta lake

ശാസ്താംകോട്ട വിളിക്കുന്നു..സഞ്ചാരികളേ ഇതിലേ..ഇതിലേ ..

സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം സഞ്ചാരികളെ മാടിവിളിക്കുന്നു. ശുദ്ധജല തടാക കരയില്‍ ടൂറിസത്തിനു ഏറെ സാധ്യത. വേനല്‍ അവധി തുടങ്ങിയപ്പോഴേക്കും തടാകത്തിന്റെ സൌന്ദര്യവും സംശുദ്ധിയും മനസ്സിലാക്കാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നു . മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്ഥമായി തെളിനീര്‍ ജലമാണ് ശാസ്താംകോട്ടയിലേത്. ഇവിടെ കുളിക്കുവാനും തടാക കരയിലുള്ള കുന്നുകളുടെയും കുറ്റി ചെടികളുടെയും സൌന്ദര്യം വള്ളത്തിലിരുന്ന് ആസ്വദിക്കാനുമാണ് ഏറെ പേരും എത്തുന്നത് . എന്നാല്‍ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ തുലോം കുറവാണ്. സൌകര്യപ്രദമായ ഇരിപ്പിടങ്ങളോ,ശുചിമുറികളോ , കുട്ടികള്‍ക്കായുള്ള പാര്‍ക്കുകളോ ഇല്ലാത്തത് ശാസ്താംകോട്ട തടാകത്തിലെ ടൂറിസത്തിനു മങ്ങലേല്‍പ്പിക്കുന്നു . ഇന്ന് പല പ്രദേശങ്ങളിലും കൃത്രിമ പാര്‍ക്കുകളും വെള്ളചാട്ടങ്ങളും ഉണ്ടാക്കി വിദേശ നാടന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ അത്തരം ഒരു സാധ്യത ഇവിടെയും ചെയ്യാം . ഇതിലൂടെ ലഭിക്കുന്ന വരുമാനം തടാകത്തിന്റെ സംരക്ഷണത്തിനായും ചെലവഴിക്കാം . 23 വര്‍ഷം മുന്‍പ് തന്നെ തടാകത്തിന്റെ സൌന്ദര്യം വിദേശികള്‍ കണ്ടറിഞ്ഞതാണ് . ജര്‍മന്‍ സ്വദേശി ... Read more