Tag: phawngpui natioanal park

നാടോടികഥകളും വിശ്വാസങ്ങളും പേറുന്ന നീലപര്‍വതം

വടക്കു കിഴക്കൻ ഇന്ത്യയിലെത്തുന്ന സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം. കാടുകളും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഹിൽ സ്റ്റേഷനുകളും ഒക്കെയായി യാത്രകരെ ആകര്‍ഷിക്കുന്ന ഇവിടെ വിനോദസഞ്ചാരികൾക്ക് അറിയാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. കണ്ണു തുറന്നു നോക്കുന്നവർക്ക് കാഴ്ചകളുടെ ഒരു വലിയ പൂരം തന്നെ ഒരുക്കുന്ന സംസ്ഥാനമാണ് മിസോറാം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പകരം വയ്ക്കാൻ കഴിയാത്ത പാരമ്പര്യങ്ങളുള്ള ഇവിടെ സഞ്ചാരികൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമുണ്ട്. ഫോങ്പുയി അഥവാ നീലപർവതം. സമുദ്രനിരപ്പിൽ നിന്നും 2157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പർവതങ്ങളിലൊന്നാണ്. തലസ്ഥാനമായ ഐസ്വാളിൽ നിന്നും 300 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാൻ സാധിക്കില്ല. ഇവിടുത്തെ ആളുകൾ ഏറെ വിശുദ്ധമായി കാണുന്ന പർവതമാണിത്. നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും പഴമപേറുന്ന പര്‍വതംകൂടിയാണിത്. ലായ് ഭാഷയിൽ ഫോങ് എന്നു പറഞ്ഞാൽ പുൽമേട് എന്നും പുയി എന്നു പറഞ്ഞാൽ വലുത് അല്ലെങ്കിൽ മഹത്തരമായത് എന്നുമാണ് ... Read more