Tag: pathmashree lakshmikuttiyamma

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, കാട്ടറിവുകളുടെ അമ്മ

നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിന് തിരുവനന്തപുരം വിതുര മൊട്ടമൂടുക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരിക്കുന്നു. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് പുരസ്കാരം. ലക്ഷിക്കുട്ടിയമ്മയുമായി  ടൂറിസം ന്യൂസ്‌ ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ട് സംസാരിച്ചു.നാട്ടുവൈദ്യത്തേയും പിന്നിട്ട വഴികളേയും പുരസ്കാരങ്ങളെയുംകുറിച്ച്. ചിത്രം : ജിഎസ് അരവിന്ദ്.  പൊന്മുടി റോഡില്‍ കല്ലാര്‍ ചെക്ക്പോസ്റ്റ്‌ കടന്ന് ഇടത്തോട്ടുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൊട്ടമൂട് എന്ന സ്ഥലത്തെത്താം. അവിടെ മരത്തില്‍ കെട്ടിയിട്ട ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട് ലക്ഷ്മികുട്ടിയമ്മ, നാട്ടുവൈദ്യം എന്ന്. വീട്ടിലേക്കുള്ള വഴിയില്‍ നിറയെ വാഹനങ്ങളാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ലക്ഷ്മികുട്ടിയമ്മയെ കാണാനും ഇന്‍റര്‍വ്യു എടുക്കാനും വന്നവരുടെ തിരക്ക്. നേരത്തെ വിളിച്ച് ഞങ്ങളും സംസാരിക്കാന്‍ സമയം ചോദിച്ചിരുന്നു. തിരക്കൊഴിഞ്ഞ് വനമുത്തശ്ശി ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിച്ചു തുടങ്ങി. കാണി വിഭാഗക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മ 45 വര്‍ഷമായി പാരമ്പര്യ വിഷ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 300ലധികം ആളുകള്‍ക്ക് വിഷചികിത്സ നടത്തിയിട്ടുണ്ട്. 150ലധികം ഔഷധ സസ്യങ്ങള്‍ സ്വന്തം തൊടിയില്‍ വളര്‍ത്തുന്ന ലക്ഷ്മിക്കുട്ടിയമ്മക്ക് അറിയാത്ത പച്ചമരുന്നുകള്‍ ... Read more