Tag: mussoorie tourism

മസൂറി: മലകളുടെ റാണി വാഴുന്ന തണുപ്പിന്‍റെ കൊട്ടാരം

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ, സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍സ്റ്റേഷന്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റഉത്തരമേയുള്ളൂ. അത് മസൂറി എന്നാണ്. കോളനി ഭരണത്തിന്‍റെ ശേഷിപ്പുകള്‍ അവശേഷിക്കുന്ന ഈ നഗരം ഒരുകാലത്ത് ചൂടില്‍ നിന്നും രക്ഷപ്പെടാനായി ബ്രിട്ടീഷുകാരാണ് കണ്ടെത്തിയത്. 1823ലാണ് ഈ തണുപ്പിന്‍റെ കൊട്ടാരത്തെ ബ്രിട്ടീഷുകാര്‍ അവരുടെ സമ്മര്‍വെക്കേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറി ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്.  വര്‍ഷംതോറും വിദേശത്തു നിന്നടക്കം ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത കുന്നുകളാണ്. പുരാതനമായ ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രശസ്തമായ ഇവിടം വിശ്വാസികളുടെ പ്രധാന തീര്‍ഥാടനകേന്ദ്രംകൂടിയാണ്. ജ്വാലാദേവി ക്ഷേത്രം, നാഗ് ദേവതാ ക്ഷേത്രം, ഭദ്രാജ് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഗണ്‍ ഹില്‍, ലാല്‍ ടിബ്ബ, നാഗ് ടിബ്ബ, കെംപ്റ്റി, ഝരിപാനി, ഭട്ടാ, മോസ്സി വെള്ളച്ചാട്ടങ്ങള്‍, ഝര്‍പാനി വെള്ളച്ചാട്ടം, കമ്പനി ഗാര്‍ഡന്‍, ക്യാമല്‌സ് ബാക്ക് ... Read more