Tag: mattancherry

കൊച്ചിയില്‍ കാണാന്‍ എന്തൊക്കെ? ഈ സ്ഥലങ്ങള്‍ കാണാം

മാളുകളുടെയും വണ്ടര്‍ലായുടെയും നാടാണ് കൊച്ചി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം. അവധിക്കാലത്ത്‌ കൊച്ചിയില്‍  മാളും വണ്ടര്‍ലായും  അല്ലാതെ മറ്റെന്തൊക്കെയുണ്ട്‌ കാണാന്‍. കൊച്ചിയിലെ കാഴ്ച്ചകളിലേക്കാകാം ഈ അവധിക്കാലം. നേരാണ് നമ്മുടെ കൊച്ചി ഇത് നുമ്മടെ മുത്താണ്.. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്. പുരാതന യൂറോപ്യന്‍ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോര്‍ട്ടുകൊച്ചിക്ക്. ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി. ഡച്ചുകാരുടെ കാലത്ത് നിര്‍മിച്ച ഡേവിഡ് ഹാള്‍, ഡച്ച് സെമിത്തേരി, പോര്‍ച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി കടപ്പുറം, കടപ്പുറത്തെ മനോഹരമായ ചീനവലകള്‍, പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങള്‍, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഗോഡൗണുകള്‍, ജൈന ക്ഷേത്രം  ഇതൊക്കെയാണ് കൊച്ചിയിലെ കാഴ്ചകള്‍.എറണാകുളത്ത് നിന്ന് 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചിയിലെത്താം. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ബോട്ടു മാര്‍ഗവും കൊച്ചിയിലെത്താം. ചെറായി ... Read more

ലണ്ടന്‍ ഇങ്ങ് കൊച്ചിയിലുണ്ട്‌. കേമന്മാര്‍ ലണ്ടനില്‍ അഥവാ കൊച്ചിയില്‍

സഞ്ചാരികളുടെ പറുദീസയാണ് കൊച്ചിയിലെ മട്ടാഞ്ചേരി. ദിനംപ്രതി ലോകത്തിലെ നാനാ ദിക്കില്‍ നിന്നെത്തുന്ന സഞ്ചാരികളെ മട്ടാഞ്ചേരി സ്വീകരിക്കുന്നത്  മനസ് തുറന്നാണ് . മട്ടാഞ്ചേരിയിലെ കല്‍വാത്തി തെരുവിലെത്തുന്ന സഞ്ചാരികള്‍ക്കായി ലണ്ടന്‍ മാതൃകയിലുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ് ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ. കഫേയിലെത്തി വാതില്‍ തുറന്ന് അകത്ത് കയറിയാല്‍ പിന്നെ കൂടു വിട്ട് കൂടു മാറും  പോലെയാണ്. പുതിയ  രുചികളും   പുതിയ അനുഭവങ്ങളും സഞ്ചാരികള്‍ക്ക്  സമ്മാനിക്കും വിധം കൊളോണിയല്‍ രീതിയിലാണ് നിര്‍മാണം.   ലണ്ടന്‍ തെരുവോരത്തിന്‍റെ   പ്രതീതിയിലാണ്  ഭക്ഷണശാല . ഇഷ്ടിക ഭിത്തികള്‍ക്ക് ചാരെ ഇരിപ്പിടങ്ങള്‍.കഫേയിലെത്തുന്നവരുടെ കണ്ണ് ആദ്യം എത്തുന്നത് ബ്രിട്ടന്റെ മികച്ച രൂപകല്‍പനകളില്‍ ഒന്നായ ചുവന്ന  ടെലിഫോണ്‍ ബൂത്തിലേക്കാണ്. മെനുവില്‍ ഒന്നു കണ്ണോടിച്ചാല്‍ നമ്മള്‍ കേട്ടതും കേള്‍ക്കാത്തതുമായ നിരവധി കൊളോണിയല്‍ വിഭവങ്ങള്‍ കാണാം. വിഭവങ്ങളുടെയെല്ലാം രുചി കേന്ദ്രം അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഷെഫ് ടിബിന്‍ തോമസിന്റെ കൈകളില്‍ നിന്നാണ്. ആദ്യമായി എത്തുന്നവര്‍ക്ക് വിഭവങ്ങള്‍ ഓരോന്നും ഷെഫ് തന്നെ പരിചയപ്പെടുത്തും . ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫേ ... Read more