Tag: janardana swami temple

വര്‍ക്കലയിലെ സഞ്ചാരി പ്രവാഹത്തില്‍ കുതിപ്പ്; സര്‍ഫിംഗിന് സ്വര്‍ഗമെന്നു സഞ്ചാരികള്‍

വര്‍ക്കലയില്‍ വിനോദ സഞ്ചാര വളര്‍ച്ച കുതിക്കുന്നു. പാപനാശം ബീച്ചും സ്വാഭാവിക ക്ലിഫും ഉള്ള വര്‍ക്കല സര്‍ഫിംഗ് പ്രിയരുടെ കേന്ദ്രമാവുകയാണ്. അഞ്ചു വര്‍ഷത്തിനിടെ സഞ്ചാരികളുടെ എണ്ണത്തില്‍ 130.02 ശതമാനം വളര്‍ച്ചയാണ് വര്‍ക്കല കൈവരിച്ചത്. പോയ വര്‍ഷം ഇവിടെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1,33,658 ആണ്.. കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിയ കൊച്ചിയില്‍ 43.89 ശതമാനം മാത്രം രേഖപ്പെടുത്തിയപ്പോഴാണ് വര്‍ക്കലയുടെ വളര്‍ച്ച. തിരുവനന്തപുരത്ത് തന്നെയുള്ള കോവളത്താകട്ടെ അഞ്ചു വര്‍ഷത്തെ വളര്‍ച്ച അഞ്ചു ശതമാനം മാത്രവും. വര്‍ക്കലക്ക് പുറമേ പൂവാറിനും നല്ല കാലമായിരുന്നു. ഓഖി, നോട്ടു നിരോധനം, ബാര്‍ അടയ്ക്കല്‍ തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലായിരുന്നെങ്കില്‍ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയര്‍ന്നേനെ. തിരയില്‍ തെന്നാം.. തീരത്ത് വിശ്രമിക്കാം ലോകത്തെ പ്രധാന സര്‍ഫിംഗ് കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് വര്‍ക്കല. ഗോവയ്ക്ക് പകരം വെയ്ക്കാവുന്ന ബീച്ചാണ് വര്‍ക്കലയെന്നു ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിരുന്നു. കിറുങ്ങി നടക്കാന്‍ ഗോവയ്ക്ക് പോകാം.. നവോന്മേഷമാണ് വേണ്ടതെങ്കില്‍ വര്‍ക്കലയ്ക്കും പോകാം എന്നായിരുന്നു ആ ലേഖനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയത്. ... Read more