Tag: iaminkerala2018

യോഗാ ടൂര്‍ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയെന്ന് കേന്ദ്രമന്ത്രി; കേരളത്തിന്‍റെ മറ്റൊരു മാതൃകയെന്ന് കടകംപള്ളി

മഹത്തായ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയാണ് യോഗാ അംബാസഡര്‍ ടൂറെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക്. ലോകം യോഗയിലേക്ക് എന്ന ആശയം ഇതുവഴി യാഥാര്‍ത്ഥ്യമാവുകയാണെന്നും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംബാസഡര്‍ ടൂര്‍ ഉദ്ഘാടനം ചെയ്തു കേന്ദ്ര മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും ആയുര്‍വേദത്തിലും കേരളം മുന്നിലാണ്. യോഗയിലും കേരളത്തിന്‌ സവിശേഷ സ്ഥാനമുണ്ട്.യോഗയ്ക്ക് പുറമേ ആയുര്‍വേദം, ട്രെക്കിംഗ്,ഹൗസ്ബോട്ട് എന്നിങ്ങനെ കേരളത്തിന്‍റെ പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് യോഗാ ടൂര്‍. ഇന്ത്യയുടെ യോഗാ പാരമ്പര്യം മനസിലാക്കാന്‍ ടൂര്‍ ഉപകരിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. മറ്റു പല രംഗങ്ങളിലും ലോകത്തിനു തന്നെ മാതൃകയായ കേരളം യോഗാ അംബാസഡര്‍ ടൂറിലൂടെ മറ്റൊരു മാതൃക കാട്ടുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ശുഭചിന്താഗതിക്കാരും സമാധാനകാംക്ഷികളുമാക്കുക എന്നതാണ് യോഗയുടെ ലക്‌ഷ്യം.കേരളത്തിലെ മുനിയറകള്‍ സംസ്ഥാനത്തിന്‍റെ യോഗാ പാരമ്പര്യം വെളിപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെത്തിയ യോഗാ വിദഗ്ധര്‍ യോഗയുടെ മാത്രമല്ല ... Read more

യോഗാടൂര്‍ മാതൃകാപരം അഭിനന്ദനാര്‍ഹം; അറ്റോയിയെ പുകഴ്ത്തി മന്ത്രിമാര്‍

യോഗാ അംബാസഡര്‍ ടൂറിനെയും സംഘാടകരായ അറ്റോയിയേയും പുകഴ്ത്തി അതിഥികള്‍. യോഗാ ടൂര്‍ അഭിനന്ദനാര്‍ഹവും അനുകരണീയവുമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമാനതകളില്ലാത്ത ഇത്തരം പരിപാടി സംഘടിപ്പിച്ച അറ്റോയ്ക്ക് അഭിനന്ദനമെന്നും മന്ത്രി പറഞ്ഞു. സംഘാടനത്തിന് ഏറെ ബുദ്ധിമുട്ട് വേണ്ടി വരുന്ന ഈ പരിപാടി ചുരുങ്ങിയ സമയം കൊണ്ടാണ് അറ്റോയ് സംഘടിപ്പിച്ചത്. യോഗാ അംബാസഡര്‍ ടൂറിനു പിന്തുണ നല്‍കിയ കേരള സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു. യോഗാ ടൂറും സംഘാടകരായ അറ്റോയിയും പ്രശംസ അര്‍ഹിക്കുന്നതായി സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു. യോഗാ ടൂര്‍ സംഘടിപ്പിക്കാന്‍ അറ്റോയ് നടത്തിയ ശ്രമങ്ങളെ കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയെ ടൂറിസം വികസനത്തിന്‌ ഉപയോഗിക്കാന്‍ ശില്‍പ്പശാല നടത്തിയ അറ്റോയിയുടെ പുതിയ ശ്രമവും പുതുമയുള്ളതാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, ബേബി മാത്യു സോമതീരം ... Read more

യോഗാ ടൂറിന് തുടക്കം; ഇനി കേരളം യോഗാ തലസ്ഥാനം

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യോഗാ വിദഗ്ധരുടെ പര്യടനത്തിനും ശില്പശാലയ്ക്കും  ഗംഭീര തുടക്കം . കോവളം ലീല റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് പ്രഥമ യോഗാ അംബാസഡര്‍ ടൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗാ ടൂറിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി രാഹുല്‍, അയാട്ടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം,അറ്റോയ് വൈസ് പ്രസിഡന്റ് ശൈലേഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 22 രാജ്യങ്ങളില്‍ നിന്നെത്തിയ അറുപതിലേറെ യോഗ വിദഗ്ധരാണ് ആദ്യ യോഗ അംബാസഡര്‍ ടൂറില്‍ പങ്കെടുക്കുന്നത്. നേരത്തെ മുഖ്യാതിഥികളെ ... Read more

കരീറ്റയ്ക്ക് ജീവനാണ് യോഗ

ഞാന്‍ കരീറ്റ സ്വദേശം ഫിന്‍ലന്റിലാണ്. കരീറ്റയുടെ നിറഞ്ഞ ചിരിയില്‍ മനസിലാക്കാം കേരളം അവര്‍ക്ക് നല്‍കിയ സന്തോഷത്തിനെക്കുറിച്ച്. യോഗയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കരീറ്റ പറയുന്നത്… കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ യോഗയുമായി ചങ്ങാത്തം കൂടിയിട്ട്. യോഗയെക്കുറിച്ച് എന്നാണ് കേട്ടു തുടങ്ങിയത് കൃത്യമായി എനിക്ക ഓര്‍മ്മയില്ല. എന്നാല്‍ 38 വയസ്സില്‍ എനിക്ക ക്യാന്‍സര്‍ പിടിപ്പെട്ടു മാരകാമായ ബ്രെയിന്‍ ക്യാന്‍സറായിരുന്നു. ഡോക്ടര്‍മാര്‍ ഒരു വര്‍ഷമെന്ന് ആയുസിന് വിധിയെഴുതിയ നാളുകള്‍. ജീവിതത്തില്‍ ഏറ്റവും തകര്‍ന്ന് പോയ ദിവസങ്ങളായിരുന്നു. രോഗം ഭേദമാക്കുന്നതിന് നിരവധി വഴികളെക്കുറിച്ച് ഒരുപാട് പേരോട് അന്വേഷിച്ചു. അങ്ങനെയാണ് ആയുര്‍വേദത്തിനെക്കുറിച്ച് അറിയുന്നത്. ആയുര്‍വേദത്തിലൂടെ യോഗയെക്കുറിച്ച് അറിയുന്നത്. യോഗ നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ്. എന്റെ രോഗാവസ്ഥയില്‍ ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി മനസ്സിന് ബാധിച്ച വിഷാദമായിരുന്നു. യോഗ പരിശീലിക്കുന്നതിലൂടെ ആദ്യം ഞാന്‍ തരണം ചെയ്തത് വിഷാദത്തിനെയാണ്. മനസ്സിന്റെ സന്തോഷം നമ്മളില്‍ പിടിപ്പെടുന്ന പല രോഗങ്ങളേയും അകറ്റും. ആയുര്‍വേദവും യോഗയും എന്നില്‍ പിടിപ്പെട്ട അസുഖത്തിനെ അകറ്റി. പിന്നീട് ഞാന്‍ യോഗയ്ക്കായി ... Read more

യോഗാ ടൂറിനെ പിന്തുണച്ചു കേരള സർക്കാർ: ടൂറിസം വളർച്ചയ്ക്ക് സഹായകമെന്ന് മന്ത്രി നിയമസഭയിൽ

യോഗ അംബാസഡർ ടൂർ സംസ്ഥാന ടൂറിസത്തിന്റെ വളർച്ചയെ സഹായിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. യോഗ അംബാസഡർ ടൂർ പരിപാടിയെ പിന്തുണയ്ക്കാൻ ടൂറിസം വകുപ്പ് നടപടി സ്വീകരിച്ചതായും പ്രതിഭാ ഹരി, എ എൻ ഷംസീർ, സികെ ഹരീന്ദ്രൻ, യു ആർ പ്രദീപ് എന്നിവരുടെ ചോദ്യങ്ങൾക്കു മന്ത്രി മറുപടി നൽകി. 2021ഓടെ കേരളം സന്ദർശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 50 ശതമാനവും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 100 ശതമാനവും വർധനവാണ് ലക്‌ഷ്യം. ഇതിനായി  പ്രചരണ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. പുതിയ ബ്രാൻഡിംഗ് ആയ ‘കം ഔട്ട് ആൻഡ് പ്ളേ’  പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളത്തെ വിവാഹ/ സമ്മേളന ടൂറിസത്തിന്റെ കേന്ദ്രമായി വരും വർഷങ്ങളിൽ അവതരിപ്പിക്കും.നവ മാധ്യമങ്ങൾ വഴി ടൂറിസം പ്രചാരണം ശക്തമാക്കും.മ്യൂസിക്, കളിനറി ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

കേരളത്തെ യോഗാ തലസ്ഥാനമാക്കാനൊരുങ്ങി യോഗാ അംബാസഡര്‍ ടൂര്‍

ലോകം കണ്ട ഏറ്റവും വലിയ യോഗാ പര്യടനത്തിനു കേരളം വേദിയാകുന്നു. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) യാണ് പത്തു ദിവസത്തെ യോഗാ ടൂര്‍ സംഘടിപ്പിക്കുന്നത്. ടൂറിന് ജൂണ്‍ 14ന് തുടക്കമാകും. രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ വിപുലമായ യോഗാ പ്രദര്‍ശനത്തോടെ പര്യടനം സമാപിക്കും.  കേന്ദ്ര ആയുഷ് മന്ത്രാലയവുമായും സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ചാണ് പരിപാടി. കേരളം യോഗയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കുന്നവരുണ്ട്. നവീന ശിലായുഗ കാലഘട്ടത്തിലെ മുനിയറകള്‍ ഇതിനു തെളിവായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും മലയാളിക്ക് യോഗയോടുള്ള ആഭിമുഖ്യം കൂടുകയാണ്. പ്രകൃതി രമണീയമായ കേരളം യോഗയ്ക്ക് അനുയോജ്യമായ ഇടമാണ്. വിദേശരാജ്യങ്ങളില്‍ കേരളത്തിന്‍റെ പരമ്പരാഗത യോഗ പ്രചരിപ്പിക്കുക കൂടിയാണ് യോഗാ പര്യടനത്തിന്‍റെ ലക്‌ഷ്യമെന്ന് അറ്റോയ് പ്രസിഡന്‍റ് പികെ അനീഷ്‌ കുമാര്‍ പറഞ്ഞു. യോഗാ അധ്യാപകര്‍, പരിശീലന കേന്ദ്രം നടത്തിപ്പുകാര്‍ തുടങ്ങിയവരാണ് യോഗാ ടൂറില്‍ പങ്കെടുക്കുന്നത്. മികച്ച പ്രതികരണമാണ് ആദ്യ യോഗാ പര്യടനത്തിന്‍റെ രജിസ്ട്രേഷന് ലഭിച്ചതെന്നു അറ്റോയ് സെക്രട്ടറി വി ... Read more